- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നാഷ്വില്ലയിൽ ഇന്റൻസീവ് കെയർ യൂണീറ്റ് നഴ്സ് വെടിയേറ്റ് മരിച്ചു
നാഷ്വില്ല (ടെന്നസി): നാഷ്വില്ല സെന്റ് തോമസ് വെസ്റ്റ് ഹോസ്പിറ്റലിലെ ഇന്റൻസീവ് കെയർ യൂണീറ്റ് നഴ്സ് കെയ്റ്റ്ലിൻ കോഫ്മാൻ (26) അക്രമിയുടെ വെടിയേറ്റ് മരിച്ചു. കോവിഡ് പാൻഡമിക്കിനെതിരേ പോരാടുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന ആളാണ് കെയ്റ്റ്ലിൻ.
വ്യാഴാഴ്ച രാത്രി കാറിൽ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് മെട്രോപ്പൊലീറ്റൻ നാഷ്വില്ല പൊലീസ് അറിയിച്ചു. നാഷ്വില്ല ഇന്റർസ്റ്റേറ്റ് 440-ൽ രാത്രി 8.52-നാണ് സംഭവം. ഐസിയുവിൽ ജോലിക്ക് പോകുന്നതിനിടയിലാണ് വെടിയേറ്റതെന്ന് കരുതുന്നു. വാഹനം വഴിയരുകിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. വഴിയിൽ കിടന്നിരുന്ന വാഹനം പരിശോധിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് ഓഫീസർ അറിയിച്ചു.
വ്യാഴാഴ്ച രാത്രി 7 മണിക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടതായിരുന്നു കോഫ്മാൻ. വെടിവെച്ച പ്രതിയെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 615 742 7463 എന്ന നമ്പരിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഹൈസ്‌കൂൾ നീന്തൽ ടീമിൽ അംഗമായിരുന്ന ഇവർ ക്ലേരിയൻ യൂണിവേഴ്സിറ്റിയിൽ (പെൻസിൽവേനിയ) നിന്നാണ് ബിരുദമെടുത്തത്. സഹപ്രവർത്തകയുടെ പെട്ടെന്നുള്ള വേർപാട് അസൻഷൻ സെന്റ് തോമസ് ആശുപത്രിയിലെ ജീവനക്കാരെ ദുഃഖത്തിലാഴ്‌ത്തി.