ന്യൂജേഴ്‌സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫെറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'സിദ്ദിഖ്- ലാൽ  സ്പീക്കിങ്' മെഗാ ഷോയുടെ  അണിയറ ഒരുക്കങ്ങൾ ന്യൂജേഴ്‌സിയിലെ ലോർദിയിൽ പൂർത്തിയായി. ഷോയുടെ ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞതായി മുഖ്യ കോഓർഡിനേറ്ററായ സജി പോൾ അറിയിച്ചു. വരുന്ന 17നു ഞായറാഴ്ച 4:30ന് ന്യൂജേഴ്‌സിയിലെ ലോർഡി ഫെലിഷ്യൻ കോളേജ് ഓഡിറ്റോറിയത്തിലാണ് മെഗാഷോ അരങ്ങേറുക. ജോബി ജോർജാണ് ന്യൂജേഴ്‌സിയിലെ ഷോയുടെ ഗ്രാൻഡ് സ്‌പോൺസർ.

മലയാള ചലച്ചിത്ര ലോകത്ത് ബോക്‌സ് ഓഫീസിൽ ചലനം സൃഷ്ടിച്ച് വേറിട്ട സംവിധാന ശൈലിയിലൂടെ ശ്രദ്ധേയരായ സിദ്ദിഖ്- ലാൽ ടീമിനോടൊപ്പം അമേരിക്കൻ മലയാളികൾക്ക് കാഴ്ചയുടെ പൂരമൊരുക്കാൻ മലയാളത്തിലെ പ്രശസ്ത താരങ്ങളായ ശ്രീനിവാസൻ, ബിജു മേനോൻ, വിജയരാഘവൻ, വിനീത്, ഹരിശ്രീ അശോകൻ, ഭാവന, ഷംന കാസിം, പൊന്നമ്മ ബാബു, കൃഷ്ണപ്രഭ, ബാലു, പ്രശസ്ത സംഗീത സംവിധായകൻ ദീപക് ദേവ്, പ്രമുഖ പിന്നണിഗായകരായ അഫ്‌സൽ, മഞ്ജരി എന്നിവർക്കൊപ്പം മിമിക്രി ലോകത്തെ ആചാര്യൻ കെ.എസ് പ്രസാദ്, സുധി എന്നിവരും ഒരുമിക്കുന്നു. തത്സമയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന 'സിദ്ദിഖ്-ലാൽ' മെഗാഷോയുടെ സൗണ്ട് എൻജിനീയർ നിധിനും കൊറിയോഗ്രാഫർ  സബിനുമാണ്. കണ്ണിനു കുളിർമ്മ പകരുന്ന നൃത്ത പ്രകടനങ്ങളും, കാതുകളിൽ വസന്തം വിരിയിക്കുന്ന സംഗീതവും, ഓർമ്മയിൽ ചിരിപടർത്തുന്ന രസക്കൂട്ടുകളുമായി മലയാള ചലച്ചിത്ര സംഗീതഹാസ്യ ലോകത്തെ മഹാപ്രതിഭകൾ ഒരുമിക്കുമ്പോൾ ആസ്വാദന കലയുടെ എക്കാലത്തെയും മികച്ച നവ്യാനുഭവമായി ഈ ഷോ മാറുമെന്നു പരിപാടിയുടെ സംഘാടകർ അറിയിച്ചു.

സോമർസെറ്റിൽ പണിതീർന്നു വരുന്ന പുതിയ ദേവാലയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു നടത്തപ്പടുന്ന ഈ ഷോയുടെ വിജയത്തിനായി സഹകരിച്ച എല്ലാ നല്ല മനസ്സുകല്ക്കും പ്രത്യേകിച്ചു ന്യൂ ജേഴ്‌സിയിലെയും  മറ്റു സമീപ ദേവാലയങ്ങിലെയും എല്ലാ കുടുംബങ്ങൾക്കും,  സംഘടനകൾക്കും വികാരി ഫാ. തോമസ് കടുകപ്പിള്ളിൽ നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ടവർ:  സജി പോൾ: (732) 7621726; ജോബി ജോർജ്: (732) 4704647; റോയി മാത്യു: (908) 4188133; റോണി മാത്യു: (732) 4293257; തോമസ് ചെറിയാൻ പടവിൽ: (908) 9061709; ടോം പെരുമ്പായിൽ: (646) 3263708; മിനേഷ് ജോസഫ്: (201) 9789828; മേരിദാസൻ തോമസ്: (201) 9126451.
Address: Felician College, 262 S Main St, Lodi, NJ 07644.  വെബ്: : www.stthomassyronj.org  
സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.