- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗത്തിനിടെ വേദന കൊണ്ടു കരഞ്ഞ കുട്ടിയെ മർദ്ദിച്ച പീഡകനെ രക്ഷിച്ചതും എസ് ഐ നിയാസ്; പീഡന അന്വേഷണ അട്ടിമറിയിൽ ഡി വൈ എസ് പിയുടെ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും ആരും നടപടിയെടുത്തില്ല; പ്രവാസിയെ ജയിലിലടച്ച് മകളുടെ വിവാഹ നിശ്ചയം മുടക്കിയത് സേനയിലെ സ്ഥിരം പ്രശ്നക്കാരൻ; അരുവിക്കര എസ് ഐ ആയിരിക്കെ നിയാസ് കാട്ടിയ നീതിനിഷേധത്തിന്റെ കഥ
തിരുവനന്തപുരം: കല്യാണ നിശ്ചയത്തിന് പോയ വണ്ടി കെ എസ് ആർ ടി സി ബസിൽ ഇടിച്ചതിന്റെ പേരിൽ കുടുംബനാഥനെതിരെ ജാമ്യമില്ലാ കേസിൽ കുടുക്കിയ എസ് ഐ നിയാസിനെതിരെ നിരവധി ആരോപണങ്ങൾ നേരത്തേയും ഉയർന്നിരുന്നു. മനുഷ്യാവകാശ കമ്മീഷന് മുമ്പിലും പരാതികൾ എത്തിക്കഴിഞ്ഞു. അരുവിക്കരയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി ക്രൂരമായ ബാലസംഗത്തിനു ഇരയായ കേസ് അട്ടിമറിച്ച എസ് ഐയാണ് എസ് നിയാസ്. ഈ വിഷയത്തിലെ അന്വേഷണ റിപ്പോർട്ട് എതിരായിട്ടും നിയാസിനെ രക്ഷിക്കുന്ന നിലപാടാണ് പൊലീസിലെ ഉന്നതർ സ്വീകരിച്ചത്. സർക്കാർ ഒപ്പമുണ്ടെന്ന് പരസ്യം ചെയ്യുന്ന പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഈ ക്രൂരമായ സംഭവം നടന്നത്. 2016 മെയ് 25 നാണ് പിണറായി അധികാരത്തിൽ വന്നത് . 2016 ഓഗസ്റ്റ് ഒന്നിനാണ് ഈ സംഭവം നടന്നത്. ഈ വിഷയത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് അസിസ്റ്റന്റ് കമ്മീഷണർ കണ്ടെത്തി. ഈ റിപ്പോർട്ട് നൽകുകയും ചെയ്തു. പക്ഷേ ഒരു നടപടിയും ആരും എടുത്തില്ല. സർവ്വീസിൽ ഇപ്പോഴും തുടരുന്ന എസ് ഐ എസ് നിയാസ് ഇന്ന് കല്ലറ പാങ്ങോട് സ്റ്റേഷനിലെ പ്രധാനിയാണ്. സ്‌ക്കൂളിൽ പോക
തിരുവനന്തപുരം: കല്യാണ നിശ്ചയത്തിന് പോയ വണ്ടി കെ എസ് ആർ ടി സി ബസിൽ ഇടിച്ചതിന്റെ പേരിൽ കുടുംബനാഥനെതിരെ ജാമ്യമില്ലാ കേസിൽ കുടുക്കിയ എസ് ഐ നിയാസിനെതിരെ നിരവധി ആരോപണങ്ങൾ നേരത്തേയും ഉയർന്നിരുന്നു. മനുഷ്യാവകാശ കമ്മീഷന് മുമ്പിലും പരാതികൾ എത്തിക്കഴിഞ്ഞു. അരുവിക്കരയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി ക്രൂരമായ ബാലസംഗത്തിനു ഇരയായ കേസ് അട്ടിമറിച്ച എസ് ഐയാണ് എസ് നിയാസ്. ഈ വിഷയത്തിലെ അന്വേഷണ റിപ്പോർട്ട് എതിരായിട്ടും നിയാസിനെ രക്ഷിക്കുന്ന നിലപാടാണ് പൊലീസിലെ ഉന്നതർ സ്വീകരിച്ചത്.
