- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിഎസി ലളിതയുടേയും സുരേഷ് ഗോപിയുടേയും വഴിയേ സിദ്ദിഖും; അരൂരിൽ സ്ഥാനാർത്ഥിയാകനുള്ള സുധീരന്റേയും ഉമ്മൻ ചാണ്ടിയുടേയും സമ്മർദ്ദത്തിന് നടൻ വഴങ്ങിയില്ല; അരൂർ ആർഎസ്‌പിക്ക് നൽകി കോൺഗ്രസ്
തിരുവനന്തപുരം: അരൂരിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് നടൻ സിദ്ദിഖ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. വിജയസാധ്യതയില്ലെന്ന സുഹൃത്തുക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് സിദ്ദിഖ് ഈ നിലപാടിലേക്ക് എത്തിയതെന്നാണ് സൂചന. കോൺഗ്രസ് നേതൃത്വം എത്ര സമ്മർദ്ദം ചെലുത്തിയിട്ടും സിദ്ദിഖ് തീരുമാനം മാറ്റിയില്ല. ഇതോടെ സീറ്റ് വിഭജന ചർച്ചയിൽ അരൂരും ആറ്റിങ്ങലും ആർ.എസ്‌പിക്ക് നൽകാൻ കോൺഗ്രസിൽ തീരുമാനവുമായി. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആർ.എസ്‌പി നേതൃത്വത്തെ അറിയിച്ചു. ഇന്ന് ചേരുന്ന ആർ.എസ്‌പി നേതൃയോഗം ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കും. അരൂരിൽ നടൻ സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ആദ്യം ആലോചിച്ചത്. എന്നാൽ, ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ ആലപ്പുഴ ഡി.സി.സി എതിർപ്പുമായി രംഗത്ത് വന്നതോടെ കൂടുതൽ ചർച്ചകൾക്കായി മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെ മത്സരത്തിനില്ലെന്ന് സിദ്ദിഖ് നിലപാട് എടുത്തു. സിപിഎമ്മിലെ സിറ്റിങ് എംഎൽഎയായ എ.എം.ആരിഫിനെതിരെ സിദ്ദിഖിനെ നിർത്ത
തിരുവനന്തപുരം: അരൂരിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് നടൻ സിദ്ദിഖ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. വിജയസാധ്യതയില്ലെന്ന സുഹൃത്തുക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് സിദ്ദിഖ് ഈ നിലപാടിലേക്ക് എത്തിയതെന്നാണ് സൂചന. കോൺഗ്രസ് നേതൃത്വം എത്ര സമ്മർദ്ദം ചെലുത്തിയിട്ടും സിദ്ദിഖ് തീരുമാനം മാറ്റിയില്ല. ഇതോടെ സീറ്റ് വിഭജന ചർച്ചയിൽ അരൂരും ആറ്റിങ്ങലും ആർ.എസ്‌പിക്ക് നൽകാൻ കോൺഗ്രസിൽ തീരുമാനവുമായി. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആർ.എസ്‌പി നേതൃത്വത്തെ അറിയിച്ചു. ഇന്ന് ചേരുന്ന ആർ.എസ്‌പി നേതൃയോഗം ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കും.
അരൂരിൽ നടൻ സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ആദ്യം ആലോചിച്ചത്. എന്നാൽ, ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ ആലപ്പുഴ ഡി.സി.സി എതിർപ്പുമായി രംഗത്ത് വന്നതോടെ കൂടുതൽ ചർച്ചകൾക്കായി മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെ മത്സരത്തിനില്ലെന്ന് സിദ്ദിഖ് നിലപാട് എടുത്തു. സിപിഎമ്മിലെ സിറ്റിങ് എംഎൽഎയായ എ.എം.ആരിഫിനെതിരെ സിദ്ദിഖിനെ നിർത്തി മണ്ഡലം പിടിക്കാമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടിയത്. ഇതിന് സിദ്ദിഖ് വഴങ്ങാതെ വന്നതോടെ അരൂർ ആർഎസ്‌പിക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ മൂന്ന് സ്ഥാനാർത്ഥികളെ ആർ.എസ്‌പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ സിറ്റിങ് സീറ്റായ ചവറയിലും മുതിർന്ന നേതാവ് എ.എ.അസീസ് ഇരവിപുരത്തും ഉല്ലാസ് കോവൂർ കുന്നത്തൂരിലും മത്സരിക്കും.
നേരത്തെ ഇടത് സ്ഥാനാർത്ഥിയായി സിപിഐ(എം) മുന്നോട്ട വച്ച കെപിഎസി ലളിതയും മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി കണ്ട സുരേഷ് ഗോപിയും മത്സരത്തിന് സമ്മതിച്ചില്ല. ഇതിന് പിന്നാലെയാണ് സിദ്ദിഖ് കോൺഗ്രസ് സ്ഥാനാർത്ഥിപട്ടികയിൽ നിന്ന് മാറുന്നത്. ഇപ്പോഴും നിരവധി സിനിമാക്കാർ മത്സര രംഗത്തുണ്ട്. സിപിഐ(എം) സ്ഥാനാർത്ഥിയായി മുകേഷ് കൊല്ലത്ത് മത്സരിക്കുന്നുണ്ട്. പത്തനാപുരത്ത് കോൺഗ്രസിനായി ജഗദീഷും ഇടതിനായി ഗണേശും ബിജെപിക്കായി ഭീമൻ രഘുവും മത്സരിക്കുന്നു. കുണ്ടറയിൽ ബിജെപി സ്ഥാനാർത്ഥിയായി പരിഗണിച്ചതുകൊല്ലം തുളസിയെയാണ്. അദ്ദേഹവും പിന്മാറി.
സംവിധായകൻ രാജസേനനും മത്സരിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി രാജസേനൻ എത്തുമെന്നാണ് സൂചന.