ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽനിന്നു നയിച്ച സിദ്ധരാമയ്യയ്ക്കു മത്സരിച്ച ചാമുണ്ഡേശ്വരിയിൽ പരാജയം രുചിച്ചു. ജെഡിഎസ് സ്ഥാനാർത്ഥി ജി.ടി. ദേവഗൗഡയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. അതേസമയം, ബദാമിയിൽ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് കോൺഗ്രസ് 62 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. എന്നാൽ ബിജെപി 107 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ജെഡിഎസ് 45 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.