- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ സ്വതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്; അഞ്ചുപേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്; അജ്ഞാത അക്രമിക്കായി തിരച്ചിൽ ശക്തമാക്കി; 20 തവണയോളം വെടിയൊച്ച കേട്ടുവെന്ന് ദൃസാക്ഷി
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ സ്വതന്ത്ര്യദിന പരേഡിനിടെ അജ്ഞാതന്റെ അക്രമം.പരേഡിനിടെ ഉണ്ടായ വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. സ്ഥലത്ത് പൊലീസ് കർശന സുരക്ഷയൊരുക്കി.
പരേഡ് ആരംഭിച്ച് 10 മിനിറ്റിനു ശേഷമാണ് വെടിവയ്പുണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്. 2 20 തവണ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.അക്രമി ഒരു കെട്ടിടത്തിന് മുകളിൽനിന്നാണ് വെടിവയ്പ് നടത്തിയതെന്ന് സംശയിക്കുന്നു.
അജ്ഞാതനായ അക്രമിയെ പിടികൂടിയിട്ടില്ല. ആളുകൾ ചിതറിയോടുന്ന ദൃശ്യങ്ങളും ആക്രമണത്തിൽ വെടിയേറ്റ് വീണ അഞ്ച് പേരെ ഇവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെടിവെപ്പുണ്ടായ ഉടൻ ജനം പരിഭ്രാന്തരായി ഓടി.
സംഭവത്തെ തുടർന്ന് സ്ഥലത്തെ ആഘോഷ പരിപാടികൾ നിർത്തിവച്ചു. അക്രമിക്കായി തെരച്ചിൽ തുടങ്ങി.
മറുനാടന് മലയാളി ബ്യൂറോ