- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുഹൈബ് വധത്തിന് പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്ഐആർ; മുപ്പതിലധികം പേരെ പൊലീസ് ചോദ്യം ചെയ്തു; മരണം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പൊലീസ് വീട്ടിൽ വന്നില്ലെന്ന് ആരോപിച്ച് പിതാവ്; വധഭീഷണി ഉണ്ടായിരുന്നതായും കൊലയാളികൾ പിന്തുടർന്നതായും മകൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതുവെന്നും മുഹമ്മദ്; സുഹൃത്തുക്കൾക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശവും പുറത്ത്
കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് കൊല്ലപ്പെട്ട കേസിൽ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിൽ പൊലീസിനെതിരെ ആരോപണം ശക്തമാക്കി കോൺഗ്രസ്. പൊലീസിന്റെ നിഷ്‌ക്രിയത്തമാണ് ശുഹൈബിന്റെ ജീവൻ പൊലിയാൻ ഇടയാക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചു. വധഭീഷണി ഉണ്ടായിട്ടും അത് മുഖവിലക്കെടുക്കാൻ പൊലീസ് തയ്യാറായില്ല. അതുകൊണ്ടാണ് ശുഹൈബിന്റെ ജീവൻ പൊലിഞ്ഞതെന്നും നേതാക്കൾ പറയുന്നു. ഇതിനിടെ ശുഹൈബ് വധത്തിന് പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതിലധികം പേരെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം പൊലീസിനെതിരെ ശുഹൈബിന്റെ കുടുംബം രംഗത്തെത്തി. ഷുഹൈബിന്റെ മരണം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പൊലീസ് വീട്ടിൽ വന്നില്ലെന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞു. മകന് വധഭീഷണി ഉണ്ടായിരുന്നതായും മുഹമ്മദ് പറഞ്ഞു. നിരന്തര ഭീഷണി ഉണ്ടായിട്ടു പൊലീസ് ഗൗനിച്ചില്ലെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നു അദ്ദേഹം പറഞ്ഞു. കൊലയാളികൾ ശുഹൈബിനെ പിന്തുടരുന്നതായി
കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് കൊല്ലപ്പെട്ട കേസിൽ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിൽ പൊലീസിനെതിരെ ആരോപണം ശക്തമാക്കി കോൺഗ്രസ്. പൊലീസിന്റെ നിഷ്‌ക്രിയത്തമാണ് ശുഹൈബിന്റെ ജീവൻ പൊലിയാൻ ഇടയാക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചു. വധഭീഷണി ഉണ്ടായിട്ടും അത് മുഖവിലക്കെടുക്കാൻ പൊലീസ് തയ്യാറായില്ല. അതുകൊണ്ടാണ് ശുഹൈബിന്റെ ജീവൻ പൊലിഞ്ഞതെന്നും നേതാക്കൾ പറയുന്നു.
ഇതിനിടെ ശുഹൈബ് വധത്തിന് പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതിലധികം പേരെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം പൊലീസിനെതിരെ ശുഹൈബിന്റെ കുടുംബം രംഗത്തെത്തി. ഷുഹൈബിന്റെ മരണം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പൊലീസ് വീട്ടിൽ വന്നില്ലെന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞു. മകന് വധഭീഷണി ഉണ്ടായിരുന്നതായും മുഹമ്മദ് പറഞ്ഞു. നിരന്തര ഭീഷണി ഉണ്ടായിട്ടു പൊലീസ് ഗൗനിച്ചില്ലെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നു അദ്ദേഹം പറഞ്ഞു.
കൊലയാളികൾ ശുഹൈബിനെ പിന്തുടരുന്നതായി സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. കൊലയാളികൾ പിന്തുടർന്നതായി ശുഹൈബ് പറയുന്ന വാട്‌സ് ആപ്പ് ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. അതേസമയം കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ്‌സതീശൻ പാച്ചേനി നടത്തുന്ന ഇരുപത്തിനാല് മണിക്കൂർ ഉപവാസ സമരം തുടരുകയാണ്. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വി.ഡി.സതീശനും കെ.സുധാകരനും ആരോപിച്ചു.
