- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശും രജിനും നിരപരാധികൾ; കൊലപാതകം നടക്കുമ്പോൾ ഇരുവരും ക്ഷേത്രത്തിൽ; പൊലീസ് വിളിച്ചതനുസരിച്ചു സ്റ്റേഷനിലേക്കു പോയപ്പോഴാണു അറസ്റ്റ്; ഓടിച്ചിട്ടു പിടികൂടിയതല്ല; കോടതിയിൽ പോയി നിരപരാധിത്വം തെളിയിക്കാനാണു പാർട്ടി പറഞ്ഞതെന്ന് ആകാശ് തില്ലങ്കേരിയുടെ അച്ഛൻ; ഡമ്മി പ്രതികളാണ് അറസ്റ്റിലായതെന്ന വാദം ശക്തമാക്കി കോൺഗ്രസ്
കണ്ണൂർ: ഷുഹൈബ് വധത്തിൽ അറസ്റ്റിലായത് ഡമ്മി പ്രതികളാണെന്ന കോൺഗ്രസ് ആരോപണത്തെ ശരിവച്ച് പുതിയൊരു വെളിപ്പെടുത്തലും. ഷുഹൈബ് വധക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി നിരപരാധിയാണെന്ന അവകാശവാദവുമായി അച്ഛൻ രവി വേഞ്ഞേരി രംഗത്ത് എത്തിയതോടെയാണ് പുതിയ തലത്തിലേക്ക് കാര്യങ്ങളെത്തിയത്. സംഭവം നടക്കുമ്പോൾ ആകാശ് ക്ഷേത്രത്തിലായിരുന്നു, ആരോപണങ്ങൾ പൊലീസ് നിർബന്ധിച്ച പറയിപ്പിച്ചതാണെന്നും രവി വേഞ്ഞേരി വിശദീകരിച്ചു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാൻ കെ സുധാകരനും തീരുമാനിച്ചു. താൻ അന്വേഷിച്ചപ്പോഴും ആകാശിന് കേസുമായി ബന്ധമില്ലെന്നാണ് മനസിലാക്കാനായതെന്നും രവി വേഞ്ഞേരി പറഞ്ഞു. കേസിൽ ആകാശും രജിനും നൽകിയ മൊഴി സമ്മർദ്ദങ്ങളുടെ ഫലമാണെന്നും കേസിൽ പ്രതിയെ ഉണ്ടാക്കുകയാണ് പൊലീസ് ചെയ്തതെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വിളിച്ചതനുസരിച്ച സ്റ്റേഷനിലേക്ക് പോയപ്പോഴാണ് അറസ്റ്റ് നടന്നതെന്നും അല്ലാതെ ഓടിച്ചിട്ട് പിടികൂടിയതല്ലെന്നും അദ്ദേഹം പറയുന്നു. കേസിൽ പ്രതികളായ പാർട്ടി അം
കണ്ണൂർ: ഷുഹൈബ് വധത്തിൽ അറസ്റ്റിലായത് ഡമ്മി പ്രതികളാണെന്ന കോൺഗ്രസ് ആരോപണത്തെ ശരിവച്ച് പുതിയൊരു വെളിപ്പെടുത്തലും. ഷുഹൈബ് വധക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി നിരപരാധിയാണെന്ന അവകാശവാദവുമായി അച്ഛൻ രവി വേഞ്ഞേരി രംഗത്ത് എത്തിയതോടെയാണ് പുതിയ തലത്തിലേക്ക് കാര്യങ്ങളെത്തിയത്. സംഭവം നടക്കുമ്പോൾ ആകാശ് ക്ഷേത്രത്തിലായിരുന്നു, ആരോപണങ്ങൾ പൊലീസ് നിർബന്ധിച്ച പറയിപ്പിച്ചതാണെന്നും രവി വേഞ്ഞേരി വിശദീകരിച്ചു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാൻ കെ സുധാകരനും തീരുമാനിച്ചു.
താൻ അന്വേഷിച്ചപ്പോഴും ആകാശിന് കേസുമായി ബന്ധമില്ലെന്നാണ് മനസിലാക്കാനായതെന്നും രവി വേഞ്ഞേരി പറഞ്ഞു. കേസിൽ ആകാശും രജിനും നൽകിയ മൊഴി സമ്മർദ്ദങ്ങളുടെ ഫലമാണെന്നും കേസിൽ പ്രതിയെ ഉണ്ടാക്കുകയാണ് പൊലീസ് ചെയ്തതെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വിളിച്ചതനുസരിച്ച സ്റ്റേഷനിലേക്ക് പോയപ്പോഴാണ് അറസ്റ്റ് നടന്നതെന്നും അല്ലാതെ ഓടിച്ചിട്ട് പിടികൂടിയതല്ലെന്നും അദ്ദേഹം പറയുന്നു.
