ൺക്രീം ഉപയോഗിച്ച് സൂര്യാഘാതത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ലൈവ് ഷോ കാണിച്ച ബ്രസീലിയൻ ടിവി പുലിവാൽ പിടിച്ചിരിക്കുകയാണ്. ഇതിലെ അവതാരകൻ ലൈവ് ചാനൽ ഷോയ്ക്കിടെ ക്യാമറയ്ക്ക് മുന്നിൽ ബിക്കിനി മോഡലിന്റെ നിതംബത്തിൽ തടവിയതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ അരങ്ങേറിയത്. ഞെട്ടിത്തരിച്ച മോഡൽ രസ്യ ടെയ്ക്‌സെയ്‌റോ മെലോ അവതാരകനെ തല്ലുകയും വേദി വിട്ട് പോവുകയുമായിരുന്നു. എന്നാൽ താൻ ഷോയുടെ ആവശ്യാർത്ഥം ക്രീം എങ്ങനെയാണ് അപ്ലൈ ചെയ്യേണ്ടതെന്ന് കാണിക്കുകയായിരുന്നുവെന്നാണ് അവതാരകന്റെ വാദം. ടാൻഗ ബിക്കിനി ബോട്ടവും ചെറിയ ടോപ്പും ഹൈ ഹീലുകളും ധരിച്ച് തികച്ചും ഗ്ലാമറായിട്ടായിരുന്നു രസ്യ ഈ ഷോയ്‌ക്കെത്തിയിരുന്നത്.

തന്റെ അത്‌ലറ്റിക് ബോഡി കാണിച്ച് സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരെ സൃഷ്ടിച്ച മോഡലാണ് രസ്യ. തന്റെ നിശ്ചിത ശരീരഭാഗങ്ങളിൽ മാത്രമേ ഷോയുടെ ഭാഗമായി സ്പർശിക്കാവൂ എന്ന് രസ്യ അവതാരകന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടതിനെ തുടർന്നാണ് അവർ ശക്തമായി പ്രതികരിച്ചിരിക്കുന്നതെന്നുമാണ് സൂചന. ഇത് ലംഘിച്ച് തന്റെ നിതംബത്തിലേക്ക് ക്രീം തേയ്ക്കാൻ അവതാരകൻ ശ്രമിച്ചതിനെ തുടർന്ന് രസ്യ അദ്ദേഹത്തിന്റെ കൈ പിടിക്കുകയും അവിടെ സ്പർശിക്കരുതെന്ന് നിർദേശിക്കുകയുമായിരുന്നു. തുടർന്ന് അവതാരകൻ രസ്യയുടെ കാലിലും മറ്റും തേയ്ക്കട്ടേയെന്ന് ചോദിക്കുകയും അവരുടെ കോപം ശമിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

തുടർന്ന് മോഡലിന്റെ നിതംബത്തിലേക്ക് വീണ്ടും അവതാരകന്റെ കൈ തൊട്ടപ്പോഴാണ് ഇവർ ഞൊടിയിടെ അദ്ദേഹത്തിന്റെ മുഖത്തടിച്ചത്. ഈ നാടകീയ സംഭവങ്ങൾ ലൈവ് ക്യാമറയ്ക്ക് മുന്നിൽ അരങ്ങേറിയിട്ടും ഷോ അൽപം സെക്കൻഡുകൾ കൂടി തുടർന്നിരുന്നു. അതായത് രംഗം ശാന്തമാക്കി ഒന്നും സംഭവിക്കാത്ത വിധത്തിൽ ചിരി നിലനിർത്തിക്കൊണ്ട് അവതാരകൻ ഷോ തുടരാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും രസ്യ പെട്ടെന്ന് ഇറങ്ങിപ്പോയതിനെ തുടർന്ന് ഷോ നിർത്തി വയ്‌ക്കേണ്ടിയും വന്നു. ഇതിനിടെ മോഡൽ സ്റ്റുഡിയോ കപ്പുകൾ തട്ടിത്തെറിപ്പിക്കുകയും അവതാരകനെ വീണ്ടും തല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ബ്രസീസിലിയൻ ടിവി ഷോയുടെ ഹെൽത്ത് സെക്ഷനിടെയായിരുന്നു ഈ നാടകീയ സംഭവങ്ങൾ കഴിഞ്ഞ ബുധനാഴ്ച അരങ്ങേറിയിരുന്നത്. ഈ സംഭവത്തെക്കുറിച്ച് രസ്യ ഫേസ്‌ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ പരാമർശിച്ചിട്ടില്ല.