- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്പിൽ പൊലീസ് ഓഫീസറടക്കം 10 മരണം
കൊളറാഡോയിലെ ബോൾഡർ-ൽ കിങ്സ് സൂപെഴ്സ് ഗ്രോസറി സ്റ്റോറിൽ ഉണ്ടായ വെടിവയ്‌പ്പിൽ പൊലീസ് ഓഫീസറടക്കം 10പേർ കൊല്ലപ്പെട്ടു. ഒരാളെ അറസ്‌റ് ചെയ്തിട്ടുണ്ട്.
ഒരാഴ്ചക്കുള്ളിൽ അമേരിക്കയിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്‌പ്പാണിത്. പൊലീസ് സൂപ്രണ്ട് ബുധനാഴ്ച രാത്രി വളരെ വൈകി നടത്തിയ വാർത്താ സമ്മേളനത്തിൽ വെടിവെപ്പിൽ എറിക് ടാലി (51) എന്ന പൊലീസ് ഓഫിസറാണ് കൊല്ലപ്പെട്ടത് എന്ന് വെളിപ്പെടുത്തി . 2010 മുതൽ ബോൾഡർ പൊലീസ് ഫോഴ്സിൽ അംഗമാണ്.
വെടിവച്ചു എന്ന കരുതുന്ന ഷർട്ടിടാത്ത കാലിൽ നിന്നും രക്തം വാർന്നൊലിക്കുന്ന മധ്യവയസ്‌കനെ കൈയിൽ വിലങ് അണിയിച്ച ആംബുലൻസിൽ കൊണ്ട് പോയതായി ദൃക്‌സാക്ഷികൾ അറിയിച്ചു. വെടിവയ്‌പ്പ് നടക്കുന്ന വിവരം ലഭിച്ച ഉടൻ സൂപ്പർ മാർക്കറ്റിൽ ആദ്യം എത്തിയതുകൊല്ലപ്പെട്ട എറിക്കാണ്. അദ്ദേഹത്തിനുനേരെ അക്രമി നിറയൊഴിക്കുകയായിരുന്നു.
വെടിവെപ്പിന് ഇയാളെ പ്രേരിപ്പിച്ചതെന്തെന്നു വ്യക്തമല്ലെന്ന് കൊളറാഡോ ഡിസ്ട്രിക്ട് അറ്റോർണി പറഞ്ഞു. സംഭവത്തിൽ മറ്റാർക്കും ഗുരുതര പരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട ഒൻപതു പേരുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങളെ അറിയിച്ചതിനുശേഷമേ പേരു വിവരം വെളിപ്പെടുത്തുകയുള്ളൂവെന്ന് അറ്റോർണി പറഞ്ഞു. അടുത്തിടെ അറ്റ്ലാന്റായിൽ നടന്ന വെടിവയ്‌പ്പിൽ ഏഷ്യൻ വംശജരാണു കൊല്ലപ്പെട്ടത്.
കൊളറാഡോ സംഭവത്തിൽ ഗവർണർ, പ്രസിഡന്റ് ബൈഡൻ എന്നിവർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ ഖേദകരമായ സംഭവമെന്നാണു ബൈഡൻ വിശേഷിപ്പിച്ചത് .