തിരുവനന്തപുരം: ഷോർട് സർക്യൂട്ടിൽ ഫ്രിഡ്ജിനു തീപിടിച്ചു പുറത്തുവന്ന വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. അമരവിള സ്വദേശിയായ അനിൽരാജ് (33) ഭാര്യ അരുണ (27) മകൾ അനീഷ (അഞ്ച്) എന്നിവരാണ് മരിച്ചത്.

ഇവർ താമസിച്ചിരുന്ന മണ്ണന്തല മരുതൂർ പാലത്തിന് സമീപത്തെ വീട്ടിലാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ട് കാരണം ഫ്രിഡ്ജിന് തീ പിടിക്കുകയും തുടർന്ന് അതിൽ നിന്നു വിഷവാതകം പുറത്തുവരികയുമായിരുന്നു.

വിഷവാതകം ശ്വസിച്ചതാണ് മരണത്തിന് കാരണമെന്നാണ് മണ്ണന്തല പൊലീസ് പറയുന്നത്. അനിലും ഭാര്യയും തിരുവനന്തപുരം നാലാഞ്ചിറ മാർ ബസേലിയസ് എഞ്ചിനീയറിങ്ങ് കോളേജിലെ ജീവനക്കാരാണ്. അനിൽ രാജ് മെക്കാനിക്കൽ സെക്ഷനിലും അരുണ ലാബ് സെക്ഷനിലുമാണ് ജോലി ചെയ്യുന്നത്. മകൾ അനീഷ നാലാഞ്ചിറ സെന്റ് ഗൊറൈറ്റീസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.