- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ബിസിനസ് നടത്താൻ ഇനി മുനിസിപ്പാലിറ്റി ലൈസൻസ് മാത്രം പോര; കച്ചവട സ്ഥാപനങ്ങൾക്ക് സാമ്പത്തിക, വാണിജ്യ മന്ത്രാലയത്തിന്റെ ലൈസൻസ് നിർബന്ധമാക്കുന്ന കരട് നിയമത്തിന് ശൂറാ കൗൺസിലിന്റെ അംഗീകാരം
ദോഹ: ഖത്തറിലെത്തി കച്ചവടം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ഇനി മുനിസിപ്പാലിറ്റിയുടെ ലൈസൻസ് ഉണ്ടെങ്കിലും ബിസിനസ് നടത്താൻ കഴിയില്ല. രാജ്യത്തെ കച്ചവടസ്ഥാപനങ്ങൾക്ക് സാമ്പത്തിക, വാണിജ്യ മന്ത്രാലയത്തിന്റെ ലൈസൻസ് നിർബന്ധമാക്കുന്ന കരട് നിയമത്തിന് ശുറാ കൗൺസിൽ അംഗീകാരം നല്കിയതോടെ ഈ നിയമം ഉടൻ പ്രാബല്യത്തിൽ വന്നേക്കും. നിലവിൽ കടകൾക്കും ഭക
ദോഹ: ഖത്തറിലെത്തി കച്ചവടം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ഇനി മുനിസിപ്പാലിറ്റിയുടെ ലൈസൻസ് ഉണ്ടെങ്കിലും ബിസിനസ് നടത്താൻ കഴിയില്ല. രാജ്യത്തെ കച്ചവടസ്ഥാപനങ്ങൾക്ക് സാമ്പത്തിക, വാണിജ്യ മന്ത്രാലയത്തിന്റെ ലൈസൻസ് നിർബന്ധമാക്കുന്ന കരട് നിയമത്തിന് ശുറാ കൗൺസിൽ അംഗീകാരം നല്കിയതോടെ ഈ നിയമം ഉടൻ പ്രാബല്യത്തിൽ വന്നേക്കും.
നിലവിൽ കടകൾക്കും ഭക്ഷണശാലകൾക്കും ലൈസൻസ് നൽകുന്നത് അതാത് സ്ഥലങ്ങളിലെ മുനിസിപ്പാലിറ്റിയാണ്. ഭേദഗതിപ്രകാരം ഓൺലൈൻ വ്യാപാരം, ഷോപ്പുകൾ, ഫാക്ടറികൾ, തെരുവു കച്ചവടം തുടങ്ങിയവയ്ക്ക് സാമ്പത്തിക, വാണിജ്യ മന്ത്രാലയത്തിന്റെ ലൈസൻസും അനിവാര്യമാണ്. നവംബറിലാണ് കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്.
ചെറുകിട കച്ചവടം ഉൾപ്പെടെയുള്ളവയ്ക്ക് മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടണമെന്നാണ് നിയമം നിർദേശിക്കുന്നത്. അതേസമയം ലൈസൻസിന് അപേക്ഷിക്കുന്ന ദിവസം തന്നെ തീരുമാനമെടുക്കണമെന്ന് ശൂറാകൗൺസിൽ നിർദേശിച്ചു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക, വാണിജ്യ മന്ത്രി ഇതു സംബന്ധമായ ബൈലോ പുറത്തിറക്കും.