സർക്കാർ ഒപ്പമുണ്ടെന്ന് പരസ്യം ചെയ്യുന്ന പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഈ ക്രൂരമായ സംഭവം നടന്നത്. 2016 മെയ് 25 നാണ് പിണറായി അധികാരത്തിൽ വന്നത് . 2016 ഓഗസ്റ്റ് ഒന്നിനാണ് ഈ സംഭവം നടന്നത്. ഈ വിഷയത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് അസിസ്റ്റന്റ് കമ്മീഷണർ കണ്ടെത്തി. ഈ റിപ്പോർട്ട് നൽകുകയും ചെയ്തു. പക്ഷേ ഒരു നടപടിയും ആരും എടുത്തില്ല. സർവ്വീസിൽ ഇപ്പോഴും തുടരുന്ന എസ് ഐ എസ് നിയാസ് ഇന്ന് കല്ലറ പാങ്ങോട് സ്റ്റേഷനിലെ പ്രധാനിയാണ്.
സ്‌ക്കൂളിൽ പോകുന്ന സമയത്ത് ഓട്ടോറിക്ഷയിലാണ് നാലാം ക്ളാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി തൊട്ടടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി നാലംഗസംഗം ഭീക്ഷണിപ്പെടുത്തി ക്രൂരമായി ബലാത്സംഗം ചെയ്തത്. ബാലസംഗത്തിനിടെ വേദനകൊണ്ടു കരഞ്ഞ കുട്ടിയെ മർദിക്കുകയും പിന്നീട് സ്‌കൂളിലേക്കുള്ള വഴിയിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു. ബലാൽസംഗത്തിനിരയായ കുട്ടിയേയും കൂട്ടി രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കുട്ടിയുടെ മൊഴി എടുക്കാനോ , കേസെടുക്കാനോ അരുവിക്കര പൊലീസ് തയാറായില്ല. അന്ന് അരുവിക്കരയിലെ എസ് ഐയിരുന്നു നിയാസ്. കുറ്റക്കാരനെന്ന റിപ്പോർട്ടിൽ നടപടി എടുത്തിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം ഒരു കല്യാണ നിശ്ചയം മുടങ്ങില്ലായിരുന്നു.
നിന്റെ മകളുടെ വിവാഹം മുടങ്ങുന്നതിൽ ഞാൻ എന്തിനാടാ വേദനിക്കുന്നത്? എന്ന ആക്രോശവുമായി ബദറുദീന്റെ മകളുടെ വിവാഹം മുടക്കിയ എസ് ഐ നിയാസിനെതിരെ മുമ്പും പരാതികൾ പൊലീസിൽ ഉയർന്നു. പരാതികളിൽ പരിശോധനയും നടന്നു. എന്നാൽ അതിന് അപ്പുറത്തേക്ക് നടപടികൾ എടുക്കാൻ ആരും തയ്യാറായില്ല. അരുവിക്കരയിൽ നിന്ന് കൂടുതൽ കേസുകളുള്ള കല്ലറ പാങ്ങോട്ടേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പൊലീസുകാരുടെ അച്ചടക്ക ലംഘനങ്ങൾ ലാഘവത്തോടെ കാണുന്നതാണ് സേനയിലെ പ്രശ്നങ്ങൾക്ക് കാരണം. സാധാരണക്കാരുടെ പൊലീസിനെതിരായ പരാതികൾ ആരും ഗൗരവത്തോടെ എടുക്കില്ല. കല്യാണ നിശ്ചയത്തിന് പോയ വാഹനം കെഎസ് ആർടിസി ബസിൽ ഉരസിയതിന് പ്രവാസിക്കെതിരെ ജാമ്യമില്ലാ കേസെടുത്തതും ഇതു കാരണമാണ്. പൊലീസിന് ആരേയും എന്തും ചെയ്യാവുന്ന അവസ്ഥ.
