- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുന്നാൾ അവധിയോടനുബന്ധിച്ച് സിക്ക് ലീവെടുത്ത സർക്കാർ ജീവനക്കാർ കുടുങ്ങിയേക്കും; അവധി അപേക്ഷകളിൽ അന്വേഷണത്തിന് ഉത്തരവ്; നിയമലംഘകർക്കെതിരെ കർശന നടപടി
പെരുന്നാളിന് കിട്ടിയ അവധിയൊടൊപ്പം രണ്ട് ദിവസം കൂടി ലീവെടുത്ത് കുടുംബത്തൊടൊപ്പം കറങ്ങിനടന്നവർക്ക് പണികിട്ടിയേക്കും.പെരുന്നാൾ അവധിക്ക് ശേഷമുള്ള തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ രോഗാവധിക്ക് അപേക്ഷിച്ച സർക്കാർ ജീവനക്കാരുടെ അപേക്ഷകളിൽ അന്വേഷണം നടത്തുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റിൽ ഒപ്പിട്ട ഡോക്ട
പെരുന്നാളിന് കിട്ടിയ അവധിയൊടൊപ്പം രണ്ട് ദിവസം കൂടി ലീവെടുത്ത് കുടുംബത്തൊടൊപ്പം കറങ്ങിനടന്നവർക്ക് പണികിട്ടിയേക്കും.പെരുന്നാൾ അവധിക്ക് ശേഷമുള്ള തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ രോഗാവധിക്ക് അപേക്ഷിച്ച സർക്കാർ ജീവനക്കാരുടെ അപേക്ഷകളിൽ അന്വേഷണം നടത്തുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റിൽ ഒപ്പിട്ട ഡോക്ടറുമായി നേരിട്ട് ബന്ധപ്പെട്ടായിരിക്കും അന്വേഷണം നടത്തുക.
സിവിൽ സർവീസ് കമ്മീഷൻ ഉദ്യോഗസ്ഥരായിരിക്കും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. ആശുപത്രികളിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതാണ്. മാനദണ്ഡങ്ങൾ പാലിച്ചാണോ ഡോക്ടർമാർ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുള്ളതെന്ന് പരിശോധിക്കുന്നതാണ്. നിയമലംഘനം കണ്ടെത്തിയാൽ ഡോക്ടർമാർക്കും സർക്കാർ ജോലിക്കാർക്കുമെതിരെ നടപടിയെടുക്കുന്നതാണ്.
പെരുന്നാൾ അവധി കഴിഞ്ഞുള്ള മൂന്ന് ദിവസങ്ങളിൽ 30,000 സർക്കാർ ജോലിക്കാർ അവധിക്ക് അപേക്ഷ നൽകിയതായി സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു . ഈ കൂട്ട അവധി ജോലിയിൽ നിന്നുള്ള ഒളിച്ചോട്ടമായിട്ടാണ് സിവിൽ സർവീസ് കമ്മീഷൻ വിലയിരുത്തിയത്.
പെരുന്നാൾ അവധി കഴിഞ്ഞുള്ള പ്രവർത്തി ദിനങ്ങളായ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ നിശ്ചലമാകാൻ ഇത് കാരണമാകുമെന്ന് സിവിൽ സർവീസ് കമ്മീഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. പെരുന്നാൾ അവധിക്ക് ശേഷമുള്ള മൂന്ന് ദിവസത്തെ അവധി ലഭിക്കുന്നതിലൂടെ തുടർച്ചയായ പത്ത് ദിവസമാണ് ലഭിക്കുക. ഇത് കോടതിയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ കാരണമായിത്തുരുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.