യൻസ് ഇന്റർനാഷണൽ ഫോറം (സിഫ്) കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, 2017-18അധ്യയന വർഷത്തെ സയൻസ് ഗാല;, 2018 ഏപ്രിൽ 6ന് മംഗാഫ് കേംബ്രിഡ്ജ്ഇംഗ്ലീഷ് സ്‌കൂളിൽ വച്ച് വൈകിട്ട് 5.30ക്ക് നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

ശാസ്രതപ്രതിഭ വിജയികൾക്കും കുവൈറ്റ് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്സ്‌വിജയികൾ ക്കുമുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ വച്ച് നൽകും. കുവൈറ്റിലേയുംഭാരതത്തിലേയും പ്രമുഖർ സദസ്സിനെ അഭിസംബോധന ചെയ്യും. ശാസ്രതപ്രതിഭകൾക്ക്അതിഥികളുമായി സംവദിക്കുവാനുള്ള അവസരവും ലഭിക്കും.

അദ്ധ്യാപകർക്കും വിദ്യാത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ ഗുണപ്രദമായ സയൻസ്ഗാല ഭാരതത്തിലെ പ്രമുഖരും പ്രഗത്ഭരുമായ ശാസ്രñജ്ഞന്മാരും വിദ്യാഭ്യാസ വിചക്ഷണരു മായുമായി സംവദിക്കുവാനും ആശയവിനിമയം നടത്തുവാനുമുള്ള അപൂർവഅവസരമാണ് എന്ന് സിഫ് കോഡിനേറ്റർ അറിയിച്ചു. പങ്കാളിത്തതിന്റെ ബാഹുല്യം കൊണ്ട്കുവൈറ്റിലെ ഏറ്റവും വലിയ ശാസ്രതപരീക്ഷ ആയി തീർന്ന ശാസ്രതപ്രതിഭ മത്സരംവിജ്ഞാൻഭാരതിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.

കുവൈറ്റ് നാഷണൽഎക്‌സ്‌ചേഞ്ച് കോർപറേറ്റ് പാർട്‌നറായ സിഫ് കുവൈറ്റിന്റെ പ്രവർത്തനങ്ങളിൽ കുവൈറ്റിലെ സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-ഗവേഷണ രംഗത്തെ പ്രമുഖർപങ്കാളികളാണ്.