- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈദ് അവധിക്കു മുമ്പും പിമ്പും സിക്ക് ലീവുകൾ അനുവദിക്കുന്നതല്ലെന്ന് മന്ത്രാലയം
കുവൈറ്റ് സിറ്റി: ഈദ് അവധിക്കു മുമ്പും പിമ്പുമുള്ള ദിവസങ്ങളിൽ സിക്ക് ലീവ് അനുവദിക്കില്ലെന്ന് ഫിനാൻഷ്യൽ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റീവ് അഫേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷേക്കാ അൽ അദ്വാനി വ്യക്തമാക്കി. ബലിപ്പെരുന്നാൾ പ്രമാണിച്ച് രാജ്യത്ത് 23 മുതൽ 27 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായി ഇത്രയും ദിവസം അവധി പ്രഖ്യാപി
കുവൈറ്റ് സിറ്റി: ഈദ് അവധിക്കു മുമ്പും പിമ്പുമുള്ള ദിവസങ്ങളിൽ സിക്ക് ലീവ് അനുവദിക്കില്ലെന്ന് ഫിനാൻഷ്യൽ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റീവ് അഫേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷേക്കാ അൽ അദ്വാനി വ്യക്തമാക്കി. ബലിപ്പെരുന്നാൾ പ്രമാണിച്ച് രാജ്യത്ത് 23 മുതൽ 27 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തുടർച്ചയായി ഇത്രയും ദിവസം അവധി പ്രഖ്യാപിച്ചതിനു പിന്നാലെ ഈ തിയതികളോട് അനുബന്ധിച്ച് മുമ്പും പിമ്പുമുള്ള മൂന്നു ദിവസങ്ങളിൽ സിക്ക് ലീവ് നൽകില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. സ്ഥാപനങ്ങളിലെ ജോലിക്ക് തടസം ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിൽ അധികമായി ലീവ് അനുവദിച്ചു കൊടുക്കേണ്ടതില്ലെന്ന് അണ്ടർ സെക്രട്ടറി അറിയിപ്പു നൽകിയത്.
മുൻകൂർ ലീവ് വാങ്ങിയിട്ടില്ലാത്തവരെയാണ് പുതിയ പ്രഖ്യാപനം ബാധിക്കുക. അൺഡിസർവ്ഡ് സിക്ക് ലീവുകൾ ഇനി അനുവദിക്കേണ്ടതില്ലെന്നാണ് ഹെൽത്ത് മിനിസ്ട്രിയോടും അൽ അദ്വാനി വ്യക്തമാക്കിയിട്ടുള്ളത്.