ഫിലാഡൽഫിയ: ഫിലാഡൽഫിയ ക്രിസ്റ്റോസ് മാർത്തോമാ ചർച്ചിന്റെ നിർമ്മാണ ധനശേഖരണാർത്ഥം ഫിലാഡൽഫിയ ജോർജ് വാഷിങ്ടൺ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന 'സിദ്ധിഖ് ലാൽ സ്പീക്കിങ്' സ്റ്റേജ് ഷോയുടെ ടിക്കറ്റ് വിൽപ്പനോദ്ഘാടനം മാർത്തോമാ സഭ നോർത്ത് അമേരിക്ക-യൂറോപ്പ് ഡയോസിഷൻ സെക്രട്ടറി റവ. ബിനോയ് ജെ. തോമസ് നിർവഹിച്ചു.

ക്രിസ്റ്റോസ് മാർത്തോമാ പള്ളി വികാരി റവ. വർഗീസ് കെ. തോമസ്, റവ. എം. ജോൺ, വൈസ് പ്രസിഡന്റ് അലക്‌സ് തോമസ്, പ്രോഗ്രാം കൺവീനർ ഷാജി മത്തായി, സെക്രട്ടറി ഷാൻ മാത്യു, ട്രസ്റ്റി തോമസ് ജേക്കബ്, അക്കൗണ്ടന്റ് ജോർജുകുട്ടി എം. കുഞ്ചാണ്ടി, ചർച്ച് ബിൽഡിങ് കമ്മിറ്റി കോ- കൺവീനർ തോമസ് വർഗീസ് തുടങ്ങിയവരുടേയും ഇടവക ജനങ്ങളുടേയും സാന്നിധ്യത്തിൽ സ്റ്റേജ് ഷോയുടെ മെഗാ സ്‌പോൺസേഴ്‌സായ മാത്യു ഫിലിപ്പ് (സജി കരിംകുറ്റി), മണിലാൽ മത്തായി എന്നിവർക്ക് ആദ്യ ടിക്കറ്റുകൾ നൽകിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

മലയാള നർമ സിനിമയുടെ മുഖഛായ തന്നെ മാറ്റിയ തിരക്കഥ-സംവിധാന ജോഡികളായ സിദ്ധിഖ്- ലാൽ നേതൃത്വം നൽകുന്ന ഈ ഹൃദ്യമായ കലാവിരുന്നിൽ  മുൻനിര താരങ്ങളായ ബിജു മേനോൻ, ശ്രീനിവാസൻ, ഭാവന, വിനീത്, വിജയരാഘവൻ, ഹരിശ്രീ അശോകൻ, പിന്നണിഗായകരായ അഫ്‌സൽ, മഞ്ജരി, മിമിക്രി താരം സുധി തുടങ്ങിയവർ പങ്കെടുക്കുന്നു.

അതിമനോഹരമായ ഈ പരിപാടി ആസ്വദിക്കുവാനും, ഈ സംരംഭം വൻ വിജയമാക്കുവാനും ഭാരവാഹികൾ ക്ഷണിക്കുന്നു. ക്രിസ്റ്റോസ് മാർത്തോമാ ചർച്ചിനുവേണ്ടി ജോർജ് കുഞ്ചാണ്ടി അറിയിച്ചതാണിത്.