- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീയെന്റെ നമ്പർ കുറിച്ചെടുക്കും അല്ലേ? ഞാൻ ആരാണെന്ന് അറിഞ്ഞിട്ടാണോ നിന്റെ കുറിപ്പെഴുത്ത്? ഹെൽമറ്റ് വയ്ക്കാൻ എനിക്ക് സൗകര്യമില്ല; തലസ്ഥാനത്ത് വാഹന പരിശോധനയ്ക്കിടെ 'ആളും തരവും നോക്കാതെ' പെരുമാറിയ എസ്ഐക്ക് കിട്ടിയത് കരണത്തടി; നന്നായി 'പെരുമാറിയത്' പൊലീസിന്റെ പണി നന്നായി അറിയാവുന്ന വിരുതൻ
തിരുവനന്തപുരം: പൊലീസുകാരനാണെന്ന് കരുതി ആളെ മനസ്സിലാക്കാതെ നീയൊക്കെ നമ്പർ കുറിച്ചെടുക്കും അല്ലേ എന്ന് ചോദിച്ചായിരുന്നു കഴക്കൂട്ടം എസ്‌ഐ ശ്രീകുമാറിനെ ബൈക്കിലെത്തിയ ആൾ മർദ്ദിച്ചത്. ഞാൻ ആരാണെന്ന് അറിഞ്ഞിട്ടാണോ നീ എന്റെ വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്തത്. ഹെൽമറ്റ് വയ്ക്കാൻ എനിക്ക് സൗകര്യമില്ലായിരുന്നു. വാഹനപരിശോധനയ്ക്കിടെ നമ്പർ കുറിക്കുമ്പോൾ ആളും തരവും ഒക്കെ നോക്കി വേണം കേട്ടോ. വാഹന പരിശോധന നടത്തിയതിന് നിർത്താതെ ബൈക്ക് ഓടിച്ചുപോയ അസി. മോട്ടോർ വാഹന ഇൻസ്പെക്ടർ ശ്രീജിത്ത് കഴക്കൂട്ടം എസ്ഐ ശ്രീകുമാറിനോട് പറഞ്ഞത് ഇങ്ങനെയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. രാവിലെ കഴക്കൂട്ടം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ സംഘം. ഈ സമയത്താണ് ബൈക്കിൽ ഹെൽമറ്റ് തൂക്കിയിട്ട ഒരു യാത്രക്കാരൻ പോയത്. ഹെൽമറ്റ് കൈവശമുണ്ടായിട്ടും അത് ഉപയോഗിക്കാത്തതിനെതുടർന്നാണ് ശ്രീകുമാർ വണ്ടി നിർത്താനായി കൈ കാണിച്ചത്. എന്നാൽ വണ്ടി നിർത്താതെ പോയതിനെ തുടർന്ന്
തിരുവനന്തപുരം: പൊലീസുകാരനാണെന്ന് കരുതി ആളെ മനസ്സിലാക്കാതെ നീയൊക്കെ നമ്പർ കുറിച്ചെടുക്കും അല്ലേ എന്ന് ചോദിച്ചായിരുന്നു കഴക്കൂട്ടം എസ്‌ഐ ശ്രീകുമാറിനെ ബൈക്കിലെത്തിയ ആൾ മർദ്ദിച്ചത്. ഞാൻ ആരാണെന്ന് അറിഞ്ഞിട്ടാണോ നീ എന്റെ വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്തത്. ഹെൽമറ്റ് വയ്ക്കാൻ എനിക്ക് സൗകര്യമില്ലായിരുന്നു. വാഹനപരിശോധനയ്ക്കിടെ നമ്പർ കുറിക്കുമ്പോൾ ആളും തരവും ഒക്കെ നോക്കി വേണം കേട്ടോ. വാഹന പരിശോധന നടത്തിയതിന് നിർത്താതെ ബൈക്ക് ഓടിച്ചുപോയ അസി. മോട്ടോർ വാഹന ഇൻസ്പെക്ടർ ശ്രീജിത്ത് കഴക്കൂട്ടം എസ്ഐ ശ്രീകുമാറിനോട് പറഞ്ഞത് ഇങ്ങനെയാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. രാവിലെ കഴക്കൂട്ടം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ സംഘം. ഈ സമയത്താണ് ബൈക്കിൽ ഹെൽമറ്റ് തൂക്കിയിട്ട ഒരു യാത്രക്കാരൻ പോയത്. ഹെൽമറ്റ് കൈവശമുണ്ടായിട്ടും അത് ഉപയോഗിക്കാത്തതിനെതുടർന്നാണ് ശ്രീകുമാർ വണ്ടി നിർത്താനായി കൈ കാണിച്ചത്. എന്നാൽ വണ്ടി നിർത്താതെ പോയതിനെ തുടർന്ന് ശ്രീകുമാർ വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്തു. ഇത് ശ്രദ്ധയിൽ പെട്ട ശ്രീകുമാർ കുറച്ച് കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു.
