- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്സർലൻഡിലേയും വത്തിക്കാനിലേയും സ്ഥാനപതിയായി ചുമതലയേൽക്കുന്ന സിബി പാലാ സ്വദേശി; മികച്ച ഐഎഫ്എസുകാരനെന്ന് പേരെടുത്ത സിബിക്ക് ആശംസകളുമായി പാലാക്കാർ
ന്യൂഡൽഹി: സ്വിറ്റ്‌സർലൻഡിലെ ഇന്ത്യൻ സ്ഥാനപതിയായി കോട്ടയം പാലാ സ്വദേശി സിബി ജോർജ് തന്നെയാകും വത്തിക്കാനിലേയും സ്ഥാനപതി. 1993 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സിബി വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാണ്. ഇന്ത്യയുടെ സ്വിറ്റ്‌സർലൻഡിലെ സ്ഥാനപതി തന്നെ വത്തിക്കാനിലെ സ്ഥാനപതിയും ആകുന്നതാണു കീഴ്‌വഴക്കം. ഇത് അധികച്ചുമതലയല്ല, രണ്ടു സ്വതന്ത്ര ചുമതലകൾ തന്നെയാണ്. സ്വിറ്റ്‌സർലൻഡിൽ അടുത്തമാസം അവസാനം സിബി ചുമതലയേൽക്കും. ഈജിപ്ത്, ഖത്തർ, പാക്കിസ്ഥാൻ, യുഎസ്, ഇറാൻ, സൗദി എന്നിവിടങ്ങളിൽ സിബി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗദിയിലും ഇറാനിലും ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയിരുന്നു. പാലാ പൊടിമറ്റത്തിൽ കുടുംബാംഗമാണ്. ഐഎഫ്എസിലെ മികവിനുള്ള എസ്.കെ.സിങ് പുരസ്‌കാരം നേടിയിട്ടുണ്ട്. സിബിയുടെ ഈ നേട്ടത്തെ പാലാക്കാർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. വത്തിക്കാനിലെ ഉത്തരവാദിത്തം ഏറെ പ്രധാനപ്പെട്ടതാണെന്ന് ഇവർ പറയുന്നു. ഇറ്റലിയിലെ അംബാസഡർ അല്ലേ വത്തിക്കാനിലേക്കും നിയമിതനാവുക എന്നത് സ്വാഭാവിക സംശയം. ഒരു വിദേശരാജ്യം ഇറ്റലിയിലേക്കും വത
ന്യൂഡൽഹി: സ്വിറ്റ്‌സർലൻഡിലെ ഇന്ത്യൻ സ്ഥാനപതിയായി കോട്ടയം പാലാ സ്വദേശി സിബി ജോർജ് തന്നെയാകും വത്തിക്കാനിലേയും സ്ഥാനപതി. 1993 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സിബി വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാണ്. ഇന്ത്യയുടെ സ്വിറ്റ്‌സർലൻഡിലെ സ്ഥാനപതി തന്നെ വത്തിക്കാനിലെ സ്ഥാനപതിയും ആകുന്നതാണു കീഴ്‌വഴക്കം. ഇത് അധികച്ചുമതലയല്ല, രണ്ടു സ്വതന്ത്ര ചുമതലകൾ തന്നെയാണ്. സ്വിറ്റ്‌സർലൻഡിൽ അടുത്തമാസം അവസാനം സിബി ചുമതലയേൽക്കും.
ഈജിപ്ത്, ഖത്തർ, പാക്കിസ്ഥാൻ, യുഎസ്, ഇറാൻ, സൗദി എന്നിവിടങ്ങളിൽ സിബി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗദിയിലും ഇറാനിലും ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയിരുന്നു. പാലാ പൊടിമറ്റത്തിൽ കുടുംബാംഗമാണ്. ഐഎഫ്എസിലെ മികവിനുള്ള എസ്.കെ.സിങ് പുരസ്‌കാരം നേടിയിട്ടുണ്ട്. സിബിയുടെ ഈ നേട്ടത്തെ പാലാക്കാർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. വത്തിക്കാനിലെ ഉത്തരവാദിത്തം ഏറെ പ്രധാനപ്പെട്ടതാണെന്ന് ഇവർ പറയുന്നു.
ഇറ്റലിയിലെ അംബാസഡർ അല്ലേ വത്തിക്കാനിലേക്കും നിയമിതനാവുക എന്നത് സ്വാഭാവിക സംശയം. ഒരു വിദേശരാജ്യം ഇറ്റലിയിലേക്കും വത്തിക്കാനിലേക്കും ഒരേ വ്യക്തിയെ ഒരേസമയം അംബാസഡറായി നിയമിക്കരുതെന്നാണു ചട്ടം. ഇത് 1929ലെ ഇറ്റലി വത്തിക്കാൻ കരാറിന്റെ ഭാഗമാണ്. രാഷ്ട്രം എന്ന നിലയിൽ വത്തിക്കാന്റെ വ്യതിരിക്തത നിലനിർത്താൻ വേണ്ടിയാണിത്. എൺപതിലേറെ രാജ്യങ്ങൾക്കു വത്തിക്കാനിലേക്കു മാത്രമായി സ്ഥാനപതി ഉണ്ട്. ഇവയുടെയെല്ലാം എംബസികൾ പ്രവർത്തിക്കുന്നത് ഇറ്റലി തലസ്ഥാനമായ റോമിൽ തന്നെയാണ്.
ഇതേസമയം, വത്തിക്കാനു മാത്രമായി അംബാസഡറെ നിയോഗിക്കാത്ത രാജ്യങ്ങൾ ഇറ്റലി ഒഴികെയുള്ള ഒരു യൂറോപ്യൻ രാജ്യത്തേക്കുള്ള അംബാസഡറെ വത്തിക്കാനിലേക്കും നിയോഗിക്കുകയാണു ചെയ്യുക. ഇന്ത്യയുൾപ്പെടെ എട്ടു രാജ്യങ്ങൾ സ്വിറ്റ്‌സർലൻഡിലെ സ്ഥാനപതിയെയാണ് വത്തിക്കാനിലേക്കു കൂടി നിയോഗിക്കുന്നത്. നേപ്പാളിന്റെ വത്തിക്കാൻ സ്ഥാനപതി ജർമനിയിലും സിംഗപ്പൂരിന്റേത് ബൽജിയത്തിലും യുഎഇയുടേത് സ്‌പെയിനിലുമാണ്. സ്വീഡന്റെ വത്തിക്കാൻ സ്ഥാനപതി സ്വീഡനിൽതന്നെയാണ്.
സൗദി അറേബ്യയിൽ ഡെപ്യൂട്ടി ചീഫ് ഒഫ് മിഷൻ ആയിരുന്ന സിബി, നിതാഖത്ത് നിയമത്തിൽ വലഞ്ഞ മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് സ്ഥിരം നിയമനം ഉറപ്പാക്കി സഹായിച്ചത് ഏറെ പ്രശംസിക്കപ്പെട്ടു.