- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരഞ്ഞു കാലുപിടിച്ചു മാപ്പുപറഞ്ഞു; ഊതിക്കുന്നതിനിടെ തുപ്പൽ തെറിച്ചതിന് സ്‌കൂട്ടർ യാത്രികന്റെ കരണത്തടിച്ച എസ്.ഐ. നടപടിയിൽനിന്നു തലയൂരി; വിശാലഹൃദയനായ യാത്രക്കാരൻ എസ്ഐയോട് ക്ഷമിച്ച് പരാതി പിൻവലിച്ചു
പത്തനംതിട്ട: വാഹനപരിശോധനയ്ക്കിടെ ഊതിച്ചപ്പോൾ മുഖത്ത് തുപ്പൽ തെറിച്ചതിന് സ്‌കൂട്ടർ യാത്രികന്റെ ചെകിട്ടത്ത് അടിച്ച സംഭവത്തിൽ കുറ്റക്കാരനായ എസ്.ഐ. മാപ്പു പറഞ്ഞത് തടിയൂരി. മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും ചേർന്ന് തന്നെ രക്ഷിക്കുമെന്ന ദിവാസ്വപ്നം കണ്ട എസ്.ഐക്ക് അതു നടക്കില്ലെന്ന് മനസിലായപ്പോഴാണ് പതിനെട്ടാമത്തെ അടവായ കാലുപിടുത്
പത്തനംതിട്ട: വാഹനപരിശോധനയ്ക്കിടെ ഊതിച്ചപ്പോൾ മുഖത്ത് തുപ്പൽ തെറിച്ചതിന് സ്‌കൂട്ടർ യാത്രികന്റെ ചെകിട്ടത്ത് അടിച്ച സംഭവത്തിൽ കുറ്റക്കാരനായ എസ്.ഐ. മാപ്പു പറഞ്ഞത് തടിയൂരി.
മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും ചേർന്ന് തന്നെ രക്ഷിക്കുമെന്ന ദിവാസ്വപ്നം കണ്ട എസ്.ഐക്ക് അതു നടക്കില്ലെന്ന് മനസിലായപ്പോഴാണ് പതിനെട്ടാമത്തെ അടവായ കാലുപിടുത്തം വേണ്ടി വന്നത്. വിശാലഹൃദയനായ സ്‌കൂട്ടർ യാത്രികൻ എസ്.ഐയോട് ക്ഷമിച്ചു. മാപ്പപേക്ഷ നിരുപാധികം സ്വീകരിച്ച സ്‌കൂട്ടർ യാത്രികൻ പരാതി പിൻവലിച്ചു. മേലുദ്യോഗസ്ഥർ തന്നെയാണ് എസ്.ഐയോട് മാപ്പു ചോദിച്ച് പരാതി പിൻവലിക്കാൻ നിർദേശിച്ചത്. മാദ്ധ്യമങ്ങളുടെ സജീവ ഇടപെടലാണ് എസ്.ഐയ്ക്ക് വിനയായത്.
വെള്ളിയാഴ്ച രാത്രി ഏഴിനാണ് മാർക്കറ്റിലേക്കുള്ള പ്രവേശന കവാടത്തിൽ വച്ച് എസ്.ഐ. സുമിത്ത് ജോസ് സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികളിൽ ഭർത്താവിന്റെ കരണത്തടിച്ചത്. വാഹന പരിശോധന നടത്തുകയായിരുന്നു എസ്.ഐയും സംഘവും. യാത്രക്കാരൻ മദ്യപിച്ചോയെന്ന് അറിയാൻ വേണ്ടി ഊതിക്കുന്നതിനിടെ തുപ്പൽ എസ്.ഐയുടെ മുഖത്ത് തെറിച്ചു. കോപാകുലനായ എസ്.ഐ ഉടൻ തന്നെ ഭാര്യയുടെ മുന്നിൽ വച്ച് ഭർത്താവിന്റെ ചെകിട്ടത്ത് അടിക്കുകയായിരുന്നു. സംഭവം കണ്ടുകൊണ്ടു നിന്ന നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് എസ്.ഐയെ പൊതിരെ തല്ലി.
ബ്രെത്ത് അനലൈസർ ഇല്ലാതെയാണ് പൊലീസ് സംഘം മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തിയിരുന്നത്. കൈമടക്കിലേക്ക് ഊതിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതിനിടയിലാണ് മാവേലിക്കര ചെറുകോൽ സ്വദേശികളായ ദമ്പതികളിൽ ഭർത്താവിനെ മർദിച്ചത്. പ്രവാസികളായ ഇരുവരും ബിസിനസ് ആവശ്യത്തിനായി മാർക്കറ്റിൽ വന്നു മടങ്ങുമ്പോഴാണ് എസ്.ഐ ഊതിച്ചത്. ഊതുന്നതിന് മുൻപ് തന്നെ തനിക്ക് മുൻവരിയിൽ പല്ലില്ലെന്നും തുപ്പൽ തെറിച്ചേക്കുമെന്നും എസ്.ഐയോട് പറഞ്ഞിരുന്നുവെന്ന് മർദനമേറ്റ സ്‌കൂട്ടർ യാത്രികൻ മൊഴി നൽകിയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന പൊലീസുകാരും ഊതിക്കേണ്ടെന്ന് എസ്.ഐയോട് പറഞ്ഞിരുന്നുവെങ്കിലും കേട്ടില്ല.
