- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് വെള്ളക്കാരെ കണ്ടുകൂടാ; ഞാൻ അവരുടെ ജീവനെടുക്കും; കാലിഫോർണിയൻ തെരുവിൽനിന്ന് അള്ളാഹുവിന്റെ പേരുപറഞ്ഞ് യുവാവ് വെടിവെച്ചുകൊന്നത് മൂന്ന് നിരപരാധികളെ; അമേരിക്കക്കാർക്ക് ഏഷ്യക്കാരെ വെറുക്കാൻ മറ്റൊരു കാരണം കൂടിയായി
അമേരിക്കയിൽ ഇന്ത്യക്കാരടക്കം ഏഷ്യൻ വംശജർക്കുനേരെയുള്ള ആക്രമങ്ങൾ അടിക്കടി വർധിക്കുന്നതിനിടെ, അമേരിക്കക്കാർക്ക് ഏഷ്യക്കാരോട് ദേഷ്യം തോന്നാൻ മറ്റൊരു സംഭവംകൂടി. അള്ളാഹു അക്‌ബർ എന്നാക്രോശിച്ചുകൊണ്ട് കാലിഫോർണിയയിലെ ഫ്രെൻസോയിൽ ഏഷ്യൻ വംശജനായ യുവാവ് മൂന്ന് നിരപരാധികളെ വെടിവെച്ചുകൊന്നു. വെള്ളക്കാരോടുള്ള വെറുപ്പാണ് വെടിവെക്കാൻ പ്രേരിപ്പിച്ചതെന്നാണ് പിന്നീട് പൊലീസിനോട് ഇയാൾ പറഞ്ഞത്. കോറി അലി മുഹമ്മദ് എന്ന 39-കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെരുവിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വെള്ളക്കാർക്കുനേരെ യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ വെടിവെക്കുകയായിരുന്നു. ഒരു മോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ഏതാനും ദിവസംമുമ്പ് കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് വെടിവെപ്പുണ്ടായതെന്ന് ഫ്രെൻസോ പൊലീസ് തലവൻ ജെറി ഡയർ പറഞ്ഞു. പോപ് ഗായകനായ കോറി അലി സ്വന്തമായി ആൽബം നിർമ്മിച്ച് ഓൺലൈനിലൂടെ വിൽ്ക്കുന്നുണ്ട്. കോറി ടെയ്‌ലർ എന്നായിരുന്നു ഇയാളുടെ പഴയപേര്. ബ്ലാക് ജീസസ് എന്ന പേരിലും ഇയാൾ അറിയപ്പെടു
അമേരിക്കയിൽ ഇന്ത്യക്കാരടക്കം ഏഷ്യൻ വംശജർക്കുനേരെയുള്ള ആക്രമങ്ങൾ അടിക്കടി വർധിക്കുന്നതിനിടെ, അമേരിക്കക്കാർക്ക് ഏഷ്യക്കാരോട് ദേഷ്യം തോന്നാൻ മറ്റൊരു സംഭവംകൂടി. അള്ളാഹു അക്‌ബർ എന്നാക്രോശിച്ചുകൊണ്ട് കാലിഫോർണിയയിലെ ഫ്രെൻസോയിൽ ഏഷ്യൻ വംശജനായ യുവാവ് മൂന്ന് നിരപരാധികളെ വെടിവെച്ചുകൊന്നു. വെള്ളക്കാരോടുള്ള വെറുപ്പാണ് വെടിവെക്കാൻ പ്രേരിപ്പിച്ചതെന്നാണ് പിന്നീട് പൊലീസിനോട് ഇയാൾ പറഞ്ഞത്.
കോറി അലി മുഹമ്മദ് എന്ന 39-കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെരുവിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വെള്ളക്കാർക്കുനേരെ യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ വെടിവെക്കുകയായിരുന്നു. ഒരു മോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ഏതാനും ദിവസംമുമ്പ് കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് വെടിവെപ്പുണ്ടായതെന്ന് ഫ്രെൻസോ പൊലീസ് തലവൻ ജെറി ഡയർ പറഞ്ഞു.
പോപ് ഗായകനായ കോറി അലി സ്വന്തമായി ആൽബം നിർമ്മിച്ച് ഓൺലൈനിലൂടെ വിൽ്ക്കുന്നുണ്ട്. കോറി ടെയ്‌ലർ എന്നായിരുന്നു ഇയാളുടെ പഴയപേര്. ബ്ലാക് ജീസസ് എന്ന പേരിലും ഇയാൾ അറിയപ്പെടുന്നുണ്ട്. വെടിവെക്കാൻ മറ്റു ചില കാരണങ്ങൾകൂടി കോറി അലി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, പൊലീസ് അത് വെളിപ്പെടുത്തിയിട്ടില്ല.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് കോറി അലി. ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും വെള്ളക്കാരോടുള്ള തന്റെ അതൃപ്തി ഇയാൾ വ്യക്തമാക്കിയിരുന്നു. ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളും ഇടയ്ക്ക് പോസ്റ്റുകളായി പ്രത്യക്ഷപ്പെട്ടിരുന്നു. കടുത്ത വംശീയവാദിയായിരുന്നു തന്റെ മകനെന്ന് കോറിയുടെ പിതാവ് വിൻസെന്റ് ടെയ്‌ലർ പറഞ്ഞു. മകൻ അറസ്റ്റിലായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നോർത്ത് വാൻ നെസ് സ്ട്രീറ്റിൽ ഒരു ട്രക്കിനുള്ളിലിരിക്കുകയായിരുന്നയാളാണ് കോറിയുടെ ആദ്യ ഇര. വെടിയേറ്റ യാത്രക്കാരനുമായി ട്രക്ക് ഡ്രൈവർ പൊലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും അപ്പോഴേക്കും അയാൾ മരിച്ചു. അടുത്തതായി വാൻ നെസ്സ സ്ട്രീറ്റിൽ നിൽക്കുകയായിരുന്ന വ്യക്തിക്കുനേരെ വെടിയുതിർത്തു. പക്ഷേ, അയാൾ രക്ഷപ്പെട്ടു. ഫുൾട്ടൺ സ്ട്രീറ്റിലെത്തിയ കോറി അവിടെക്കണ്ട ഒരാളെയും വെടിവെച്ചുകൊന്നു. നോർത്ത് ഫുൾട്ടൺ സ്ട്രീറ്റിലെ കാത്തലിക്ക് ചാരിറ്റീസ് കെട്ടിടത്തിന് സമീപം നിൽക്കുകയായിരുന്നയാളാണ് മൂന്നാമതായി വെടിയേറ്റ് മരിച്ചത്.
ഞായറാഴ്ച ഫ്രെൻസോയിലെ മോട്ടൽ 6-ന്റെ സുരക്ഷാ ജീവനക്കാർ കാൾ വില്യംസിനെ വെടിവെച്ചുകൊന്നതും കോറി അലിയാണെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞട്ടുണ്ടു. കോറിയുമായി വാക്കുതർക്കത്തിലേർപ്പെട്ട സുരക്ഷാ ജീവനക്കാനുനേർക്ക് ഇയാൾ വെടിവെക്കുകയായിരുന്നു.