- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത് ഷായുടെ മാജിക് കർണാടകയിൽ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ; അധികാരം തിരിച്ച് പിടിക്കാനുറച്ച് അമിത് ഷായുടെ കർണാടക സന്ദർശനം ഇന്ന് ആരംഭിക്കും: തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നത് ബിജെപി ദേശീയ അധ്യക്ഷന്റെ നേതൃത്വത്തിൽ
ബെംഗളൂരു: ബിജെപി അധ്യക്ഷൻ അമിത്ഷായുടെ മാജിക്കുകൾ കർണാടകയിൽ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അമിത് ഷായുടെ കർണാടക സന്ദർശനം ആരംഭിക്കാനിരിക്കെയാണ് സിദ്ധരാമയ്യയുടെ പ്രസ്താവന. അടുത്ത വർഷം നടക്കാൻ പോകുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനായി തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായാണ് അമിത് ഷാ കർണാടകയിലെത്തുന്നത്. അധികാരം പിടിക്കുക എന്ന ലക്ഷ്യവുമായാണ് ബിജെപി മുന്നോട്ടുപോകുന്നത്. ഇന്ന് കർണാടകയിലെത്തുന്ന അമിത്ഷാ സംസ്ഥാനത്തു നിന്നുള്ള ബിജെപി എംപിമാർ, എംഎൽഎമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് പാർട്ടി കോർ ഗ്രൂപ്പ് നേതാക്കൾ, ജില്ലാ അധ്യക്ഷന്മാർ തുടങ്ങിയവരുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. 224 അംഗ നിയമസഭയിൽ അധികാരം പിടിക്കാൻ കുറഞ്ഞത് 113 സീറ്റുകളിലെങ്കിലും ബിജെപി ജയിക്കേണ്ടതായുണ്ട്. എന്നാൽ വിജയം നേടുക എന്നത് ബിജെപിയെ സംബന്ധിച്ച് ദുഷ്‌കരമായിരിക്കുമെന്നാണ് റിപ്പോർട്ട്.
ബെംഗളൂരു: ബിജെപി അധ്യക്ഷൻ അമിത്ഷായുടെ മാജിക്കുകൾ കർണാടകയിൽ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അമിത് ഷായുടെ കർണാടക സന്ദർശനം ആരംഭിക്കാനിരിക്കെയാണ് സിദ്ധരാമയ്യയുടെ പ്രസ്താവന.
അടുത്ത വർഷം നടക്കാൻ പോകുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനായി തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായാണ് അമിത് ഷാ കർണാടകയിലെത്തുന്നത്. അധികാരം പിടിക്കുക എന്ന ലക്ഷ്യവുമായാണ് ബിജെപി മുന്നോട്ടുപോകുന്നത്.
ഇന്ന് കർണാടകയിലെത്തുന്ന അമിത്ഷാ സംസ്ഥാനത്തു നിന്നുള്ള ബിജെപി എംപിമാർ, എംഎൽഎമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് പാർട്ടി കോർ ഗ്രൂപ്പ് നേതാക്കൾ, ജില്ലാ അധ്യക്ഷന്മാർ തുടങ്ങിയവരുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
224 അംഗ നിയമസഭയിൽ അധികാരം പിടിക്കാൻ കുറഞ്ഞത് 113 സീറ്റുകളിലെങ്കിലും ബിജെപി ജയിക്കേണ്ടതായുണ്ട്. എന്നാൽ വിജയം നേടുക എന്നത് ബിജെപിയെ സംബന്ധിച്ച് ദുഷ്‌കരമായിരിക്കുമെന്നാണ് റിപ്പോർട്ട്.