അരുവിക്കരയിലെ കുട്ടിയുടെ പീഡനത്തിൽ മൂന്നു ദിവസത്തിന് ശേഷം പഞ്ചായത്തു മെമ്പറുടെ സഹായത്തോടെ ജില്ലാ പൊലീസ് മേധാവിയെ നേരിട്ട് കണ്ടു പരാതി പറഞ്ഞതിന് ശേഷമാണു അരുവിക്കര പൊലീസ് 663 /2016 എന്ന നമ്പറിൽ എഫ് ഐ ആർ ഇട്ട് അന്വേഷണം തുടങ്ങിയത്. പ്രതികളെ കുറിച്ചും ,സംഭവം നടന്ന സ്ഥലത്തെ കുറിച്ചും കുട്ടി വ്യക്തമായ മൊഴി നൽകിയിട്ടുണ്ട്. എന്നിട്ടും പൊലീസ് കൃത്യമായ നടപടി എടുത്തിട്ടില്ല. ഇത്തരത്തിലൊരു ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് രാഷ്ട്രീയ നേതൃത്വവും ശ്രമിക്കുന്നത്.
അരുവിക്കരയിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയെയാണ് പീഡിപ്പിച്ചത്. സ്‌കൂളിൽ പോകുമ്പോൾ അമ്മയെ കുറിച്ച് ചോദിച്ചാണ് ഒരാൾ അടുത്തെത്തിയത്. അതിന് ശേഷം ഓട്ടോറിക്ഷയുമായി ഒരാളെത്തി. അവിടെ നിന്ന് പോയത് ഡാമിന്റെ അടുത്തുള്ള ഒഴിഞ്ഞ വീട്ടിലും. ആ വീട്ടിലേക്ക് കൊണ്ടുപോയായിരുന്നു പീഡനം. ബലമായി പിടിച്ച് വസ്ത്രങ്ങൾ ഊരിയായിരുന്നു പീഡനം. കൊടിയ പീഡനമാണ് ഏൽക്കേണ്ടി വന്നതെന്നും കുട്ടി പൊലീസിന് മൊഴി നൽകി. അതിന് ശേഷം കുട്ടിയെ ഓട്ടോയിൽ കൊണ്ടു വന്ന് ഇറക്കി വിടുകയായിരുന്നുവെന്നും പൊലീസിന് കുട്ടി മൊഴി നൽകിയിരുന്നു,
ബലാത്സംഗത്തിനിടെ വേദനകൊണ്ടു കരഞ്ഞ കുട്ടിയെ മർദിക്കുകയും പിന്നീട് സ്‌കൂളിലേക്കുള്ള വഴിയിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു. ബലാത്സംഗത്തിനിരയായ കുട്ടിയേയും കൂട്ടി രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കുട്ടിയുടെ മൊഴി എടുക്കാനോ ,കേസെടുക്കാനോ അരുവിക്കര പൊലീസ് തയാറായില്ല . ഇത്രയും നാളിനിടെ രക്ഷകർത്താക്കൾ പല ഉദ്യോഗസ്ഥരെയും കണ്ട് പരാതിപറഞ്ഞു. തുടർന്ന് ഡിവൈഎസ് പി എം എസ് സന്തോഷ് അന്വേഷണവും നടത്തി. അതിൽ എസ് ഐ കുറ്റക്കാരനാണ് എന്ന് കണ്ട് റിപ്പോർട്ട് നൽകി. രക്ഷകർത്താക്കൾ കൂലിവേലക്കാരാണ് , വളരെ ദരിദ്രരുമാണ്.
അന്ന് ഇവരോട് നിയാസ് കാട്ടിയതിലും ക്രൂരതയാണ് പ്രവാസിയായ ബദറുദീനോട് കാട്ടിയത്. പ്രവാസിയെ ജാമ്യമില്ലാ കേസിൽ കുടുക്കിയ എസ് ഐയെക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധപ്പെട്ടവർ.