- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷട്ടിൽ ടൂർണമെന്റിനു വിജയകരമായ പരിസമാപ്തി
ന്യൂജേഴ്‌സി: പല സംരംഭങ്ങളുടേയും ആരംഭംകുറിച്ച്, മറ്റുള്ളവർക്ക് പിന്തുടരാനുള്ള ഒരുമാതൃക സൃഷ്ടിച്ചുകൊടുക്കുന്ന ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയ ത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഷട്ടിൽ ടൂർണമെന്റ് ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. പെൻസിൽവാനിയ, ന്യൂജേർസി, ന്യൂയോർക്ക് എന്നി സ്റ്റേറ്റുകളിൽ നിന്നുള
ന്യൂജേഴ്‌സി: പല സംരംഭങ്ങളുടേയും ആരംഭംകുറിച്ച്, മറ്റുള്ളവർക്ക് പിന്തുടരാനുള്ള ഒരുമാതൃക സൃഷ്ടിച്ചുകൊടുക്കുന്ന ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയ ത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഷട്ടിൽ ടൂർണമെന്റ് ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. പെൻസിൽവാനിയ, ന്യൂജേർസി, ന്യൂയോർക്ക് എന്നി സ്റ്റേറ്റുകളിൽ നിന്നുള്ള ഷട്ടിൽ പ്രേമികളുടെ ഒരു സംഗമം ആയി അത് മാറി.
കായികമേളയുടെ ഔദ്യോഗിക ഉത്ഘാടനം, സെപ്റ്റംബർ 27 ശനിയാഴ്ച രാവിലെ, സാമൂഹിക സാംസ്‌കാരികരംഗങ്ങളിൽ സുപരിചിതനും, കറപുരളാത്ത വ്യക്തിത്വത്തിനുടമയും ആയ എബ്രഹാം ഫില്ലിപ്‌സ് (ലാലച്ചൻ) നിർവഹിച്ചു. പ്രമുഖ ടെലിവിഷൻ അവതാരക ജെസ്സിക പുരയ്ക്കൽ എംസി ആയിരുന്നു. ആഥിത്യമര്യാദയുടെ ആദ്യവാക്കായ രജിസ്‌ട്രേഷൻ ഡസ്‌ക് രാജേഷ് കോര, സജു തോമസ്, ജേക്കബ് ഈശോ തങ്ങളുടെ നയചാതുരികൊണ്ട് സജീവമാക്കി എല്ലാവരുടെയും മനംകവർന്നു.
പുരുഷവിഭാഗം ഡബിൾസിൽ ബിജേഷ് തോമസ്&ജോയൽ സക്കറിയ, വനിതാ വിഭാഗം ഡബിൾസിൽ സജീനഡേവിഡ് &ലിൻസി തോമസ്, മിക്‌സഡ് ഡബിൾസിൽ ബിജേഷ് തോമസ്&സീമ ബിജേഷ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. പുരുഷവിഭാഗം സിംഗിൾസിൽ ഒസാമ അബിദ് ചാമ്പ്യൻഷിപ്പ് സ്വന്തംകൈയിലൊതുക്കി. വാശിയേറിയ വനിതാ വിഭാഗം സിംഗിൾസിൽ, അനെറ്റ് ജോർജിനെ പരാജയപ്പെടുത്തി, മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ മിഷേൽ ആൻ ഡാനീയേൽ ആയിരുന്നു കാണികൾ നിറുത്താത്തകരഘോഷത്തോടെ, പ്രോത്സാഹിപ്പിച്ച ഏറ്റവും നല്ല താരം.
വിജയശ്രിലാളിതരായ ടീമുകൾക്കുള്ള സമ്മാനങ്ങൾ യൊണക്‌സ് അമേരിക്ക,ഹീലിങ് സ്റ്റാർ ഫിസിക്കൽ തെറാപ്പി, സേബർക്ലൗഡ് സൊലൂഷൻസ്, പ്രോമിനെന്റ് പ്രോപർടീസ്, അരോമ പാലസ് എന്നിവർ സ്‌പോൺസർ ചെയ്തു. സൂസൻ ജോജി, ബിജി ജോർജ്, ആഷാ വിജയ്, ഷെറിൻജേക്കബ് കിരൺ പ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മർത്തമറിയം സമാജം നടത്തിയ ഫുഡ്സ്റ്റാൾ ഭക്ഷണമേന്മ കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പ്രിയജെറിൻ, മറിയാമ്മ നൈനാൻ, ആനിറോബിൻ, ജോളിസൂസൻ, പ്രീതരഞ്ജിത്, സലോഷിബു എന്നിവർ ഭക്ഷണവിതരണം സമർത്ഥമായി കൈകാര്യംചെയ്തു.
രാവിലെ ഒമ്പതു മുതൽവൈകിട്ട് എട്ടു വരെ ഒരേസമയം ഏഴുകോർട്ടുകളിൽനടന്ന മത്സരംഭംഗിയായി വിജയിപ്പിക്കുന്നതിനായി കോർഡിനേറ്റഴ്‌സായ വിജയ് ഉമ്മൻ,ജെറിൻ എബ്രഹാം,സിജു പോൾ, ബിനു ഈപ്പൻ, സജിതോമസ്, മാത്യു ജോർജ് (ഷാജൻ) മുതലായവർ അക്ഷീണം പ്രയത്‌നിച്ചു. സുനിൽതോമസ്, സന്തോഷ് തോമസ്,ഷാജി കുളത്തിങ്കൽ, ബിന്ദു ബിജു, പ്രീത ജേക്കബ്, അനുഷാജൻ, ഷേർളി തോമസ് തുടങ്ങിയവരുടെ സാന്നിധ്യം വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ദേവാലയ സെക്രട്ടറി സണ്ണി ജേക്കബ്, ട്രഷറർ ജോർജ് മാത്യു (ബൈജു),ഫിലിപ്പ് ജോഷ്വ, മാത്യു ജോസഫ് (ബിനു) ആദ്യാവസാനം മത്സരം വീക്ഷിച്ചുകൊണ്ട് മാർഗനിർദേശങ്ങൾനൽകി.
സി.സി.മാത്യു അച്ചനും വിജയ് തോമസ് അച്ചനും വിജയ ശ്രീലാളിതർക്ക് സമ്മാനങ്ങൾ കൈമാറി. സ്തുത്യർഹമായ രീതിയിൽ ആദ്യഷട്ടിൽ മത്സരം ഒരു പരിപൂർണ വിജയമാക്കിയ കൺവീനർ അരുൺ അലക്‌സാണ്ടർ, വൽസൻ വർഗീസ്, എന്നിവരെ എസ്.ബി.ജി.ഒ.സി കമ്മിറ്റിയും പ്രാസംഗികരും പ്രത്യേകം അനുമോദിച്ചു. സഭാഅംഗവും കേരള അസോസിയേഷൻഓഫ് ന്യൂജേഴ്‌സി (കാഞ്ച്)ജനറൽ സെക്രട്ടറിയുമായ അനിൽ പുത്തൻചിറ നന്ദി പ്രകാശിപ്പിച്ചു.