എടയന്നൂർ മേഖലയിലെ രാഷ്ട്രീയ തർക്കങ്ങളും സംഘർഷവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സിപിഎം പ്രവർത്തകരെയും സിഐടിയു അംഗങ്ങളെയും കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് കഴിഞ്ഞു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ സതീശൻ പാച്ചേനി നടത്തുന്ന സമരം തുടരുകയാണ്.
അയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോൺഗ്രസ് പോരാടുമെന്ന് കെ.സുധാകരൻ പറഞ്ഞു. സഹിഷ്ണുത ദൗർബല്യമായി സിപിഎം കാണരുത്. ആയുധമെടുക്കാൻ സിപിഐഎം നിർബന്ധിക്കരുതെന്നും സുധാകരൻ പറഞ്ഞു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് സിപിഎം കൊലപാതകം നടത്തിയതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ ആരോപിച്ചു. തീവ്രവാദി സംഘടനകൾ പോലും പ്ലാൻ ചെയ്യാത്ത രീതിയിൽ പ്ലാൻ ചെയ്ത് സിപിഎം കില്ലർ ഗ്രൂപ്പുകൾ കൊലപാതകം നടത്തുന്നു. അക്രമത്തിൽ പങ്കില്ലെന്നത് സിപിഎമ്മിന്റെ സ്ഥിരം പല്ലവിയാണ്. നാളെ രാവിലെ പത്തിന് ഉപവാസസമരം അവസാനിക്കും.
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ആയിരുന്ന ഷുഹൈബിന്റെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഷുഹൈബിന്റെ ശരീരത്തിൽ 37 വെട്ടുണ്ടായിരുന്നു. കാറിലെത്തിയ നാലംഗ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് റോഡരികിലെ തട്ടുകടയിൽ ചായകുടിക്കുകയായിരുന്ന ഷുഹൈബിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഇരുകാലുകൾക്കും ആഴത്തിൽ വെട്ടേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരായ റിയാസ്(36), പള്ളിപ്പറമ്പത്ത് നൗഷാദ്(28) എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു. ദൃക്സാക്ഷികൾ നൽകിയ വിവരമനുസരിച്ച് നാലാളുടെ പേരിൽ പൊലീസ് കേസെടുത്തു. പ്രതികൾ സിപിഐ.എം. പ്രവർത്തകരാണെന്ന് കരുതുന്നതായി മട്ടന്നൂർ സിഐ എ.വി.ജോൺ പറഞ്ഞു.
തിങ്കളാഴ്ച രാത്രി വൈകിയായിരുന്നു അക്രമം. നമ്പർ പതിക്കാത്ത കാറിൽ മുഖംമറച്ചാണ് അക്രമികളെത്തിയതെന്ന് പറയുന്നു. ശബ്ദംകേട്ട് ഓടിയെത്താൻ ശ്രമിച്ച പരിസരത്തുണ്ടായവർക്കു നേരേയും ബോംബെറിഞ്ഞു. മൂന്നുതവണയാണ് ബോംബെറിഞ്ഞത്. ബോംബിന്റെ ചീളുകൾ തെറിച്ച് രണ്ടുപേർക്ക് ചെറിയ പരിക്കേറ്റു. നമ്പർ പതിക്കാത്ത കാറിൽ മുഖംമറച്ചാണ് അക്രമികളെത്തിയതെന്ന് പറയുന്നു. ശബ്ദംകേട്ട് ഓടിയെത്താൻ ശ്രമിച്ച പരിസരത്തുണ്ടായവർക്കു നേരേയും ബോംബെറിഞ്ഞു. മൂന്നുതവണയാണ് ബോംബെറിഞ്ഞത്. ബോംബിന്റെ ചീളുകൾ തെറിച്ച് രണ്ടുപേർക്ക് ചെറിയ പരിക്കേറ്റു.
കഴിഞ്ഞ 12ന് എടയന്നൂരിൽ സിപിഐ.എം.കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന ഷുഹൈബ് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പുറത്തിറങ്ങിയത്. നേരത്തേ ഷുഹൈബിനുനേരേ സിപിഐ.എം. പ്രവർത്തകർ വധഭീഷണിമുഴക്കി പ്രകടനം നടത്തിയിരുന്നതായി കോൺഗ്രസ് നേതാക്കൾ പറയുന്നു.