- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലയാളി സംഘത്തിൽ അഞ്ചുപേർ; ലക്ഷ്യമിട്ടത് കിട്ടുന്ന തക്കത്തിൽ കാലിന് വെട്ടി വീഴ്ത്താൻ; ഒരിക്കലും എഴുന്നേറ്റ് നടക്കരുതെന്ന് ഉറപ്പിച്ചു; കൊല പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ അറിവോടെ; പിടിയിലായ പ്രതികളിൽ നിന്ന് നിർണായക മൊഴികൾ കിട്ടിയതോടെ പാർട്ടി ഗ്രാമങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്; കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് ഡിജിപി; ഡമ്മി പ്രതികളെന്ന് ആവർത്തിച്ച് കോൺഗ്രസ്
കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.കണ്ണൂർ റെയ്ഞ്ച് ഐജി മഹിപാൽ യാദവിനാണ ചുമതല.കോൺഗ്രസ് ഉന്നയിച്ച് ആക്ഷേപങ്ങൾ അന്വേഷിക്കുമെന്ന് ഡിദജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.അന്വേഷണ വിവരങ്ങൽ ചോർത്തുന്നത് ശരിയല്ലെന്നും ബെഹ്‌റ പറഞ്ഞു. അതിനിടെ കൊലപാതകം സിപിഎമ്മിന്റെ അറിവോടെയാണെന്നതിന് സൂചനകൾ ലഭിച്ചു.ഷുഹൈബിനെ കൊലപ്പെടുത്തിയത് സി പി എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇന്നലെ പിടിയിലായ ആകാശ്, റിജിൻ എന്നിവരിൽനിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇനി പിടികൂടാനുള്ളവരിൽ രണ്ടുപേർ ഡി വൈ എഫ് ഐയുടെ പ്രാദേശിക നേതാക്കന്മാരാണ്. കൊലപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല ഷുഹൈബിനെ ആക്രമിച്ചതെന്നും കസ്റ്റഡിയിലുള്ളവർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. എടയന്നൂരിൽ വച്ച് കിട്ടുന്ന തക്കത്തിൽ കാലിന് വെട്ടിവീഴ്‌ത്തുകയായിരുന്നു ഉദ്ദേശ്യം. ഒരിക്കലും എഴുന്നേറ്റ് നടക്കരുത് എന്നതായിരുന്നു തീരുമാ
കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.കണ്ണൂർ റെയ്ഞ്ച് ഐജി മഹിപാൽ യാദവിനാണ ചുമതല.കോൺഗ്രസ് ഉന്നയിച്ച് ആക്ഷേപങ്ങൾ അന്വേഷിക്കുമെന്ന് ഡിദജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.അന്വേഷണ വിവരങ്ങൽ ചോർത്തുന്നത് ശരിയല്ലെന്നും ബെഹ്‌റ പറഞ്ഞു.
അതിനിടെ കൊലപാതകം സിപിഎമ്മിന്റെ അറിവോടെയാണെന്നതിന് സൂചനകൾ ലഭിച്ചു.
ഷുഹൈബിനെ കൊലപ്പെടുത്തിയത് സി പി എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇന്നലെ പിടിയിലായ ആകാശ്, റിജിൻ എന്നിവരിൽനിന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇനി പിടികൂടാനുള്ളവരിൽ രണ്ടുപേർ ഡി വൈ എഫ് ഐയുടെ പ്രാദേശിക നേതാക്കന്മാരാണ്. കൊലപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല ഷുഹൈബിനെ ആക്രമിച്ചതെന്നും കസ്റ്റഡിയിലുള്ളവർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. എടയന്നൂരിൽ വച്ച് കിട്ടുന്ന തക്കത്തിൽ കാലിന് വെട്ടിവീഴ്‌ത്തുകയായിരുന്നു ഉദ്ദേശ്യം. ഒരിക്കലും എഴുന്നേറ്റ് നടക്കരുത് എന്നതായിരുന്നു തീരുമാനം
ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗസംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായും തിരച്ചിൽ ഊർജിതമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഗണർ കാറിനു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. കൊലയാളി സംഘത്തിൽ അഞ്ചുപേരാണുണ്ടായിരുന്നത്. പിടിയിലാകാൻ ഉള്ളവർ പാർട്ടി ഗ്രാമങ്ങളിൽ ഒളിവിലാണെന്നാണ് സൂചന.
അതേസമയം നിലവിൽ പിടികൂടിയ പ്രതികൾ ഡമ്മികളാണെന്ന് കോൺഗ്രസ് ആരോപിച്ചു.യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് ആത്മാർത്ഥതയില്ലാത്ത പ്രസ്താവനയെന്ന് കെ സുധാകരൻ പറഞ്ഞു
സ്വന്തം ജില്ലയിൽ നടന്ന ഒരു കൊലപാതകത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഏഴ് ദിവസം വേണ്ടിവന്നു. ആ പ്രതികരണം ഒരു മാമൂലാണ്. അതിൽ ആത്മാർത്ഥത ഒട്ടുമില്ല. കാന്തപുരം ഉസ്താദിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് മുഖ്യമന്ത്രി അത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് താൻ കരുതുന്നതെന്നും സുധാകരൻ പറഞ്ഞു.
കൊലപാതകത്തിന് പിന്നിൽ പ്രൊഫഷണൽ സംഘമാണ്. പൊലീസിനെ പേടിച്ചാണ് നിരപരാധികൾ കീഴടങ്ങിയതെന്ന കോടിയേരി ബാലകൃഷ്ണന്റെ ന്യായീകരണം വിചിത്രമാണ്. പൊലീസിനെ പേടിച്ച് നിരപരാധികളാരും കീഴടങ്ങാറില്ല. നിരപരാധികളെങ്കിൽ പി ജയരാജൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. ഷുഹൈബ് വധത്തിൽ പിടിയിലായ പ്രതി ആകാശ് തില്ലങ്കേരി പി ജയരാന്റെ അടുത്ത ബന്ധുവാണെന്നും കെ സുധാകരൻ ആരോപിച്ചു.
കണ്ണൂർ എസ്‌പിയെ മറികടന്നാണ് പ്രതികളുടെ അറസ്റ്റ് നടത്തിയത്. ഡിവൈഎസ്‌പി പ്രജീഷ് തോട്ടത്തിൽ സിപിഎമ്മിനോട് ചായ്വുള്ള ആളാണെന്നും കെ സുധാകരൻ പറഞ്ഞു.
രണ്ട് പ്രതികൾ പൊലീസിന് മുൻപിൽ കീഴടങ്ങിയെന്നതാണ് സത്യം എന്നാൽ അറസ്റ്റ് ചെയ്തുവെന്ന് പ്രചരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പൊലീസും സിപിഎമ്മും നടത്തുന്നത്. കീഴടങ്ങിയ പ്രതികൾ യഥാർഥ പ്രതികൾ അല്ലെങ്കിൽ പാർട്ടി സെക്രട്ടറി എന്തുകൊണ്ടാണ് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഫെബ്രുവരി 12 ന് രാത്രി എടയന്നൂരിൽ വച്ചാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അതേസമയം കൊലപാതകത്തിലെ യഥാർഥ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ ഇന്ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനിരിക്കുകയാണ്.
്അതേസമയം, കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് വി എസ് അച്യുതാനന്ദൻ. ഒരു കൊലപാതകവും മനസാക്ഷി ഉള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് വി എസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.