- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ച ശേഷം നിരവധി ദിവസങ്ങളിൽ കൊല്ലേണ്ട വിവരം ആസൂത്രണം ചെയ്തു; രണ്ട് ദിവസം വാടകക്കെടുത്ത കാറുമായി പിന്നാലെ നടന്നു; വധം പാർട്ടി തീരുമാനപ്രകാരം എന്ന് വ്യക്തമാക്കുന്ന സൂചനകൾ പുറത്ത്
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. കൊലയാളി സംഘം തുടർച്ചയായി രണ്ട് ദിവസം ഷുഹൈബിനെ പിന്തുടർന്നതായി പൊലീസിന് വിവരം ലഭിച്ചു. ആകാശ് തില്ലങ്കേരി, രജിൻ രാജ് എന്ന പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം പൊലീസിന് ലഭിച്ചത്. ഇതോടെ ഷുഹാബിന്റെ വധം പാർട്ടി തീരുമാനപ്രകാരം എന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുറത്ത് വന്നിരിക്കുന്നത്. ഒപ്പം ആളുകൾ ഉണ്ടായിരുന്നതിനാൽ ആക്രമിക്കാതെ മടങ്ങുകയായിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. പതിനൊന്നാം തീയതിയും പന്ത്രണ്ടാം തീയതിയും വാടകയ്‌ക്കെടുത്ത കാറിൽ ഇവർ ഷുഹൈബിനെ പിന്തുടർന്നിരുന്നു. ഷുഹൈബിനൊപ്പം കൂടുതൽ സുഹൃത്തുക്കൾ ഉണ്ടായിരുന്നതിനാൽ ആക്രമിക്കാതെ മടങ്ങി. പതിനൊന്നാം തീയതി ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഷുഹൈബ് പോയതും പദ്ധതി പാളുന്നതിന് കാരണമായി. 12 ന് രാവിലെ ഷുഹൈബിനെ പിന്തുടരുന്നതിനിടെ വെള്ളപ്പറമ്പിൽ വെച്ച് ഒരു വാൾ നഷ്ടപ്പെട്ടു. ആ വാൾ രണ്ടു ദിവസത്തിനകം പൊലീസ് കണ്ടെടുത്തു. പന്ത്രണ്ടിന് വൈകിട്ടാണ് ആകാശ് തില
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. കൊലയാളി സംഘം തുടർച്ചയായി രണ്ട് ദിവസം ഷുഹൈബിനെ പിന്തുടർന്നതായി പൊലീസിന് വിവരം ലഭിച്ചു. ആകാശ് തില്ലങ്കേരി, രജിൻ രാജ് എന്ന പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം പൊലീസിന് ലഭിച്ചത്. ഇതോടെ ഷുഹാബിന്റെ വധം പാർട്ടി തീരുമാനപ്രകാരം എന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുറത്ത് വന്നിരിക്കുന്നത്.
ഒപ്പം ആളുകൾ ഉണ്ടായിരുന്നതിനാൽ ആക്രമിക്കാതെ മടങ്ങുകയായിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. പതിനൊന്നാം തീയതിയും പന്ത്രണ്ടാം തീയതിയും വാടകയ്‌ക്കെടുത്ത കാറിൽ ഇവർ ഷുഹൈബിനെ പിന്തുടർന്നിരുന്നു. ഷുഹൈബിനൊപ്പം കൂടുതൽ സുഹൃത്തുക്കൾ ഉണ്ടായിരുന്നതിനാൽ ആക്രമിക്കാതെ മടങ്ങി. പതിനൊന്നാം തീയതി ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഷുഹൈബ് പോയതും പദ്ധതി പാളുന്നതിന് കാരണമായി. 12 ന് രാവിലെ ഷുഹൈബിനെ പിന്തുടരുന്നതിനിടെ വെള്ളപ്പറമ്പിൽ വെച്ച് ഒരു വാൾ നഷ്ടപ്പെട്ടു. ആ വാൾ രണ്ടു ദിവസത്തിനകം പൊലീസ് കണ്ടെടുത്തു.
പന്ത്രണ്ടിന് വൈകിട്ടാണ് ആകാശ് തില്ലങ്കേരി അക്രമി സംഘത്തിനൊപ്പം ചേർന്നത്. അന്നു രാത്രി 10.50 ന് തെരൂരിലെ തട്ടുകടയിൽ വച്ച് അക്രമി സംഘം ഷുഹൈബിനെ ആക്രമിക്കുകയായിരുന്നു. കേസിൽ ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്. അക്രമി സംഘത്തിലെ നാല് പേരും വാഹനം വാടകയ്ക്ക് എടുക്കാൻ സഹായിച്ചയാളും പ്രതികളെ ഒളിപ്പിച്ചയാളും പിടിയിലായി. അക്രമി സംഘത്തിലെ ഒരാളെ കൂടി ഇനി പിടികൂടാനുണ്ട്.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ഇതിന് ശേഷം അന്വേഷണത്തിൽ ഒരു തുമ്പും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധത്തിലേക്ക് സുധാകരൻ പോകുന്നത്. ഇത് ജില്ലയിൽ കോൺഗ്രസിന് പുത്തൻ ഉണർവ്വ് നൽകും. ഇത് സിപിഎമ്മിനേയും വെട്ടിലാക്കും. കേസ് യഥാസമയം അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ലെന്ന തോന്നലാണ് പരക്കെയുള്ളത്.