- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താക്കന്മാർ ഗൾഫിലുള്ള ഭാര്യമാരുടെ വീടു കണ്ടുപിടിച്ചു മുറ്റത്തു കോണ്ടം എറിയുക ഏമാന്റെ സ്ഥിരം പരിപാടി; മുണ്ടു പൊക്കിയുടുത്തു നഗ്‌നത കാട്ടി വഴിയാത്രക്കാരായ സ്ത്രീകളെ നാണം കെടുത്തുന്ന കാര്യത്തിലും കേമൻ; കണ്ണൂരിൽ പിടിയിലായ എസ്ഐ സ്ത്രീകളുടെ പേടിസ്വപ്നം
കണ്ണൂർ: പ്രവാസികളുടെ വീട്ടുമുറ്റത്ത് പതിവായി ഗർഭനിരോധന ഉറ എറിഞ്ഞു പിടിയിലായ എസ്.ഐ. സ്ത്രീകളുടെ പേടിസ്വപ്‌നമാണ്. സ്ത്രീകളെ നഗ്‌നത കാട്ടി രസിക്കുന്ന പതിവു കൂടിയുണ്ട് ഈ പൊലീസ് ഉദ്യോഗസ്ഥന്. ഇയാളുടെ അറസ്റ്റിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തന്റെ പറമ്പിനു സമീപത്തെ വഴിയിലൂടെ പോകുന്ന സ്ത്രീകളെ അടിവസ്ത്രം ധരിക്കാതെ മു
കണ്ണൂർ: പ്രവാസികളുടെ വീട്ടുമുറ്റത്ത് പതിവായി ഗർഭനിരോധന ഉറ എറിഞ്ഞു പിടിയിലായ എസ്.ഐ. സ്ത്രീകളുടെ പേടിസ്വപ്‌നമാണ്. സ്ത്രീകളെ നഗ്‌നത കാട്ടി രസിക്കുന്ന പതിവു കൂടിയുണ്ട് ഈ പൊലീസ് ഉദ്യോഗസ്ഥന്. ഇയാളുടെ അറസ്റ്റിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
തന്റെ പറമ്പിനു സമീപത്തെ വഴിയിലൂടെ പോകുന്ന സ്ത്രീകളെ അടിവസ്ത്രം ധരിക്കാതെ മുണ്ടു മടക്കിക്കുത്തി നഗ്‌നത പ്രദർശിപ്പിക്കുന്നത് ഇയാളുടെ വിനോദമാണ്. ഇത് സംബന്ധിച്ച് നിരവധി സ്ത്രീകൾ ഭർത്താക്കന്മാരോടും മറ്റും നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. എന്നാൽ പോലൂസുകാരനായതിനാൽ ഇയാളോട് തർക്കിക്കാൻ ആരും മുന്നോട്ടു വന്നിരുന്നില്ല. റോഡിൽനിന്നും ഉയർന്നു കിടക്കുന്ന പറമ്പിൽ കൈക്കോട്ടും എടുത്ത് കൃഷി ചെയ്യുന്നുവെന്ന ധാരണ പരത്തിയാണ് എസ്.ഐ. സുരേഷ് ബാബു കച്ചറ കാട്ടി സ്ത്രീകളെ വശീകരിക്കാൻ ശ്രമിച്ചിരുന്നത്. കടമ്പൂർ ഗ്രാമത്തിൽ ഈ വിവാദം കൊഴുത്തുകൊണ്ടിരിക്കെയാണ ് ഗർഭനിരോധന ഉറ എറിഞ്ഞ കേസിൽ ഇയാൾ പിടിയിലാവുന്നത്.
കണ്ണൂർ കൺട്രോൾ റൂം എസ്.ഐ. യായ സുരേഷ് ബാബു ഏറെക്കാലമായി ഈ പതിവ് തുടങ്ങിയിട്ട്. ഭാര്യയും മക്കളുമായി താമസിച്ചു പോരുന്ന ഗൾഫുകാരന്റെ വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കാണുന്നത് പതിവായതാണ് സംശയങ്ങൾക്ക് കാരണമായത്. കഴിഞ്ഞ ആറുമാസമായി സ്വന്തം വീട്ടുമുറ്റത്ത് ഉപയോഗിച്ചതും അല്ലാത്തതുമായ ഗർഭ നിരോധന ഉറകൾ കാണപ്പെടാൻ തുടങ്ങിയതോടെ വീട്ടമ്മയും മക്കളും ആകെ അസ്വസ്ഥരായിരുന്നു. ആരാണ് ഇതു ചെയ്യുന്നതെന്നു കണ്ടെത്താനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു.
അതോടെയാണ് പൊറുതി മുട്ടിയ വീട്ടുകാർ മുറ്റത്ത് നിരീക്ഷണ ക്യാമറ സജ്ജീകരിക്കാൻ തീരുമാനമെടുത്തത്. കാത്തിരുന്ന ദിവസങ്ങളിലൊന്നും ആരേയും കണ്ടിരുന്നുമില്ല. വിവരം ആരേയും അറിയിക്കാതെ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ ഒടുവിൽ എസ്.ഐ. കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം അതിരാവിലെ പ്രഭാത സവാരിക്കാരന്റെ വേഷത്തിൽ ഒരാൾ വീടിന്റെ ഗേറ്റിനു മുന്നിലെത്തുകയും സമീപത്ത് ആരുമില്ലെന്നുറപ്പ് വരുത്തിയതിനു ശേഷം ഗേറ്റിനു മുകളിലൂടെ കോണ്ടം വലിച്ചെറിയുകയും ചെയ്തു. ഇത് നിരീക്ഷണക്യാമറയിൽ വ്യക്തമായി പതിഞ്ഞു.
ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വീണ്ടെടുത്തപ്പോൾ പ്രവാസിയുടെ കുടുംബത്തിന്റെ ഏറെ നാളത്തെ ഉറക്കം കെടുത്തിയ ആൾ തങ്ങൾക്കറിയാവുന്ന എസ്.ഐ. സുരേഷ് ബാബുവാണെന്ന് തിരിച്ചറിയുകയായിരുന്നു. ദൃശ്യങ്ങൾ സിഡിയിലാക്കി ഉടൻ തന്നെ വീട്ടുടമ എടക്കാട് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിച്ച് സുരേഷ് ബാബുവിനെതിരെ കേസെടുക്കുകയും സംഭവം ജില്ലാ പൊലീസ് അധികാരികളെ അറിയിക്കുകയും ചെയ്തു. ഉടനെ തന്നെ സുരേഷ് ബാബുവിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
സുരേഷ് ബാബു കുടുങ്ങിയതോടെ ഇയാളുടെ നഗ്‌നതാ പ്രദർശനവും അനുബന്ധകഥകളും കടമ്പൂർ ദേശത്ത് അങ്ങാടിപ്പാട്ടായിരിക്കയാണ് ഗൾഫുകാരന്റെ ഭാര്യയെ വഴിവിട്ട ബന്ധത്തിന് പ്രേരിപ്പിക്കാനാണ് സുരേഷ് ബാബു ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നും നാട്ടുകാർ ആരോപിക്കുന്നു. സമീപത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശ പ്രകാരമാണ് വീട്ടമ്മ നരീക്ഷണ കാമറ സ്ഥാപിച്ചതെന്നറിയുന്നു.