- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത നിയമലംഘന ടിക്കറ്റ് ഫീസ് 50 റിയാലാക്കും; സ്വദേശികൾക്കുള്ള പാസ്‌പോർട്ട് ഫീസ് ഇരട്ടിയാക്കാനും ശൂര കൗൺസിൽ നിർദ്ദേശം
റിയാദ്: ഗതാഗത നിയമലംഘന ടിക്കറ്റുകൾക്കുള്ള ഫീസ് 50 റിയാൽ ആക്കാനും സ്വദേശികൾക്കുള്ള പാസ്‌പോർട്ട് ഫീസ് 60 റിയാലാക്കി ഉയർത്താനും ശൂര കൗൺസിൽ നിർദേശിച്ചു. ഒരു വർഷത്തേക്ക് പാസ്‌പോർട്ട് അനുവദിക്കുന്നതിനും പുതുക്കുന്നതിനും 60 റിയാൽ ഫീസ് ഈടാക്കാനാണ് ശൂര കൗൺസിൽ നിർദേശിച്ചിരിക്കുന്നത്. അതായത് പത്തു വർഷത്തെ കാലാവധിയുള്ള പാസ്‌പോർട്ട് അനുവദി
റിയാദ്: ഗതാഗത നിയമലംഘന ടിക്കറ്റുകൾക്കുള്ള ഫീസ് 50 റിയാൽ ആക്കാനും സ്വദേശികൾക്കുള്ള പാസ്‌പോർട്ട് ഫീസ് 60 റിയാലാക്കി ഉയർത്താനും ശൂര കൗൺസിൽ നിർദേശിച്ചു. ഒരു വർഷത്തേക്ക് പാസ്‌പോർട്ട് അനുവദിക്കുന്നതിനും പുതുക്കുന്നതിനും 60 റിയാൽ ഫീസ് ഈടാക്കാനാണ് ശൂര കൗൺസിൽ നിർദേശിച്ചിരിക്കുന്നത്. അതായത് പത്തു വർഷത്തെ കാലാവധിയുള്ള പാസ്‌പോർട്ട് അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ 600 റിയാൽ ഫീസ് നൽകേണ്ടി വരും. നിലവിൽ ഇത് 300 റിയാലാണ്.
കൂടാതെ 20 വർഷത്തെ കാലാവധി പൂർത്തിയാക്കിയ പാസ്‌പോർട്ടുകൾക്ക് പുതുക്കൽ കാലാവധി അഞ്ചു വർഷമെന്നുള്ളത് പത്തു വർഷമായി നീട്ടിക്കൊടുക്കാനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ഗതാഗതനിയമലംഘന ടിക്കറ്റുകൾക്ക് 50 റിയാൽ ഫീസ് ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. സെക്യൂരിറ്റി അഫേഴ്‌സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചർച്ചയ്ക്കു ശേഷമാണ് ശൂര കൗൺസിൽ ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. കൗൺസിലിന്റെ നിർദേശങ്ങൾ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സിന്റെ അനുമതിക്കായി ഉടൻ സമർപ്പിക്കും.