തനിക്കെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഭയന്ന എസ്.ഐ. ദമ്പതികളെ നേരിൽ കണ്ട് തെറ്റുകുറ്റങ്ങൾ ഏറ്റു പറഞ്ഞ് മാപ്പപേക്ഷിക്കുകയായിരുന്നു. ഇതുകണ്ട് മനസലിഞ്ഞാണ് പരാതി പിൻവലിച്ചത്. ഇനി മേലിൽ ഇങ്ങനെ ആരോടും ചെയ്യരുതെന്ന ഉപദേശവും എസ്.ഐക്ക് നൽകാൻ ഇവർ മറന്നില്ല. അടുത്തിടെ എ.ആർ. ക്യാമ്പിൽ നിന്നും ലോക്കലിലേക്ക് വന്ന എസ്.ഐയാണ് സുമിത്ത്.
ഈ കേസിൽ പത്തനംതിട്ട ഡിവൈ.എസ്‌പിക്കായിരുന്നു അന്വേഷണ ചുമതല. ദമ്പതികളെയും എസ്.ഐയെയും വിളിച്ചു വരുത്തി ഡിവൈ.എസ്‌പി തെളിവെടുത്തു. പ്രവാസികളായ ഇരുവരും ബിസിനസ് ആവശ്യത്തിനായി മാർക്കറ്റിൽ വന്നു മടങ്ങുമ്പോഴാണ് എസ്.ഐ ഊതിച്ചത്. ഊതുന്നതിന് മുൻപ് തന്നെ തനിക്ക് മുൻവരിയിൽ പല്ലില്ലെന്നും തുപ്പൽ തെറിച്ചേക്കുമെന്നും എസ്.ഐയോട് പറഞ്ഞിരുന്നുവെന്ന് മർദനമേറ്റ സ്‌കൂട്ടർ യാത്രികൻ മൊഴി നൽകി. കൂട്ടത്തിലുണ്ടായിരുന്ന പൊലീസുകാരും ഊതിക്കേണ്ടെന്ന് എസ്.ഐയോട് പറഞ്ഞിരുന്നുവെങ്കിലും കേട്ടില്ല. തുപ്പൽ തെറിച്ചുവെന്ന് പറഞ്ഞ് തന്നെ ക്രൂരമായി മർദിച്ചുവെന്നാണ് സ്‌കൂട്ടർ യാത്രികന്റെ മൊഴി. എസ്.ഐ അറിവില്ലായ്മ കൊണ്ട് ചെയ്തതാകുമെന്നും തന്റെ മകന്റെ പ്രായമേ ഇയാൾക്കുള്ളൂവെന്നും സ്‌കൂട്ടർ യാത്രികന്റെ ഭാര്യയും പറഞ്ഞു. ഇതിന്റെ തുടർച്ചയാണ് കേസ് പിൻവലിക്കലും.
കുറ്റക്കാരനായ എസ്.ഐയെ രക്ഷിക്കാൻ വെള്ളിയാഴ്ച രാത്രി തന്നെ പൊലീസ് നീക്കം തുടങ്ങിയിരുന്നു. മാദ്ധ്യമങ്ങളോട് വാർത്ത നൽകരുതെന്ന് പത്തനംതിട്ട എസ്.ഐ മനോജ്കുമാർ പറഞ്ഞിരുന്നു. സ്‌കൂട്ടർ യാത്രികൻ മനഃപൂർവം എസ്.ഐയുടെ മുഖത്ത് തുപ്പുകയായിരുന്നുവെന്നും അയാൾ സ്ഥിരം മദ്യപാനിയാണെന്നുമൊക്കെ പൊലീസ് തട്ടിവിട്ടു. എന്നാൽ ഇതൊന്നും ഫലിച്ചില്ല. പൊലീസ് സ്‌റ്റേഷൻ റോഡിൽ മാർക്കറ്റിന്റെ പ്രവേശന കവാടത്തിൽ പൊലീസിന്റെ വാഹന പരിശോധന പതിവാണ്. അധികം മിനക്കെടാതെ മദ്യപരെ പിടിക്കാം എന്ന കണക്കുകൂട്ടലിലാണ് ഈ പരിശോധന. കൈയിലേക്ക് ഊതിച്ച് 'ശാസ്ത്രീയമായി' പരിശോധിച്ചാണ് കുറ്റം തെളിയിക്കുന്നത്.