- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂൺ 14-ന് സമ്പൂർണ്ണ കടയടപ്പ് സമരവുമായി വ്യാപാരികൾ;മെഡിക്കൽ സ്റ്റോർ ഒഴികെ മറ്റുകടകൾ തുറക്കില്ല
കൊച്ചി : (11.06.2021) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 14 തിങ്കളാഴ്‌ച്ച എറണാകുളം ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, ലോക്ക് ഡൗൺകാലത്തെ ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, സർക്കാർ ഉത്തരവുപ്രകാരം അടച്ചിട്ടിരിക്കുന്ന കടകളുടെ വാടക ഒഴിവാക്കാൻ നിയമ നിർമ്മാണം നടത്തുക, കണ്ടെയിന്മെന്റ് സോണുകൾ പ്രതിദിനം ശാസ്ത്രീയമായി പുനഃപരിശോധിക്കുക, ലോണുകൾക്ക് പലിശ രഹിത മൊറട്ടോറിയം അനുവദിക്കുക, ജി.എസ്.ടി ഉൾപ്പെടെയുള്ള നികുതികൾ അടയ്ക്കാൻ പിഴയില്ലാതെ 6 മാസത്തെ സമയം അനുവദിക്കുക, വ്യാപാര ക്ഷേമ ബോർഡിൽ നിന്നും അടിയന്തിര ധനസഹായം അനുവദിക്കുക, വാക്സിൻ മുൻഗണന പരിധിയിൽ മുഴുവൻ വ്യാപാരികളെയും ഉൾപ്പെടുത്തുക, കടകളെ എം.എസ്.എം.ഇ പരിധിയിൽ ഉൾപ്പെടുത്തുക, കോവിഡ് മൂലം മരണപ്പെട്ട വ്യാപാരികളുടെ കടങ്ങൾ എഴുതി തള്ളുക, ഹോട്ടലുകളിലും, ബേക്കറികളിലും ശാരീരിക അകലം പാലിച്ച് ഇരുന്ന് ഭക്ഷണം നൽകുന്നതിനുള്ള അനുവാദം, സെക്ടറൽ മജിസ്ട്രേറ്റുമാരുടെ അമിത അധികാരം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ സമ്പൂർണ്ണ കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡുമൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ചെറുകിട ഇടത്തരം വ്യാപാരികളാണ്. ഒട്ടനവധിതവണ ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പൊടുത്തിയിട്ടും യാതൊരു പരിഗണനയും സർക്കാരിന്റെ ഭാഗത്തുനുന്നും ലഭിച്ചിട്ടില്ല. സ്വയം തൊഴിൽ കണ്ടെത്തിയിരിക്കുന്ന വ്യാപാരികൾക്കും കുടുംബമുണ്ടെന്നും, അവരുടെ ജീവിത മാർഗ്ഗം സമ്പൂർണ്ണമായും അടഞ്ഞിരിക്കുന്നു. കൂടാതെ ജപ്തി ഭീഷണിയും. ഇതാണ് ജില്ലയിലെ മുഴുവൻ കടകളും ജൂൺ 14-ന് അടച്ചിട്ട് പ്രതിഷേധിക്കാൻ വ്യാപാരികൾ നിർബന്ധിതരായതെന്ന് ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറർ സി.എസ്.അജ്മൽ എന്നിവർ പറഞ്ഞു. പൊതുജനം വ്യാപാരികളുടെ സമരത്തിനോട് അനുഭാവപൂർവ്വം സഹകരിക്കണമെന്നും ഭാവാഹികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് - അഡ്വ.എ.ജെ.റിയാസ് -ജില്ലാ ജനറൽ സെക്രട്ടറി - 9447292262
വ്യാപാരികളുടെ കടയടപ്പ് സമരത്തിന് പിന്തുണയുമായി എ.കെ.ഡി.എയും
കൊച്ചി :(12.06.2021) വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി നാളെ (14.06.2021, തിങ്കൾ) പ്രഖ്യാപിച്ചിരിക്കുന്ന കടയടപ്പ് സമരത്തിന് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉന്നയിച്ചിരിക്കുന്ന വിവിധ ആവശ്യങ്ങൾക്ക് പുറമേ കോവിഡ് മൂലം സാമ്പത്തിക തകർച്ച നേരിടുന്ന വിതരണ വ്യാപാരികളെ സഹായിക്കുക, ചരക്ക് വാഹനങ്ങളുടെ റോഡ് നികുതി ആറുമാസത്തേയ്ക്ക് ഒഴിവാക്കുക, പെട്രോളിന്റെയും, ഡീസലിന്റെയും അധിക നികുതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി സംഘടന മുന്നോട്ട് വച്ചിട്ടുണ്ട്. നാളെ (14.06.2021) എറണാകുളം ജില്ലായിലെ മുഴുവൻ മൊത്തവിതരണ വ്യാപാരികളും വിതരണം നിറുത്തിവച്ച് കെ.വി.വി.ഇ.എസ് സംഘടിപ്പിക്കുന്ന ധർണ്ണയിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ.റഫീഖ് അറിയിച്ചു. സമര പ്രഖ്യാപനയോഗത്തിൽ രക്ഷാധികാരി കെ.എം.ജോൺ, ജനറൽ സെക്രട്ടറി ടി. ജയ്മോൻ, ഖജാൻജി ആന്റു മാത്യു എന്നിവർ പ്രസംഗിച്ചു.