- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാട്ടുപുഴ വേലായുധ പണിക്കരാവാൻ സിജു വിൽസൺ; ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് താരം; കളരിയും കുതിരയോട്ടവും അഭ്യസിച്ചത് അഞ്ച്മാസം കൊണ്ട്;തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് സിജുവിൽസൺ
തിരുവനന്തപുരം: വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരെ സിജു വിൽസൺ സ്ക്രീനിലെത്തിക്കും. മാസങ്ങൾ നീണ്ട കഠിനപ്രയത്നത്തിന് ഒടുവിലാണ് സിജു വേലായുധ പണിക്കരാകുന്നത്.താരം തന്നെയാണ് ചരിത്ര കഥാപാത്രമാകാനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ആരാധകരോട് പങ്കുവെച്ചത്. ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററും പുറത്തുവിട്ടു.കുതിരപ്പുറത്ത് വാളേന്തി ഇരിക്കുന്ന സിജുവാണ് പോസ്റ്ററിൽ.
കഥാപാത്രത്തെക്കുറിച്ചുള്ള തന്റെ പ്രതീക്ഷയും താരം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ആറാട്ടുപുഴ വേലായുധപണിക്കർ എന്നാണ് സിജു പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റായിരിക്കും ഇതെന്നും താരം കുറിക്കുന്നു. ചിത്രത്തിനായി കളരിയും കുതിയയോട്ടവും താരം പഠിച്ചു. അഞ്ചു മാസം മുൻപ് ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളായിരുന്നു എന്നാണ് സിജു പറയുന്നത്. വേലായുധപണിക്കരാവാനുള്ള തയ്യാറെടുപ്പിൽ തനിക്കൊപ്പം നിന്നവരോടുള്ള നന്ദി പറയാനും സിജു മറന്നില്ല.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഇതിഹാസ നായകനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. എങ്ങനെയായിരിക്കും സിനിമയുടെ പ്രമേയമെന്ന് ഇപോൾ വ്യക്തമല്ല. ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും നടന്നിരുന്നു.