തിരുവനന്തപുരം: പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ റിലീസിംഗിന് തയ്യാറെടുക്കുകയാണ്. സൂപ്പർതാരം മോഹൻലാലിനെ നായകനാക്കിയ ചിത്രത്തിൽ പ്രേക്ഷകർക്ക് മേൽ പ്രതീക്ഷകൾ ഏറെയാണ്. മഞ്ജു വാര്യർ സിനിമയിലേക്ക് മടങ്ങിവരും മുമ്പ് അഭിനയിച്ചത് പരസ്യചിത്രങ്ങളിൽ ആയിരുന്നു. കല്യാൺ ജുവല്ലറിയുടെ പരസ്യത്തിൽ മഞ്ജുവിനൊപ്പം വൻ താരനിര തന്നെ അണിനിരന്നു. ജീവിതത്തിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളുളെയും പ്രയാസങ്ങളെയും കുറിച്ചു സംവിധായകൻ ഒരു ടെലിവിഷൻ പരിപാടിയിൽ വ്യക്തമാക്കിരുന്നു.

ഇതിൽ മഞ്ജുവിനു തന്നോട് ഒരു വിശ്വാസം ഉണ്ടായിരുന്നതു കൊണ്ടാവാം മഞ്ജു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ തായാറായത് എന്നു ശ്രീകുമാർ മേനോൻ പറയുന്നു. സംവിധായകൻ പറഞ്ഞത് ഇങ്ങനെ. എന്റെ പതിനാല് കൊല്ലത്തെ ദുഃഖത്തെ എല്ലാം തേച്ചു മാച്ചു കളഞ്ഞത് എം ടി (എം ടി വാസുദേവൻ നായർ) സാറിന്റെ ഒരു യെസ് ആയിരുന്നു. അദ്ദേഹം രണ്ടാമൂഴം എനിക്ക് ചെയ്യാൻ അനുവാദം തന്നതിന്. മൂന്നരമാസം കൊണ്ടാണ് അദ്ദേഹം സ്‌ക്രിപ്റ്റ് എഴുതിയത്.

ഇപ്പോഴും ഓർക്കുന്നുണ്ട് അദ്ദേഹം ആ സ്‌ക്രിപ്റ്റ് എന്റെ കയ്യിൽ തന്നത്. എന്റെ മോളും ഒപ്പം ഉണ്ടായിരുന്നു. ആ സ്‌ക്രിപ്റ്റ് കയ്യിൽ വച്ചു തന്നപ്പോൾ എനിക്ക് വല്ലാത്ത ഭാരം തോന്നി. ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു സാർ ഞാൻ ഈ സിനിമ എടുത്ത് നശിപ്പിക്കില്ല. ഒരു സിനിമ പോലും ചെയ്യാത്ത എന്നെ അദ്ദേഹം വിശ്വസിച്ചു. ഇന്ത്യൻ സിനിമയിലെ പ്രമുഖരായ പലരും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്.

മഞ്ജുവിന് എന്നിൽ ഒരു വിശ്വാസം ഉണ്ടായിരിക്കാം. അത് എനിക്ക് അറിയില്ല. ഞാൻ മഞ്ജുവിന് വേണ്ടി പരസ്യം ചെയ്യാനൊരുങ്ങിയപ്പോൾ അവർ അതിന് തയ്യാറായത് അതുകൊണ്ടായിരിക്കാം. ഞാൻ മഞ്ജുവിനെ ഉപദ്രവിക്കില്ലെന്നും നല്ലത് മാത്രമേ ചെയ്യുകയുള്ളൂ എന്നും തോന്നിയിരിക്കാം. മഞ്ജുവിന്റെ വിശ്വാസം കാക്കേണ്ടത് എന്റെ കടമയാണ്. നമ്മൾ ഒരാൾക്ക് വാക്ക് കൊടുത്താൽ അതിൽ നിന്ന് പിന്മാറാൻ പാടില്ലല്ലോ. പിന്മാറണം എങ്കിൽ അവരും ഞാനും കൂടി തീരുമാനിക്കണം. ഞാൻ ചെയ്യുന്നത് ശരിയാണെന്ന് എനിക്കറിയം. എന്നെപ്പറ്റി ഞാൻ എന്ത് ചിന്തിക്കുന്നു എന്നതാണ് എന്റെ വിഷയം. മറ്റുള്ളവരെക്കുറിച്ച് ഞാൻ ആലോചിക്കാറില്ല എന്നും ശ്രീകുമാർ മേനോൻ പറയുന്നു.