- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്വാസകോശ രോഗത്തിനു അമ്യതയിൽ നടത്തിയ 'സിലിക്കൺ സ്‌റ്റെന്റ്' പ്രക്രിയ വിജയകരമായി
കൊച്ചി: ശ്വാസപഥം ഗുരുതരമായി ചുരുങ്ങി അന്നനാളത്തിനും ശ്വാസനാളത്തിനും ഇടയിൽ 'ഫിസ്റ്റിയുല' വന്നു ശ്വസിക്കാനും സംസാരിക്കാനും കഴിയാതിരുന്ന രോഗിക്ക് 'സിലിക്കൺ സ്‌റ്റെന്റ്' പ്രക്രിയയിലൂടെ പുതുജീവൻ ലഭിച്ചു. അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ:അരുൺ നായരുടെ ((FRCP Edin, CCST(UK), MD(UK), DNB, Head of Department and Chief of Intervent
കൊച്ചി: ശ്വാസപഥം ഗുരുതരമായി ചുരുങ്ങി അന്നനാളത്തിനും ശ്വാസനാളത്തിനും ഇടയിൽ 'ഫിസ്റ്റിയുല' വന്നു ശ്വസിക്കാനും സംസാരിക്കാനും കഴിയാതിരുന്ന രോഗിക്ക് 'സിലിക്കൺ സ്‌റ്റെന്റ്' പ്രക്രിയയിലൂടെ പുതുജീവൻ ലഭിച്ചു. അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ:അരുൺ നായരുടെ ((FRCP Edin, CCST(UK), MD(UK), DNB, Head of Department and Chief of Interventional Pulmonology) ) നേത്യത്വത്തിലാണ് 'സിലിക്കൺ സ്‌റ്റെന്റ്' ഇടുന്ന പ്രക്രിയ നടത്തിയത്. നൂതന സാങ്കേതിക വിദ്യയായ എൻഡോസ്‌കോപ്പിക് ബ്രോങ്കിയൽ അൽട്രാസൗണ്ട് ഗൈഡഡ് സാമ്പ്‌ലിംങ്ങ് ((endoscopic bronchial ultrasound guided sampling (EBUS-TBNA) എന്ന സാങ്കേതിക വിദ്യയാണ് രോഗിയിൽ നടത്തിയത്
രോഗിക്ക് കഴിഞ്ഞ ഒരു മാസമായി ശ്വാസ്വോഛ്വാസം ചെയ്യുന്നതിനും സംസാരിക്കുന്നതിനും കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു ഉടനെ രോഗിയുടെ സിടി സ്‌കാൻ എടുക്കുകയും പ്രധാന ശ്വാസപഥം 4mm ചുരുങ്ങിയും, നെഞ്ചു ഭാഗത്ത് ഒരു വളർച്ചയുള്ളതു കൊണ്ട് ഇടതു ശ്വാസകോശത്തിലേക്കൂള്ള ശ്വസനപഥം പൂർണ്ണമായി അടഞ്ഞുമാണ് സിടി സ്‌കാനിൽ കണ്ടത്.
രോഗിയെ ബ്രോങ്കോസ്‌കോപ്പിക്കു വിധേയനാക്കുകയും ശ്വാസപഥം ഗുരുതരമായി ചുരുങ്ങി അന്നനാളത്തിനും ശ്വാസനാളത്തിനും ഇടയിൽ 'ഫിസ്റ്റിയുല' ഉള്ളതായി സ്ഥിരീകരിക്കുകയും ചെയ്തു. നൂതന സാങ്കേതിക വിദ്യയായ എൻഡോസ്‌കോപ്പിക് ബ്രോങ്കിയൽ അൽട്രാസൗണ്ട് ഗൈഡഡ് സാമ്പ്‌ലിംങ്ങ് (endoscopic bronchial ultrasound guided sampling (EBUS-TBNA) എന്ന സാങ്കേതിക വിദ്യയാണ് രോഗിയിൽ നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനു ശേഷം ശ്വാസനാളി വികസിപ്പിക്കുന്നതിനായി രോഗിയെ അടിയന്തിര സ്‌റ്റെന്റിങ്ങ് പ്രക്രിയയ്ക്കു വിധേയനാക്കി. 'സിലിക്കൺ സ്‌റ്റെന്റ്' സ്ഥാപിച്ച് ചുരുങ്ങിയ ശ്വാസപഥത്തെ തുറക്കാൻ സാധിച്ചു. തുടർന്നു വെന്റിലേറ്റർ സപ്പോർട്ടിൽ നിന്നു രോഗിയെ മാറ്റുവാൻ സാധിച്ചു.
രോഗിക്ക് ഇപ്പോൾ സ്വന്തമായി ഭക്ഷണം കഴിക്കുന്നതിനും ശ്വസിക്കുന്നതിനും സാധിക്കുന്നുണ്ട്. നെഞ്ചിലെ വളർച്ച മാറ്റുന്നതിനുള്ള ചികിത്സ ഉടനെ തുടരുവാൻ സാധിക്കും.
രാജ്യത്തെ ചുരുക്കം ചില സെന്ററുകളിൽ മാത്രമാണ് ഇത്തരം സങ്കീർണ്ണമായ പ്രക്രിയകൾ ചെയ്യുന്നതിനുള്ള സൗകര്യങ്ങളുള്ളത്. അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗത്തിൽ ഇത്തരം സങ്കീർണ്ണമായ പ്രക്രിയകൾ സുരക്ഷിതമായി ചെയ്യുന്നതിനുള്ള സമഗ്ര സംവിധാനങ്ങളും അന്താരാഷ്ട്രപരിശീലനം ലഭിച്ചിട്ടുള്ള ഡോക്ടർമാരും ഉണ്ട്.
ഈ പ്രിക്രിയ ചെയ്യുന്നതിനുള്ള അനസ്‌തേഷ്യ സപ്പോർട്ട് നൽകിയത് ചീഫ് കാർഡിയോ തൊറാസിക് അനസ്‌ത്യേഷ്യസിസ്റ്റ് ഡോ:എബ്രഹാം ചെറിയാൻ ആണ്. കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള ഗുരുതരമായ ശ്വാസകോശരോഗങ്ങൾക്കുള്ള ശസ്ത്രക്രിയ 5 എണ്ണം നടത്തിയിട്ടുണ്ട്.