- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വട്ടേഷൻ നൽകിയത് മട്ടന്നൂരിലെ ഒരുസിപിഎം നേതാവ്; ഗ്യാങ്ങിനെ തിരഞ്ഞെടുത്തതും ആസൂത്രണം ചെയ്തതും ആകാശ് തില്ലങ്കേരി; 37 വെട്ടുകളിൽ പന്ത്രണ്ടെണ്ണവും വെട്ടിയത് താനെന്ന് ആകാശിന്റെ കുറ്റസ്സമ്മതം; ഷുഹൈബ് വധക്കേസിൽ പിടിയിലായ പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതിലുമേറെ ഒളിക്കുന്നുവെന്ന് അന്വേഷണ സംഘം
കണ്ണൂർ: എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ കേസിലെ പ്രതികളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ പുറത്തുവന്നു.പിടിയിലായത് ഡമ്മി പ്രതികളല്ല യഥാർഥപ്രതികളാണെന്ന വാദം കണക്കിലെടുത്താൽ കൊലയാളി സംഘത്തിലെ പ്രതികളുടെ ഗൂഡപദ്ധതിയാണ് വെളിവാകുന്നത്. മട്ടന്നൂരിലെ ഒരു സിപിഎം നേതാവാണ് ആകാശ് തില്ലങ്കേരിക്ക് ഷുഹൈബിനെ ആക്രമിക്കാനുള്ള ക്വട്ടേഷൻ നൽകിയതെന്ന വിവരമാണ് പുറത്ത് വരുന്നത്.ക്വട്ടേഷൻ ഗ്യാങിനെ തെരഞ്ഞെടുത്തതും പദ്ധതി പ്ലാൻ ചെയ്തതും ആകാശാണ്. തില്ലങ്കേരിയിലെ സജീവ പാർട്ടി പ്രവർത്തകരും ക്വട്ടേഷനിൽ മുൻപരിചയമുള്ളവരുമായ റെജിൽരാജ്, ജിതിൻ, ദീപു എന്നിവരെ ആകാശ് ഇതിനായി ഒപ്പം കൂട്ടി. വാഹനം എത്തിക്കാനുള്ള ചുമതല അഖിലിനായിരുന്നു. പാപ്പിനിശേരി അരോളിയിലെ പ്രശോഭ് എന്ന റെന്റ് എ കാർ ബിസിനസുകാരനിൽ നിന്നും വാഹനം വാടകയ്‌ക്കെടുത്ത് അഖിൽ പ്രദേശ വാസിയായ അസ്‌കറിന് നൽകി. കൊലയാളി സംഘത്തിന് ഷുഹൈബിനെ ചൂണ്ടിക്കാട്ടിയതും വാഹനം ഓടിച്ചതും അസ്‌കറാണ്. ഷുഹൈബിന്റെ
കണ്ണൂർ: എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ കേസിലെ പ്രതികളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ പുറത്തുവന്നു.പിടിയിലായത് ഡമ്മി പ്രതികളല്ല യഥാർഥപ്രതികളാണെന്ന വാദം കണക്കിലെടുത്താൽ കൊലയാളി സംഘത്തിലെ പ്രതികളുടെ ഗൂഡപദ്ധതിയാണ് വെളിവാകുന്നത്.
മട്ടന്നൂരിലെ ഒരു സിപിഎം നേതാവാണ് ആകാശ് തില്ലങ്കേരിക്ക് ഷുഹൈബിനെ ആക്രമിക്കാനുള്ള ക്വട്ടേഷൻ നൽകിയതെന്ന വിവരമാണ് പുറത്ത് വരുന്നത്.ക്വട്ടേഷൻ ഗ്യാങിനെ തെരഞ്ഞെടുത്തതും പദ്ധതി പ്ലാൻ ചെയ്തതും ആകാശാണ്. തില്ലങ്കേരിയിലെ സജീവ പാർട്ടി പ്രവർത്തകരും ക്വട്ടേഷനിൽ മുൻപരിചയമുള്ളവരുമായ റെജിൽരാജ്, ജിതിൻ, ദീപു എന്നിവരെ ആകാശ് ഇതിനായി ഒപ്പം കൂട്ടി.
വാഹനം എത്തിക്കാനുള്ള ചുമതല അഖിലിനായിരുന്നു. പാപ്പിനിശേരി അരോളിയിലെ പ്രശോഭ് എന്ന റെന്റ് എ കാർ ബിസിനസുകാരനിൽ നിന്നും വാഹനം വാടകയ്‌ക്കെടുത്ത് അഖിൽ പ്രദേശ വാസിയായ അസ്‌കറിന് നൽകി. കൊലയാളി സംഘത്തിന് ഷുഹൈബിനെ ചൂണ്ടിക്കാട്ടിയതും വാഹനം ഓടിച്ചതും അസ്‌കറാണ്.
ഷുഹൈബിന്റെ ശരീരത്തിലെ 37 വെട്ടുകളിൽ 12 എണ്ണവും വെട്ടിയത് താനാണെന്ന് ആകാശ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യം ചെയ്തു നൽകിയത് അൻവറായിരുന്നു. അഖിലാണ് അക്രമിസംഘത്തിനു വേണ്ടി കാർ വാടകയ്ക്കെടുത്തത്. പാപ്പിനിശേരി അരോളി സ്വദേശി യു.പ്രശോഭിന്റെ ഉടമസ്ഥതയിലുള്ള ഈ കാർ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിനോദയാത്രയ്‌ക്കെന്ന് പറഞ്ഞ് കാർ വാടകയ്‌ക്കെടുക്കുകയായിരുന്നു.
പതിനാലാം തീയതി രാവിലെ തിരികെ നൽകുകയും ചെയ്തു. കാറിൽനിന്ന് തെളിവുകൾ കണ്ടെത്താൻ ഫൊറൻസിക് പരിശോധനയും നടത്തുംമട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരും തില്ലങ്കേരി സ്വദേശികൾ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.. ഇനി പിടിയിലാകാനുള്ളത് തില്ലങ്കേരി സ്വദേശി ദീപു എന്ന ദീപ് ചന്ദുമാണ്.
പിടിയിലാവാനുള്ള ദീപുവിന് സംഭവത്തിനിടെ നിസാരമായ പരിക്കേറ്റിരുന്നു. കൊലയാളി സംഘത്തിലെ രണ്ട് പേർക്ക് ഒളിവിൽ താമസിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയെന്നതാണ് അൻവറിന് മേലുള്ള കുറ്റം. ആകാശിന് കൊട്ടേഷൻ നൽകിയ നേതാവാരെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കാർ വാടകക്കെടുക്കാൻ ആരാണ് സഹായിച്ചത് പദ്ധതി തയ്യാറാക്കിയതാരാണ് തുടങ്ങിയ കാര്യങ്ങളും ചോദ്യം ചെയ്യലിൽ വ്യക്തമാകാനുണ്ട്.
പൊലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതികളായ ആകാശ് തില്ലങ്കേരി, രജിൻ രാജ് എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികളുപയോഗിച്ച മറ്റ് വാഹനങ്ങളും ആയുധങ്ങളും കണ്ടെത്താനും തിരച്ചിൽ നടക്കുന്നുണ്ട്.