മേരിക്കയിലെ ഷുഗർലാൻഡിൽ ഉള്ള രണ്ടു യുവ മലയാളി സംരംഭകരുടെ നേതൃത്വത്തിൽ Indiankada.com (IndiankadaLLC) കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചു.കേരളത്തിലെ പ്രമുഖ ബ്രാഡുകളായ ബ്രാമിൻസ്, ഡബിൾഹോഴ്സ്, ഈസ്റ്റേൺ, നിളമേൽ, നിറപറ, സാറാസ്, വേമ്പനാട്, വിശ്വാസ് തുടങ്ങിയ കമ്പനികളുടെ എല്ലാ ഉൽപ്പന്നങ്ങളും ഈ വെബ്സൈറ്റിലൂടെ ഉപഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്. സാധാരണ ജനങ്ങൾക്ക് നിത്യോപയോഗസാധനങ്ങളായ ഇൻസ്റ്റന്റ് ഫൂഡ്സ്, സീസണിങ്സ്, ഡ്രൈഡ് ഫൂഡ്സ്, ഹെൽത്ത് സപ്ലിമെന്റ്സ്, ഈസ്റ്റേൺ ഹെർബൽസ്, കിച്ചൻവെയർസ് തുടങ്ങിയ എല്ലാ ഉൽപ്പന്നങ്ങളും ഉപഭോക്താക്കൾക്ക് ഈ വെബ്സൈറ്റിലൂടെ വാങ്ങാവുന്നതാണ്. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഒരു വമ്പിച്ച ശേഖരമാണ് ഈ വെബ്സൈറ്റിലൂടെ ഇതിന്റെ സംരംഭകർ ഒരുക്കിയിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപര്യം അനുസരിച്ചുള്ള ഉൽപ്പന്നങ്ങളാണ് ഇപ്പോൾ ഈ ഓൺലൈൻഷോപ്പിംഗിലൂടെ ലഭ്യമാവുക. വരും ദിവസങ്ങളിൽ ഇന്ത്യയിലെ ഗുണമേന്മയുള്ള മിക്ക ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

ഇപ്പോഴത്തെ കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾക്ക് കടയിൽ പോയി നേരിട്ട് സാധനങ്ങൾ വാങ്ങുന്നതിന് പകരം എല്ലാ ഉൽപ്പന്നങ്ങളും മിതമായ വിലയിൽ ഒരു വിരൽതുമ്പിലൂടെ ആളുകൾക്ക് ലഭ്യമാകുന്നത് എല്ലാ വിദേശീയരായ ഉപഭോക്താക്കൾക്കും പ്രയോജനപ്രദമാണ്. ഇത് അമേരിക്കയിലും ഗൾഫിലും ജീവിക്കുന്ന ഏതൊരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച അവസരമാണ്.

ഈ സംരഭത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് Indiankada.com സന്ദർശിക്കുക.