- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മെമോറിയൽ ഡേ: രക്തസാക്ഷി മണ്ഡപത്തിൽ ട്രംപ് പുഷ്പാർച്ചന നടത്തി
ആർലിങ്ടൺ: രാജ്യത്തെ സംരക്ഷിക്കുന്നതിന് ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരെ രാഷ്ട്രം ആദരിക്കുകയും, സ്മരിക്കുകയും ചെയ്യുന്ന 'മെമോറിയൽഡെ'യിൽ പ്രസിഡന്റ് ട്രമ്പ് ആർലിങ്ടൺ നാഷ്ണൽ സിമിട്രിയിൽപുഷ്പാർച്ചന നടത്തി. 'രാജ്യം ഇപ്പോൾ കൈവരിച്ച സാമ്പത്തിക വളർച്ച, തൊഴിലില്ലായ്മ നിരക്ക്കുറഞ്ഞതു, ഇതെല്ലാം കാണുമ്പോൾ ധീരരക്തസാക്ഷിത്വം വഹിച്ച ജവാന്മാർപോലും അഭിമാനപുളകിതരാകും'. ഇന്ന്(മെയ് 28) തിങ്കളാഴ്ച ആലിങ്ടൺഅഭിസംബോധന ചെയ്യവെ ട്രമ്പ് പറഞ്ഞു.സ്വ സഹോദരങ്ങളുടെസ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതി ധീരമൃത്യു വരിച്ച രക്തസാക്ഷികൾഅന്ത്യ വിശ്രമം കൊള്ളുന്ന ഈ മണ്ണ് പരിപാവനമാണെന്നും, അവരുടെ ത്യാഗത്തെ സ്മരിക്കുന്നതിനും, അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനും നാംപ്രതിജ്ഞാബന്ധരാണെന്നും ട്രമ്പും കൂട്ടിച്ചേർത്തു. പ്രഥമ വനിത മെലാനിയ ട്രമ്പ്, മകൾ ഇവാങ്ക ട്രമ്പ് എന്നിവർ പ്രസിഡന്റ്പദം ഏറ്റംടുത്തതിന് ശേഷം രണ്ടാമത്തെ മെമോറിയൽ ഡെയാണ് ഇന്ന് രാഷ്ട്രംആഘോഷിച്ചത്.ആർലിങ്ടൺ നാഷ്ണൽ സെമിത്തേരിയിൽ നടന്ന ചടങ്ങിൽകാമ്പിനറ്റ് അംഗങ്ങൾ, മിലിട്ടറി ഉദ്യോഗസ്ഥർ, വിമുക
ആർലിങ്ടൺ: രാജ്യത്തെ സംരക്ഷിക്കുന്നതിന് ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരെ രാഷ്ട്രം ആദരിക്കുകയും, സ്മരിക്കുകയും ചെയ്യുന്ന 'മെമോറിയൽഡെ'യിൽ പ്രസിഡന്റ് ട്രമ്പ് ആർലിങ്ടൺ നാഷ്ണൽ സിമിട്രിയിൽപുഷ്പാർച്ചന നടത്തി.
'രാജ്യം ഇപ്പോൾ കൈവരിച്ച സാമ്പത്തിക വളർച്ച, തൊഴിലില്ലായ്മ നിരക്ക്കുറഞ്ഞതു, ഇതെല്ലാം കാണുമ്പോൾ ധീരരക്തസാക്ഷിത്വം വഹിച്ച ജവാന്മാർപോലും അഭിമാനപുളകിതരാകും'. ഇന്ന്(മെയ് 28) തിങ്കളാഴ്ച ആലിങ്ടൺഅഭിസംബോധന ചെയ്യവെ ട്രമ്പ് പറഞ്ഞു.സ്വ സഹോദരങ്ങളുടെസ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതി ധീരമൃത്യു വരിച്ച രക്തസാക്ഷികൾ
അന്ത്യ വിശ്രമം കൊള്ളുന്ന ഈ മണ്ണ് പരിപാവനമാണെന്നും, അവരുടെ ത്യാഗത്തെ സ്മരിക്കുന്നതിനും, അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനും നാംപ്രതിജ്ഞാബന്ധരാണെന്നും ട്രമ്പും കൂട്ടിച്ചേർത്തു.
പ്രഥമ വനിത മെലാനിയ ട്രമ്പ്, മകൾ ഇവാങ്ക ട്രമ്പ് എന്നിവർ പ്രസിഡന്റ്പദം ഏറ്റംടുത്തതിന് ശേഷം രണ്ടാമത്തെ മെമോറിയൽ ഡെയാണ് ഇന്ന് രാഷ്ട്രംആഘോഷിച്ചത്.ആർലിങ്ടൺ നാഷ്ണൽ സെമിത്തേരിയിൽ നടന്ന ചടങ്ങിൽകാമ്പിനറ്റ് അംഗങ്ങൾ, മിലിട്ടറി ഉദ്യോഗസ്ഥർ, വിമുക്ത ഭടന്മാർ,കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടുന്ന ഒരു വലിയ സമൂഹം പങ്കെടുത്തു.
നാമും നമ്മുടെ കുഞ്ഞുങ്ങളും ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ഒരുമില്യനിലധികം യോദ്ധാക്കൾ ഒഴുക്കിയ നിണത്തിന്റെ പരിണിതഫലമാണെന്ന് നാംവിസ്മരിക്കുന്നത്. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ജോസഫ് സൺഫോർഡ്അനുസ്മരിച്ചു.