ജയ്പുർ:പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഹിന്ദു യുവാവിനെ പട്ടാപ്പകൽ കഴുത്തറുത്തുകൊലപ്പെടുത്തി. തയ്യൽ കടയുടമയെയാണ് ക്രൂരമായി വെട്ടിക്കൊന്നത്. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. കനയ്യ ലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ടുപേരാണ് കൊലപാതകം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടുമുണ്ട്.

ഉദയ്പുരിലെ രണ്ടു പേർ തയ്യൽ കടയിലേക്ക് കയറുന്നതും കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു വിഡിയോയിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുമായി ഇവർ നിൽക്കുന്നതും കാണാം.കൊലപാതകത്തിന് ശേഷം, പ്രതികളെന്ന് സംശയിക്കപ്പെടുന്ന യുവാക്കൾ വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ വെല്ലുവിളിച്ചു. കൊല നടത്തിയ കത്തി എന്നവകാശപ്പെട്ട്, ഒരു കത്തിയും അവർ ഉയർത്തിക്കാട്ടി. കൊല്ലപ്പെട്ട യുവാവിന്റെ രക്തമാണ് കത്തിയിൽ പുരണ്ടിരിക്കുന്നതെന്നും അക്രമികൾ അവകാശപ്പെട്ടു.

അസ്സലാമു അലൈക്കും എന്ന് പറഞ്ഞു കൊണ്ടാണ് ഭീഷണി വീഡിയോ ആരംഭിക്കുന്നത്. തങ്ങൾ ജീവിക്കുന്നതും മരിക്കുന്നതും അള്ളാഹുവിന് വേണ്ടി ആയിരിക്കുമെന്ന് അക്രമികൾ വീഡിയോയിൽ പറയുന്നു. പ്രധനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറഞ്ഞാണ് അവർ വീഡിയോയിൽ ഭീഷണിപ്പെടുത്തുന്നത്്. അള്ളാഹുവിന്റെ നാമത്തിൽ ഇസ്ലാമിനെ സംരക്ഷിക്കാൻ, വേണ്ടിവന്നാൽ ആരെയും കൊല്ലുമെന്നും അക്രമികൾ വീഡിയോയിൽ പറയുന്നു.

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദുഃഖം രേഖപ്പെടുത്തി. വേദനാജനകവും അപമാനകരവുമായ കാര്യമാണ് നടന്നതെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിന് പിന്നാലെ ഉദയ്പുരിലെ മൽദാ തെരുവിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്.സംഘർഷം ഒഴിവാക്കാനായി ഉദയ്പൂർ മേഖലയിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

 उदयपुर में युवक की जघन्य हत्या की भर्त्सना करता हूं। इस घटना में शामिल सभी अपराधियों कठोर कार्रवाई की जाएगी एवं पुलिस अपराध की पूरी तह तक जाएगी। मैं सभी पक्षों से शान्ति बनाए रखने की अपील करता हूं। ऐसे जघन्य अपराध में लिप्त हर व्यक्ति को कड़ी से कड़ी सजा दिलाई जाएगी।