- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്പിൽ ഒരു തീക്കനലെങ്കിലുമാവുക; ദിലീപിന് വേണ്ടി ശക്തമായി നിലകൊണ്ട സിദ്ദിഖ് ഒടുവിൽ ആക്രമിക്കപ്പെട്ട നടിക്കു പിന്തുണയുമായി രംഗത്ത്
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെടുകയും പിന്നാലെ ദിലീപ് അറസ്റ്റിലാവുകയും ചെയ്തപ്പോൾ ദിലീപിന് വേണ്ടി മുന്നിൽ നിന്ന് കളിച്ച താരമാണ് സിദ്ദിഖ്. ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിൽ പൊലീസ് ചോദ്യം ചെയ്തപ്പോഴും ജയിലിലായപ്പോഴും ഒക്കെ സിദ്ദിഖ് ദിലീപിനെ തേടി എത്തിയിരുന്നു. എന്നാൽ നടിക്കു വേണ്ടി നിലപാട് എടുക്കാൻ താരങ്ങൾ ആരും തന്നെ തയ്യാറായിരുന്നി. പിന്തുണ എല്ലാം ആരോപണ വിധേയനായ നടനു വേണ്ടിയായികുന്നു ഒടുവിൽ നടി ആക്രമിക്കപ്പെട്ട് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോൾ നടിക്ക് പിന്തുണയുമായി സിദ്ദിഖ്. ഫേസ്‌ബുക്കിലൂടെയാണ് സിദ്ദിഖ് തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. 'നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്ക് മുന്നിൽ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക' എന്ന് സിദ്ദിഖ് കുറിച്ചു. 'പെണ്ണേ ആ കണ്ണുകൾ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്ക് മുന്നിൽ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക. വേട്ടയാടാൻ മാത്രമറിയാവുന്ന കാട്ടാളന്മാരെ ജീവിതാവസനം വരെ പൊള്ളിക്കുന്ന തീക്കനൽ' എന്നാണ് കുറിപ്പ്.
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെടുകയും പിന്നാലെ ദിലീപ് അറസ്റ്റിലാവുകയും ചെയ്തപ്പോൾ ദിലീപിന് വേണ്ടി മുന്നിൽ നിന്ന് കളിച്ച താരമാണ് സിദ്ദിഖ്. ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിൽ പൊലീസ് ചോദ്യം ചെയ്തപ്പോഴും ജയിലിലായപ്പോഴും ഒക്കെ സിദ്ദിഖ് ദിലീപിനെ തേടി എത്തിയിരുന്നു. എന്നാൽ നടിക്കു വേണ്ടി നിലപാട് എടുക്കാൻ താരങ്ങൾ ആരും തന്നെ തയ്യാറായിരുന്നി. പിന്തുണ എല്ലാം ആരോപണ വിധേയനായ നടനു വേണ്ടിയായികുന്നു
ഒടുവിൽ നടി ആക്രമിക്കപ്പെട്ട് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോൾ നടിക്ക് പിന്തുണയുമായി സിദ്ദിഖ്. ഫേസ്‌ബുക്കിലൂടെയാണ് സിദ്ദിഖ് തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. 'നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്ക് മുന്നിൽ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക' എന്ന് സിദ്ദിഖ് കുറിച്ചു.
'പെണ്ണേ ആ കണ്ണുകൾ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്ക് മുന്നിൽ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക. വേട്ടയാടാൻ മാത്രമറിയാവുന്ന കാട്ടാളന്മാരെ ജീവിതാവസനം വരെ പൊള്ളിക്കുന്ന തീക്കനൽ' എന്നാണ് കുറിപ്പ്.