- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ സ്വകാര്യ മേഖലയിലും രണ്ട് ദിവസം അവധി ലഭിച്ചേക്കും; തീരുമാനം പുനപരിശോധിക്കാൻ നീക്കം; വിശദമായ പഠനത്തിനൊരുങ്ങി ശുറാ കൗൺസിൽ
ജിദ്ദ: സൗദിയിലെ സ്വകാര്യ മേഖലയിലും രണ്ട് ദിവസം അവധി ലഭിക്കാൻ സാധ്യത. അവധി നല്കുന്ന തീരുമാനം പുനഃപരിശോധിക്കാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നല്കികഴിഞ്ഞു. വിഷയത്തിൽ വിശദമായ പഠനത്തിന് ശൂറാ കൗസിലിനു വിട്ടുകൊടുത്തതായി തൊഴിൽമന്ത്രി അറിയിച്ചു. സ്വകാര്യമേഖലയിൽ വരാന്ത്യ അവധി രണ്ടു ദിവസം നൽകുന്നത് ശൂറാ കൗസിൽ നേരത്തെ അംഗീകരിച്ചിരുന്നു. എന
ജിദ്ദ: സൗദിയിലെ സ്വകാര്യ മേഖലയിലും രണ്ട് ദിവസം അവധി ലഭിക്കാൻ സാധ്യത. അവധി നല്കുന്ന തീരുമാനം പുനഃപരിശോധിക്കാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നല്കികഴിഞ്ഞു. വിഷയത്തിൽ വിശദമായ പഠനത്തിന് ശൂറാ കൗസിലിനു വിട്ടുകൊടുത്തതായി തൊഴിൽമന്ത്രി അറിയിച്ചു.
സ്വകാര്യമേഖലയിൽ വരാന്ത്യ അവധി രണ്ടു ദിവസം നൽകുന്നത് ശൂറാ കൗസിൽ നേരത്തെ അംഗീകരിച്ചിരുന്നു. എന്നാൽ സ്വകാര്യമേഖലയിൽ രണ്ട് ദിവസം അവധി നൽകുന്നതിരെ വാണിജ്യ വ്യവസായ മേഖലയിൽ നിന്നും വലിയ എതിർപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. സേവന ഉത്പാദന മേഖലയിൽ ഇത് ചെലവ് കുടാൻ ഇടയാക്കുമെന്നാണ് ഇവരുടെ ആശങ്ക.
സ്വകാര്യമേഖലയിൽ ആഴ്ചയിൽ രണ്ടു ദിവസം അവധി നൽകാനുള്ള നീക്കത്തിനെതിരെ സൗദി ചേമ്പർ ഓഫ് കൊമേഴ്‌സും പരസ്യമായി രംഗത്തു വന്നിരുന്നു. ഇത്തരം എതിർപ്പുകൾ ഉയർന്നതാണ് വിഷയം വിദഗ്ദ പഠനത്തിനായി വീണ്ടും സൗദി ശൂറാ കൗൺസിലിനു വിടാൻ കാരണം.
Next Story