- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ താരം മനു ഭാക്കറിന് മൂന്നാം സ്വർണം; സരബ്ജോത് സിങിന് രണ്ടു സ്വർണം; ആറു സ്വർണവുമായി മെഡൽ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്
ലിമ (പെറു): ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്വർണം പേരിൽ കുറിച്ച് ഇന്ത്യൻ താരം മനു ഭാക്കർ. പെറുവിലെ ലിമയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സരബ്ജോത് സിങ്ങുമായി ചേർന്ന് മൂന്നാം സ്വർണം കഴുത്തിലണിഞ്ഞു. നേരത്തെ 10 മീറ്റർ എയർ പിസ്റ്റൾ വനിതാ ടീമിനത്തിലും വ്യക്തിഗത വിഭാഗത്തിലും മനു സ്വർണം നേടിയിരുന്നു.
വനിതാ ടീമിനത്തിൽ റിതം സാങ്വാൻ, ശിഖ നർവാൾ എന്നിവരുമായി ചേർന്നാണ് മനുവിന്റെ നേട്ടം. സ്വർണ മെഡലിനായുള്ള മത്സരത്തിൽ ബെലാറസിനെ 16-12ന് പരാജയപ്പെടുത്തി. ഇതേ ഇനത്തിൽ പുരുഷ ടീമും സ്വർണം നേടിയിരുന്നു. നവീൻ, സരബ്ജോത് സിങ്, ശിവ നർവാൾ എന്നിവരടങ്ങുന്ന ടീം ബെലാറസിനെ 16-14ന് പരാജയപ്പെടുത്തി. ഇതോടെ 10 മീറ്റർ എയർ പിസ്റ്റൾ ടീമിനത്തിലെ എല്ലാ സ്വർണവും ഇന്ത്യ സ്വർണമാക്കി.
10 മീറ്റർ എയർ റൈഫിൾ പുരുഷ വിഭാഗത്തിലും ഇന്ത്യക്കാണ് സ്വർണം. ശ്രീകാന്ത് ധനുഷ്, രജ്പ്രീത് സിങ്, പാർഥ് മകിജ എന്നിവരാണ് സ്വർണം നേടിയത്. 10 മീറ്റർ എയർ പിസ്റ്റൾ പുരുഷ ടീമിനത്തിലും മികസഡ് ടീമിനത്തിലുമായി സരബ്ജോത് സിങ്ങ് രണ്ടു സ്വർണം നേടി. മെഡൽ പട്ടികയിൽ ആറു സ്വർണവുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ആറു വെള്ളിയും രണ്ടു വെങ്കലവുമായി ഇന്ത്യയുടെ അക്കൗണ്ടിൽ 14 മെഡലുകളുണ്ട്
സ്പോർട്സ് ഡെസ്ക്