- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതിയായ ചികിത്സാ സൗകര്യങ്ങൾ ഇല്ലാതെ രോഗികൾ ദുരിതത്തിൽ; ഒമാനിലെ ആശുപത്രികളുടെ കുറവ് ഹെൽത്ത് കെയർ സർവീസിനെ ബാധിക്കുന്നതായി റിപ്പോർട്ട്
മസ്‌കറ്റ്: രാജ്യത്ത് ആവശ്യത്തിന് ആശുപത്രികൾ ഇല്ലാത്തത് ഹെൽത്ത് കെയർ സർവ്വീസിനെ ബാധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ ജനസംഖ്യ വർദ്ധിക്കുന്നതിന് അനുസരിച്ച് വേണ്ട ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നത്. സ്‌പെഷ്യലൈസ്ഡ് മെഡിക്കൽ ട്രീറ്റ്‌മെന്റിനായി രോഗികൾ മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴ
മസ്‌കറ്റ്: രാജ്യത്ത് ആവശ്യത്തിന് ആശുപത്രികൾ ഇല്ലാത്തത് ഹെൽത്ത് കെയർ സർവ്വീസിനെ ബാധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ ജനസംഖ്യ വർദ്ധിക്കുന്നതിന് അനുസരിച്ച് വേണ്ട ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നത്. സ്‌പെഷ്യലൈസ്ഡ് മെഡിക്കൽ ട്രീറ്റ്‌മെന്റിനായി രോഗികൾ മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൃത്യസമയത്ത് ചികിത്സ കിട്ടാതെ രോഗം മൂർച്ഛിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വഴിമാറുകയാണ്.
ഒമാനി ആശുപത്രികൾ നേരിടുന്ന പ്രധാന വെല്ലുവിളി ബെഡുകളുടെ എണ്ണത്തിലെ കുറവാണ്. തലസ്ഥാന ഗവർണറേറ്റായ മസ്‌കറ്റിലാണ് പ്രതിസന്ധി രൂക്ഷം.30 വർഷത്തിനു മുമ്പ് 3.7 ശതമാനമായിരുന്ന ജനനനിരക്ക് ഇപ്പോൾ ഇരട്ടിയായി മാറിയിരിക്കുന്നു.ചറിയ ടൗണുകളിലെ ആളുകൾ ആധുനിക ചികിത്സയ്ക്കായി നഗരങ്ങളിലേക്ക് പോകേണ്ട ഗതികേടാണ്. എംആർഐ സ്‌കാൻ,സിടി സ്‌കാൻ എന്നിവയ്ക്ക് ഇവർക്ക് നഗരങ്ങളെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ബെഡുകളുടെ അപര്യപ്തതയും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ചികിത്സയക്ക് തിരിച്ചടിയാണ്. നഴ്‌സുമാരെയും ഡോക്ടർമാരേയും റിക്രൂട്ട് ചെയ്യേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണ്. ഹോസ്പിറ്റൽ പരിസരത്ത് പാർക്കിങ്ങ് സൗകര്യം ഇല്ലാത്തതും രോഗികളെ വലയ്ക്കുന്നു. കാറുകളിലും മറ്റും എത്തുന്ന രോഗികൾ മണിക്കൂറുകളോളം വാഹനം പാർക്ക് ചെയ്യാൻ ചെലവഴിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.