ഹൈദരാബാദ്: ഗ്യാസ് സബ്സിഡിക്കും റേഷനും പുറമെ പബ്ബിൽ കയറി മദ്യപിക്കാനും ഇനി ആധാർ നിർബന്ധമാക്കുന്നു. ഹൈദരാബാദിൽ പബ്ബുകളിലെ പ്രവേശനത്തിന് ആധാർ നിർബന്ധമാക്കി തെലങ്കാന എക്സൈസ് വകുപ്പ് ഉത്തരവിറക്കി.

21 വയസ്സിൽ താഴെയുള്ളവർ പബ്ബുകളിൽ പ്രവേശിക്കുന്നുണ്ടോയെന്ന് അറിയാനായാണു നടപടിയെന്നാണു വിശദീകരണം. നിലവിലെ നിയമമനുസരിച്ച് 21 വയസ്സ് തികയാത്തവർക്കു മദ്യം വിൽക്കാൻ പാടില്ല. ഹൈദരാബാദിലെ പല പബ്ബുകളും പ്രായപരിധി ലംഘിച്ച് മദ്യവിൽപ്പന നടത്തുന്നുവെന്ന് കണ്ടെത്തിയതനെ തുടർന്നാണ് പുതിയ നീക്കം.

ഈ ചട്ടം പല പബ്ബുകളും ലംഘിക്കുന്നുവെന്നാണു കണ്ടെത്തിയതിനെത്തുടർന്നാണു പുതിയ നീക്കം. ഈയടുത്ത് തെലങ്കാനയിൽ പതിനേഴുകാരിയുടെ കൊലപാതകത്തെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലും പെൺകുട്ടിയും പ്രായപൂർത്തിയാകാത്ത മറ്റുള്ളവരും പബ്ബുകളിൽനിന്നു മദ്യപിക്കുമായിരുന്നുവെന്നു കണ്ടെത്തിയിരുന്നു.

നിലവിൽ പബ്ബുകളിൽ ആരൊക്കെ വന്നുപോകുന്നെന്ന് അറിയാൻ സംവിധാനമില്ല. പതിനേഴുകാരിയുടെ കൊലപാതകത്തെ തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയും പ്രായപൂർത്തിയാകാത്ത മറ്റുള്ളവരും പബ്ബുകളിൽ നിന്ന് മദ്യപിക്കുവായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ ഇനിമുതൽ പബ്ബിൽ എത്തുന്നവരുടെ രജിസ്റ്റർ സൂക്ഷിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ആധാർ നിർബന്ധമാക്കുന്നിനൊപ്പം പബ്ബുകളിലും ബാറുകളിലും ഒരാൾക്കു വിൽക്കുന്ന മദ്യത്തിന്റെ അളവു കുറയ്ക്കണമെന്നും തെലങ്കാന എക്സൈസ് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യപിച്ചു വാഹനമോടിച്ച് അപകടം പതിവായതിനാലാണിത്. പബ്ബിൽ എത്തുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, നിരവധി പബ്ബുകളിൽ നടത്തിയ റെയ്ഡിൽ എൽഎസ്ഡി ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നു നഗരത്തിലെ 14 പബ്ബുകളുടെയും എഫ് ക്ലബിന്റെയും ലൈസൻസ് എക്‌സൈസ് വകുപ്പ് റദ്ദാക്കി.