തിരിച്ച് വന്ന ശേഷം ആദ്യം ചോദിച്ചത് നീ എന്തിനാണ് വണ്ടി നമ്പർ കുറിച്ചത് എന്നായിരുന്നു. നിങ്ങൾ വണ്ടി നിർത്താതെ പോയിട്ടാണ് എന്ന് പറഞ്ഞപ്പോൾ മറുപടി എടാ ഞാൻ ഒരു അസി. മോട്ടോർ വാഹന ഇൻസ്പെക്ടർ ആണ്. ആ എന്നോടാണോ നീ ഈ വിരട്ടൽ കാണിക്കുന്നത്. ഞാൻ ചെയ്തത് എന്റെ ഡ്യൂട്ടിയാണ് എന്ന് ശ്രീകുമാർ മറുപടി നൽകിയപ്പോൾ ശ്രീജിത്ത് വാക്കേറ്റവുമായി നിൽക്കുകയും കൈ മുറുക്കി അസഭ്യം പറഞ്ഞ ശേഷം ശ്രീകുമാറിന്റെ കരണത്ത് ആഞ്ഞ് ഇടിക്കുകയായിരുന്നു. ഇടി കൊടുത്തതിന് ശേഷം കൈവശമുണ്ടായിരുന്ന ഹെൽമറ്റ് കൊണ്ടി വീണ്ടും ഇടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു എസ്ഐ എത്തി തടഞ്ഞില്ലായിരുന്നെങ്കിൽ ശ്രീജിത്ത് മർദ്ദനം തുടരുമായിരുന്നു.
ഇത്രയുമായപ്പോൾ എസ്ഐ ശർദ്ദിച്ച് നിലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ ശ്രീകുമാറിനെ സമീപത്തെ ആശുപത്രിയിലേക്ക്കൊണ്ട് പോവുകയും വിശദമായി പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇപ്പോഴും ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത വിധം ബുദ്ധിമുട്ടാണ് എസ്ഐ അനുഭവിക്കുന്നത്. താൻ ചെയ്തത് തന്റെ ഡ്യൂട്ടിയാണെന്നും അതിനിടയിൽ ബുദ്ധിമുട്ടുണ്ടാക്കിയതുകൊണ്ടാണ് നിയമ നടപടി സ്വീകരിച്ചതെന്നും അതുമായിമുന്നോട്ട പോവുക തന്നെ ചെയ്യുമെന്നും ശ്രീകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
വാഗ്വാദത്തിനിടെ കൈമുറുക്കി ചെവിക്കു താഴെ ഇടിച്ചെന്നും അമ്പലത്തിൻകരയിലെ ചുമട്ടുതൊഴിലാളികളും ഓട്ടോ ഡ്രൈവർമാരുമെല്ലാം ദൃക്സാക്ഷികളാണെന്നും ശ്രീകുമാർ പറഞ്ഞു. കൂടുതൽ അക്രമത്തിനു മുതിർന്ന ഉദ്യോഗസ്ഥനെ പ്രിൻസിപ്പൽ എസ്ഐ സുധീഷ് കുമാറാണു കീഴ്പ്പെടുത്തിയത്. കടുത്ത ചെവി വേദനയും ശർദിയുമുണ്ടായി താൻ തളർന്നു വീഴുകയായിരുന്നെന്നും ശ്രീകുമാർ പറഞ്ഞു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും പ്രതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
താൻ ചെയ്യുന്ന ജോലി എന്താണെന്നും നന്നായി അറിയാവുന്ന ഒരാളാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെന്നും അതുകൊണ്ട് തന്നെ ആ ഡ്യൂട്ടിയിലെ വിഷമങ്ങളും പ്രശ്നങ്ങളും മനസ്സിലാകുന്ന ഒരാൾ തന്നെ ഇത്തരത്തിൽ പെരുമാറിയതും മർദ്ദിച്ചതും മാനസികമായി വിഷമമുണ്ടാക്കുന്ന ഒന്നാണെന്നും എസ്ഐ ശ്രീകുമാർ പ്രതികരിച്ചു. ചികിൽസയ്ക്ക് ശേഷം എസ്‌ഐ ഇന്ന് ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചു.