ഓസ്റ്റിൻ: ഈ വർഷത്തെ 'റിയൽറ്റർ പ്രൊഫഷണൽ ഓഫ് ദി ഇയർ' അവാർഡ് ഫൈനലിസ്റ്റ് ആയി വീണ്ടും സിജോ വടക്കനെ  തിരഞ്ഞെടുത്തു. മെയ് രണ്ടിനു ടെക്‌സസ് തലസ്ഥാനമായ ഓസ്റ്റിനിൽ  വച്ചാണ് അവാർഡ് പ്രഖ്യാപനം. ഹോം ബിൽഡേഴ്‌സ് അസോസിയേഷൻ  എല്ലാവർഷവും നടത്തുന്ന ഈ ചടങ്ങ് ഓസ്റ്റിൻ ഹിൽട്ടൺ ഹോട്ടലിൽ വൈകിട്ട് 5 മണിക്കാണ്  നടത്തപ്പെടുക. റിയൽ എസ്‌റ്റേറ്റ് രംഗത്ത് ഏറെ അറിയപെടുന്ന സിജോ വടക്കാൻ അമേരിക്കയിൽ കുടിയേറിയിട്ട് 10 വർഷം ആയി. റിയൽ എസ്‌റ്റേറ്റ് രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നല്കുന്നവർക്കുള്ള പരമോന്നത ബഹുമതിയാണ്  എച്ച് ബി.എ മാക്‌സ് (HBA MAX) അവാർഡ്. കഴിഞ്ഞ വർഷം 65 മില്യൺ ഡോളർ ബിസിനസ് നടത്തിയ സിജോ വടക്കനെ തേടി നിരവധി പുരസ്‌കാരങ്ങളും തേടിയെതിടുണ്ട്.

ട്രിനിറ്റി ഗ്രൂപ്പിന്റെ സിഇഒ ആയ സിജോ വടക്കൻ, ബിസിനസ് രംഗത്തും കലാ-സാംസ്‌കാരിക മേഖലകളിലും വ്യക്തി മുദ്ര പടിപ്പിച്ചിട്ടുണ്ട്. റിയൽ എസ്‌റ്റേറ്റ്,  കൺസ്ട്രക്ഷൻ, പ്രോപ്പർട്ടി മാനേജ്മന്റ്  ,ട്രാവൽ, ഹെൽത്ത് കെയർ മുതലായ ബിസിനസ് സംരഭങ്ങളുടെ സാരഥിയായി തുടരുമ്പോഴും  കേരളത്തിന്റെ തനത് സംസ്‌കാരം കാത്തുസൂക്ഷിക്കുന്നതിൽ അതീവ തൽപരനാണ്.

HBA MAX AWARD FINALIST ആയി തിരഞ്ഞെടുക്കപെട്ട ഏക ഇന്ത്യൻ ആണ് സിജോ വടക്കൻ. ടെക്‌സസ് ലെ ഓസ്റ്റിനിൽ ഭാര്യ ലിറ്റി, മക്കൾ അലൻ & അന്ന എന്നിവരോടൊപ്പം താമസിക്കുന്നു. തൃശൂർ ജില്ലയിലെ മാള സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ : 512 740 2262, infot@rintiytxreatly.com
wwwt.rintiytexsareatly.com