ഇതിലെ ഏതെങ്കിലും ചട്ടങ്ങൾ ലംഘിക്കപ്പെട്ടാൽ ബിസിനസ് സ്ഥാപനത്തിന്റെ മാനേജർക്കായിരിക്കും ഉത്തരവാദിത്വം. ലൈസൻസിനുള്ള ഏതെങ്കിലും അപേക്ഷ നിരസിച്ചാൽ അതിന്റെ കാരണം വാണിജ്യ മന്ത്രാലയം വ്യക്തമാക്കണമെന്നും ശൂറ കൗൺസിൽ ഭേദഗതി നിർദേശിച്ചു. എന്നാൽ, മാത്രമേ ആ ഉപാധികൾ കൂടി പരിഹരിച്ച് വീണ്ടും അപേക്ഷ നൽകാൻ സാധിക്കൂ. കാരണമൊന്നും കാണിക്കാതെ മന്ത്രാലയത്തിന് അപേക്ഷ തള്ളാനുള്ള അധികാരമുണ്ടെന്നാണ് കരട് നിയമത്തിൽ പറയുന്നത്. ലൈസൻസിന് അപേക്ഷിക്കുന്ന അതേ ദിവസം തന്നെ അത് അനുവദിക്കപ്പെടുമോ ഇല്ലയോ എന്ന കാര്യം അപേക്ഷകനെ അറിയിക്കണമെന്നും കരടിൽ ഉണ്ട്.
അപേക്ഷ തള്ളപ്പെട്ടാൽ ഒരു മാസത്തിനകം വാണിജ്യ മന്ത്രിക്ക് അപ്പീൽ നൽകാനാവും. മന്ത്രി ഇതിന് 15 ദിവസത്തിനകം മറുപടി നൽകണം. വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുമ്പോൾ ചില ബിസിനസുകൾക്ക് മന്ത്രിക്ക് ഇളവ് നൽകാമെന്ന കരട് നിയമത്തലെ നിർദ്ദേശം ഒഴിവാക്കാൻ ശൂറ കൗൺസിൽ ശുപാർശ ചെയ്തു. ഏതെങ്കിലും ബിസിനസിന് തെറ്റായ രീതിയിൽ ആനുകൂല്യം ലഭിക്കാത്ത വിധം മന്ത്രിക്ക് ഇളവ് നൽകാവുന്ന ഉപാധികൾ ഏതൊക്കെയാണെന്ന് നിർണയിക്കണമെന്നാണ് ശൂറ കൗൺസിലിന്റെ നിർദ്ദേശം. ചെറുകിടക്കാർ ഉൾപ്പെടെ എല്ലാവർക്കും തുല്യനീതി ലഭിക്കുന്നതിനു വേണ്ടിയാണ് ഈ ശുപാർശ മുന്നോട്ടുവച്ചിരിക്കുന്നത്. ഒരു വർഷത്തേക്കായിരിക്കും ലൈസൻസ് അനുവദിക്കുക.
ഇത് ഒരു വർഷത്തേക്കു കൂടി പുതുക്കാനാവും. 34 വകുപ്പുകളാണ് കരട് നിയമത്തിൽ ഉള്ളത്. ഇതിൽ അഞ്ചെണ്ണം തെരുവ് കച്ചവടം സംബന്ധിച്ചുള്ളതാണ്. ക്ലിനിക്കുകൾ, പ്രഫഷനൽ സേവനദാതാക്കൾ, റസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ മുതലായവയും പുതിയ നിയമത്തിന്റെ പരിധിയിൽപ്പെടും. അതേ സമയം, മൽസ്യക്കച്ചവടം, കന്നുകാലിക്കച്ചവടം എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കണമെന്ന് ശൂറ കൗൺസിൽ ശുപാർശ ചെയ്തതയാണ് സൂചന. പുതിയ നിയമം നടപ്പാകുന്നതോടെ നിലവിലെ രീതി മാറും.
ലൈസൻസിനു മുന്നോടിയായുള്ള നടപടിക്രമങ്ങളും പരിശോധനകളും കർശനമാക്കും. ലൈസൻസിൽ നിർദേശിച്ചിരിക്കുന്ന സ്ഥാപനങ്ങൾ മാത്രമെ നടത്താൻ അനുമതിയുണ്ടാകു. നിലവിൽ കഫേകൾക്ക് അനുമതി ലഭിച്ചവർ മസാജ് പാർലറുകൾ വരെ നടത്തുന്നതായി പരാതി ഉയർന്നിരുന്നു. ഇത്തരം നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കും.