കേസിൽ പ്രതികളായ പാർട്ടി അംഗങ്ങളെ പുറത്താക്കാൻ സിപിഎം സംസ്ഥാന നേതൃത്വം കണ്ണൂർ ജില്ലാ നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സമ്മേളനത്തിന് ശേഷം കേസിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയുണ്ടാകും. ഇതിനിടെയാണ് ആകാശിന്റെ അച്ഛൻ നിലപാട് വിശദീകരണവുമായെത്തുന്നത്. സംഭവത്തിനു പിന്നാലെ പാർട്ടിയെ സമീപിച്ചു. കോടതിയിൽ പോയി നിരപരാധിത്വം തെളിയിക്കാനാണു പാർട്ടി പറഞ്ഞത്. ബോംബ് കേസിൽ ബിജെപി പ്രചാരണം മൂലമാണു ആകാശ് ഒളിവിൽ പോയത്' വഞ്ഞേരി രവി പറഞ്ഞു.
അറസ്റ്റിലായ സിപിഎം പ്രവർത്തകരായ തില്ലങ്കേരി വഞ്ഞേരിയിലെ എം വിആകാശ് (24), കരുവള്ളിയിലെ രജിൻ രാജ് (26) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ആർഎസ്എസ് പ്രവർത്തകൻ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. എം വിആകാശിന്റെ പേരിൽ വിവിധ പാർട്ടികളുമായുള്ള സംഘർഷങ്ങളും അല്ലാതെയുമായി 11 കേസുകൾ നിലവിലുണ്ട്. ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിട്ടുമുണ്ട്. കൊലപ്പെടുത്താനല്ല, കാലു വെട്ടാനാണ് ഉദ്ദേശിച്ചിരുന്നതെന്നും പ്രതികൾ മൊഴി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് രവി കാര്യങ്ങൾ വിശദീകരിക്കുന്നത്. പിടിയിലായവർ യഥാർഥ പ്രതികളാണെന്നാണും ഇവർ സിപിഎമ്മുകാരാണെന്നും ഉത്തരമേഖല ഡിജിപി രാജേഷ് ദിവാൻ വ്യക്തമാക്കിയിരുന്നു. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമാണെന്നും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണു കൊലപാതകമെന്നും പൊലീസ് പറയുന്നു.
മട്ടന്നൂരിലും പരിസരത്തുമുള്ള ചില സിപിഎം പ്രാദേശിക നേതാക്കളുൾപ്പെടെയുള്ളവരാണു കൊലപാതകത്തിനു പിന്നിൽ. എടയന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്എഫ്‌ഐകെഎസ്‌യു സംഘർഷത്തിൽ ഷുഹൈബ് ഇടപെട്ടതാണു കൊലപാതകത്തിനു പ്രകോപനമായതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 19നാണു കലക്ടറേറ്റിനു മുൻപിൽ കെ.സുധാകരൻ നിരാഹാര സമരം തുടങ്ങിയത്. ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം നടത്താമെന്നു സർക്കാർ രേഖാമൂലം അറിയിക്കുന്നതു വരെ സമരം തുടരാനാണു യുഡിഎഫ് തീരുമാനം.
അതിനിടെ കേസിൽ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു നാലു ദിവസമായി നിരാഹാര സമരം നടത്തുന്ന കോൺഗ്രസ് നേതാവു കെ.സുധാകരന്റെ ആരോഗ്യനില മോശമായതായും ആശുപത്രിയിലേക്കു മാറ്റണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ കലക്ടർക്കു റിപ്പോർട്ട് നൽകി. ജില്ലാ ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘമാണ് സുധാകരനെ പരിശോധിച്ചത്. തുടക്കത്തിൽ സർക്കാർ മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്കു സുധാകരൻ വിസമ്മതിച്ചിരുന്നു.
പട്ടിണി കിടക്കുന്നതിന്റെ സ്വാഭാവികമായ പ്രശ്‌നങ്ങളിൽ സുധാകരനിൽ കാണാനുണ്ടെന്നും ആശുപത്രിയിലേക്കു മാറ്റണമെന്നുമാണു മെഡിക്കൽ സംഘം ജില്ലാ മെഡിക്കൽ ഓഫിസർക്കു നൽകിയ റിപ്പോർട്ട്.