- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യുഎസിലാകമാനം സ്‌കൂളുകളിൽ ബോംബ്- വെടിവയ്പ് ഭീഷണി; ന്യൂജഴ്സിയിൽ രണ്ടു ഡസനോളം സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം; അങ്കലാപ്പിൽ സ്കൂൾ അധികൃതർ
വാഷിങ്ടൺ: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തങ്ങോളമിങ്ങോളമുള്ള സ്‌കൂളുകളിൽ ബോംബ് ഭീഷണി. ന്യൂജഴ്‌സിൽ ചൊവ്വാഴ്ച രണ്ടു ഡസനിലധികം സ്‌കൂളുകൾക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. ന്യൂജഴ്‌സിക്കൊപ്പം മറ്റ് ആറു സ്റ്റേറ്റിലെ സ്‌കൂളുകൾക്കും സമാന രീതിയിലുള്ള ഭീഷണി സന്ദേശം ലഭിച്ചതായി പറയുന്നു. ഭീഷണി ഉണ്ടായതിനെ തുടർന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളെ സ്
വാഷിങ്ടൺ: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തങ്ങോളമിങ്ങോളമുള്ള സ്‌കൂളുകളിൽ ബോംബ് ഭീഷണി. ന്യൂജഴ്‌സിൽ ചൊവ്വാഴ്ച രണ്ടു ഡസനിലധികം സ്‌കൂളുകൾക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. ന്യൂജഴ്‌സിക്കൊപ്പം മറ്റ് ആറു സ്റ്റേറ്റിലെ സ്‌കൂളുകൾക്കും സമാന രീതിയിലുള്ള ഭീഷണി സന്ദേശം ലഭിച്ചതായി പറയുന്നു. ഭീഷണി ഉണ്ടായതിനെ തുടർന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നു.
ഏതാനും ആഴ്ചകളായി സ്‌കൂളുകൾക്കു നേരേയുള്ള ബോംബ് ഭീഷണിയും അക്രമങ്ങളും വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച രാവിലെ 8.50ഓടെയാണ് ന്യൂജഴ്‌സിയിലെ 26-ഓളം സ്‌കൂളുകൾക്ക് ബോംബ് ഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോൺ സന്ദേശം എത്തുന്നത്. ഭീഷണിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ ശേഷം സ്‌കൂളുകൾ സുരക്ഷിതമാണെന്ന് കണ്ടെത്തി.
കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഫോൺ വിളികളായതിനാൽ പെട്ടെന്ന് ഫോൺ നമ്പരുകൾ പിടിച്ചെടുക്കുക ബുദ്ധിമുട്ടാണെങ്കിലും വിശദമായ പരിശോധനയിൽ ഇവ കാലിഫോർണിയയിലെ ബേക്കേഴ്‌സിഫീൽഡിൽ നിന്നുള്ളവയാണെന്ന് തെളിഞ്ഞതായി ബെർഗൻ കൗണ്ടി ഷെരീഫ് മൈക്കിൾ സുദീനോ അറിയിച്ചു. റോബോട്ടിന്റെ മാതൃകയിലുള്ള ശബ്ദത്തിലാണ് ഭീഷണി സ്‌കൂളിൽ എത്തിയത്. ഉടൻ തന്നെ പ്രതികളെ പിടികൂടാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പൊലീസ്.
ഒരേ മാതൃകയിലുള്ള ഭീഷണികളാണ് ടീനെക്ക്, ഗാർഫീൽഡ്, ടെനാഫ്‌ലി, ക്ലിഫ്ടൺ, ഫെയർ ലോൺ, ലിയോണിയ, ബെർഗൻഫീൽഡ്, ഈഗിൾ വുഡ്, ഹാക്കൻസാക്ക് എന്നിവിടങ്ങളിലുള്ള സ്‌കൂളുകൾക്ക് ലഭിച്ചത്. ന്യൂജഴ്‌സിയിലുള്ള സ്‌കൂളുകൾക്ക് ബോംബ് ഭീഷണിയാണ് ലഭിച്ചതെങ്കിൽ മറ്റു സ്‌കൂളുകൾക്ക് നേരെ വെടിവയ്ക്കുമെന്ന ഭീഷണിയാണ് ഉണ്ടായിരുന്നത്. മസാച്യുസെറ്റ്‌സിൽ 15 കമ്യൂണിറ്റികളിലുള്ള സ്‌കൂളുകൾക്ക് ഭീഷണിയുണ്ടായിരുന്നു. സ്‌കൂളുകളിൽ നടത്തിയ പരിശോധനയിൽ അപകടകരമായതൊന്നും കണ്ടെത്താൻ പൊലീസിനായില്ല. കഴിഞ്ഞ വെള്ളിയാഴ്ച ബോസ്റ്റൺ മേഖലയിലുള്ള ഒമ്പതു സ്‌കൂളുകൾക്കാണ് ഇത്തരത്തിൽ ഭീഷണി ലഭിച്ചത്. ഡെലിവരെയിലുള്ള മൂന്നു സ്‌കൂളുകൾക്കും മിഡ്ഡിൽടൺ, മിൽസ്ബറോ, ഗ്രീൻവുഡ് സ്‌കൂളുകൾക്കും കഴിഞ്ഞ ദിവസങ്ങളിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു.
കൂടാതെ ലോവ സിറ്റി, ലോവ, പോർട്ട്‌സ്മൗത്ത്, ന്യൂ ഹാംപ്‌ഷെയർ മേഖല, മെസ, അരിസോണ, നോർത്ത് മിയാമി, ഫ്‌ലോറിഡ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും സമാന രീതിയിൽ ഭീഷണികൾ നേരിട്ടിരുന്നു.