- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയുടമകൾക്കെതിരെ കർശന നിർദ്ദേശവുമായി പി.എ.സി.പി; വാറന്റി രേഖകളും ബില്ലുകളും ഇംഗ്‌ളീഷിലും അറബിയിലും നിർബന്ധം; സാധന വില ഉയർത്തുന്നവർക്കെതിരെയും നടപടി
മസ്‌കത്ത്: കടയുടമകൾക്കെതിരെ കർശന നിർദ്ദേശങ്ങളുമായി ഉപയോക്തൃ സംരക്ഷണത്തിനായുള്ള പൊതു അഥോറിറ്റി (പി.എ.സി.പി) രംഗത്ത്. അനാവശ്യമായി സാധനവില വർദ്ധിപ്പിക്കുന്നവരെയും ഉപയോക്താക്കൾക്ക് എല്ലാ രേഖകളും ഇംഗ്‌ളീഷിലും അറബിയിലും ലഭ്യമാക്കാത്തവരെ കണ്ടെത്താനുമാണ് തീരുമാനം. പലപ്പോഴും മനസ്സിലാവാത്ത രീതിയിലാണ് ഉൽപന്നങ്ങളുടെ വാറന്റി വ്യവസ്ഥക
മസ്‌കത്ത്: കടയുടമകൾക്കെതിരെ കർശന നിർദ്ദേശങ്ങളുമായി ഉപയോക്തൃ സംരക്ഷണത്തിനായുള്ള പൊതു അഥോറിറ്റി (പി.എ.സി.പി) രംഗത്ത്. അനാവശ്യമായി സാധനവില വർദ്ധിപ്പിക്കുന്നവരെയും ഉപയോക്താക്കൾക്ക് എല്ലാ രേഖകളും ഇംഗ്‌ളീഷിലും അറബിയിലും ലഭ്യമാക്കാത്തവരെ കണ്ടെത്താനുമാണ് തീരുമാനം.
പലപ്പോഴും മനസ്സിലാവാത്ത രീതിയിലാണ് ഉൽപന്നങ്ങളുടെ വാറന്റി വ്യവസ്ഥകൾ ലഭിക്കാറുള്ളത്. അറബിയിലും ഇംഗ്‌ളീഷിലുമുള്ള രേഖകളിലെ സന്ദേശം ഏവർക്കും മനസ്സിലാവേണ്ടതുണ്ട്.എന്നാൽ, പല ഷോപ്പുടമകളും സപ്‌ളയർമാരും ലംഘനം വരുത്താൻ സാധ്യത കൂടുതലായതിനാൽ ഉപയോക്താക്കൾ ജാഗരൂകരാവണമെന്ന് അഥോറിറ്റി അറിയിച്ചു.
ലംഘനം അറിഞ്ഞ മാത്രയിൽ തന്നെ പി.എ.സി.പിക്ക് മുന്നിൽ എത്തിക്കാൻ ശ്രദ്ധിക്കണം. ഷോപ്പിംഗിന് പോകുമ്പോൾ അതീവ ശ്രദ്ധയും സൂക്ഷ്മതയും പാലിക്കാനും അഥോറിറ്റി നിർദ്ദേശിച്ചു.മുൻകൂട്ടി അനുമതി വാങ്ങാതെ സാധനസേവന വില ഉയർത്തുന്നത് നിരോധിച്ചു കൊണ്ടുള്ള തീരുമാനം 2011/12ലാണ് കൈക്കൈാണ്ടതിനാൽ പി.എ.സി.പിയുടെ അനുമതി ഇല്ലാതെ ഏതെങ്കിലും വാണിജ്യ സ്ഥാപനങ്ങൾ സാധനസേവന വിലകൾ വർധിപ്പിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നു.