- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ നിന്നും പാൽ വിൽക്കാൻ പോയ യുവാവിനെ പിന്നെ കണ്ടത് കുളത്തിൽ മരിച്ച നിലയിൽ; കുളത്തിന്റെ കരയിൽ ഇരുന്ന ബൈക്ക് കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയപ്പോൾ മൃതദേഹം കണ്ടത് രണ്ടാം ദിവസം; ബൈക്കിൽ കാണപ്പെട്ട ചോരപ്പാടുകൾ സിജോയുടെ മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു: പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ കാത്ത് പൊലീസ്
പത്തനംതിട്ട: വീട്ടിലെ പശുക്കളുടെ പാൽ കടകളിൽ വിതരണം ചെയ്യാൻ പോയ യുവാവിനെ കാണാതായി. വീടിന് സമീപത്തെ കുളത്തിനരികിൽ ബൈക്ക് കണ്ടപ്പോൾ അവിടെ മുങ്ങിത്തപ്പിയപ്പോൾ മൃതദേഹം കിട്ടി. ബൈക്കിൽ കാണപ്പെട്ട ചോരപ്പാടുകൾ ദുരൂഹത വർധിപ്പിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടാതെ ഒന്നും പറയാൻ കഴിയില്ലെന്ന് പൊലീസും. അത്തിക്കയം മടന്തമൺ മമ്മരപ്പള്ളിൽ സജിയുടെ മകൻ സിജോ ജോർജ് (22) ആണ് മരിച്ചത്. ഉത്രാടം നാൾ വൈകിട്ട് വീട്ടിൽ നിന്നും ബൈക്കിൽ പാലുമായി അത്തിക്കയത്ത് കടകളിൽ നൽകാനായി പോയതായിരുന്നു സിജോ. രാത്രി വൈകിയും എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരുവോണ ദിവസം രാവിലെയാണ് സിജോയുടെ മോട്ടോർ ബൈക്ക് കുളത്തിന്റെ കരയിൽ കണ്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെച്ചൂച്ചിറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ബിബിഎ യ്ക്കു പഠിക്കുകയായിരുന്നു സിജോ. ഇയാളുടെ ബൈക്ക് എവിടെയോ മ
പത്തനംതിട്ട: വീട്ടിലെ പശുക്കളുടെ പാൽ കടകളിൽ വിതരണം ചെയ്യാൻ പോയ യുവാവിനെ കാണാതായി. വീടിന് സമീപത്തെ കുളത്തിനരികിൽ ബൈക്ക് കണ്ടപ്പോൾ അവിടെ മുങ്ങിത്തപ്പിയപ്പോൾ മൃതദേഹം കിട്ടി. ബൈക്കിൽ കാണപ്പെട്ട ചോരപ്പാടുകൾ ദുരൂഹത വർധിപ്പിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടാതെ ഒന്നും പറയാൻ കഴിയില്ലെന്ന് പൊലീസും. അത്തിക്കയം മടന്തമൺ മമ്മരപ്പള്ളിൽ സജിയുടെ മകൻ സിജോ ജോർജ് (22) ആണ് മരിച്ചത്.
ഉത്രാടം നാൾ വൈകിട്ട് വീട്ടിൽ നിന്നും ബൈക്കിൽ പാലുമായി അത്തിക്കയത്ത് കടകളിൽ നൽകാനായി പോയതായിരുന്നു സിജോ. രാത്രി വൈകിയും എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരുവോണ ദിവസം രാവിലെയാണ് സിജോയുടെ മോട്ടോർ ബൈക്ക് കുളത്തിന്റെ കരയിൽ കണ്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വെച്ചൂച്ചിറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ബിബിഎ യ്ക്കു പഠിക്കുകയായിരുന്നു സിജോ. ഇയാളുടെ ബൈക്ക് എവിടെയോ മറിഞ്ഞതിന്റെ ലക്ഷണം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ ടാങ്കിൽ ചോരക്കറയും ഉണ്ടായിരുന്നു. വീട്ടിലേക്കുള്ള മടക്ക യാത്രയിൽ എവിടെയെങ്കിലും വച്ച് മോട്ടോർ സൈക്കിൾ മറിഞ്ഞ് സിജോയ്ക്ക് പരുക്ക് ഉണ്ടായതാകാമെന്നും വീട്ടിൽ കയറും മുമ്പ് കുളത്തിൽ ഇറങ്ങി കഴുകാൻ ശ്രമിക്കുന്നതിനിടയിൽ അത്യാഹിതം സംഭവിച്ചതാകാമെന്നുമാണ് പ്രാഥമിക സൂചന.
തലയ്ക്ക് ഏറ്റ ഗുരുതരമായ പരുക്കുമായി കുളത്തിൽ ഇറങ്ങുന്നതിനിടെ ബോധക്ഷയം വന്ന് വെള്ളത്തിലേക്ക് വീണതാകാനാണ് സാധ്യത എന്നാണ് പൊലീസ് നൽകുന്ന സൂചന. ബൈക്ക് സ്റ്റാൻഡിലിരുന്നതാണ് ഇങ്ങനെ പറയാൻ കാരണമായിരിക്കുന്നത്. ബൈക്കിൽ കാണപ്പെട്ട ചോരപ്പാടുകളും ഇങ്ങനെ ഒരു നിഗമനത്തിലേക്ക് വിരൽ ചൂണ്ടുന്നു. എന്തായാലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരട്ടെ എന്ന നിലപാടിലാണ് പൊലീസ്. അസ്വാഭാവികതയുണ്ടെങ്കിൽ അതിൽ അറിയാമെന്ന് അവർ പറയുന്നു.