- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമില്ല; പ്രകടനപത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്; അനാവശ്യമായ വിഷയങ്ങളാണ് ബിജെപി ഉയർത്തികൊണ്ടു വരുന്നതെന്നും സിദ്ധരാമയ്യ
ന്യൂഡൽഹി: കർണാടകയിൽ സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഭരണവിരുദ്ധ വികാരമില്ലാത്തതിൽ രാഹുൽ ഗാന്ധി സന്തുഷ്ടനാണ്. പ്രകടനപത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. അനാവശ്യമായ വിഷയങ്ങളാണ് ബിജെപി ഉയർത്തികൊണ്ടു വരുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം, കർണാടകയിലെ തെരഞ്ഞെടുപ്പ് മുന്നോടിയായി രാഹുൽ ഫെബ്രുവരിയിൽ സംസ്ഥാനത്തെത്തും. ഫെബ്രുവരി 10 മുതൽ 12ാം തിയതി വരെയാണ് രാഹുൽ സന്ദർശനം നടത്തുക. കോൺഗ്രസ് കർണാടക ഘടകം മേധാവി ജി.പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്.
ന്യൂഡൽഹി: കർണാടകയിൽ സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഭരണവിരുദ്ധ വികാരമില്ലാത്തതിൽ രാഹുൽ ഗാന്ധി സന്തുഷ്ടനാണ്. പ്രകടനപത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. അനാവശ്യമായ വിഷയങ്ങളാണ് ബിജെപി ഉയർത്തികൊണ്ടു വരുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം, കർണാടകയിലെ തെരഞ്ഞെടുപ്പ് മുന്നോടിയായി രാഹുൽ ഫെബ്രുവരിയിൽ സംസ്ഥാനത്തെത്തും. ഫെബ്രുവരി 10 മുതൽ 12ാം തിയതി വരെയാണ് രാഹുൽ സന്ദർശനം നടത്തുക. കോൺഗ്രസ് കർണാടക ഘടകം മേധാവി ജി.പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്.
Next Story