കൊച്ചി: സിനിമാ മേഖലയിലെ ഡ്രൈവർമാരുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും ഇതിനായി മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന കേരള സിനി ഡ്രൈവേഴ്‌സ് യൂണിയന്റെ പ്രവർത്തനം എടുത്ത് പറയേണ്ടിയിരിക്കുന്നുവെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു. ഒറ്റപ്പെട്ട പൊറുക്കാനാവാത്ത സംഭവങ്ങൾ അടുത്ത കാലത്ത് ഉണ്ടായതുകൊണ്ട് ഈ മേഖലയിലെ ഡ്രൈവർമാരെ ഒന്നടങ്കം സംശയത്തോടെ കാണുന്നത് ശരിയല്ലന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള സിനി ഡ്രൈവേഴ്‌സ് യൂണിയൻ മെമ്പർമാർക്ക് ഓണം ബോണസായി ആയിരത്തി അഞ്ഞൂറ് രൂപയും അതുപോലെ അറുപത് വയസ് കഴിഞ്ഞ ഈ മേഖലയിലെ ഡ്രൈവർമാർക്ക് എല്ലാ മാസവും ആയിരം രൂപ പെൻഷനും നൽകുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനയിലെ മുതിർന്ന അംഗം ഗോപി ചേട്ടന് ഓണംബോണസ് തുക നൽകിയായിരുന്നു സിബി മലയിൽ ചടങ്ങ്. ഉൽഘാടനം ചെയ്തത്. സിബി മലയിലിന്റെ വീട്ടിലെത്തിയാണ് സംഘാടകർ ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങിൽ ഭാരവാഹികളായ അനിഷ് കോഴിക്കോട്, ശശി പെരുമ്പാവൂർ ,ബിജു തൊടുപുഴ, കെ.റ്റി. ബാബു, ബെൻസർ എന്നിവർ പ്രസംഗിച്ചു. സിനിമക്ക് മാത്രം വാഹനം ഓടിക്കുന്നസംഘടനയിലെ നാനൂറ്റി നാൽപതൊന്ന് അംഗങ്ങൾക്കും ഓണം ബോണസ് നൽകുന്നുണ്ട്.