- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടിക്കണക്കിന് രൂപ ദിവസവും കൈയിൽ വന്നു ചേരുന്നുണ്ടെങ്കിലും അമേരിക്ക സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ് സിലിക്കൺവാലിയിലെ കോടീശ്വരന്മാർ; ഇനിയൊരു ലോകമഹായുദ്ധമുണ്ടായാൽ അഭയം ന്യൂസിലാൻഡ് മാത്രം; യുദ്ധകാലത്ത് രക്ഷപ്പെടാൻ കോടിക്കണക്കിന് രൂപ മുടക്കി നിലവറകൾ വാങ്ങിയ ഏഴ് കോടീശ്വരന്മാർ അവ ന്യൂസിലൻഡിൽ 11 അടി താഴ്ച്ചയിൽ കുഴിച്ചിട്ടു: യുദ്ധ സുരക്ഷാ മുറികൾ ഉൾപ്പെടെ പണി കഴിപ്പിച്ച വീടുകൾ ന്യൂസിലന്റിൽ സ്വന്തമാക്കി മറ്റു ചിലർ
ഒരു നേരത്തെ അന്നത്തിന് എന്ത് വഴി എന്ന് ചിന്തിച്ച്് സങ്കടപ്പെടുന്നവരാണ് ലോകത്തിലെ പല രാജ്യങ്ങളിലേയും ജനങ്ങൾ. എന്നാൽ കടലോളം സങ്കടവും വേദനയും കടിച്ചമർത്തി ഒരു കൂട്ടം ജനങ്ങൾ മറ്റൊരിടത്ത് ഉണ്ട്. കോടിക്കണക്കിന് രൂപയുടെ പുറത്തു കിടന്ന് ഉറങ്ങുന്ന അമേരിക്കയിലെ ഈ കോടീശ്വരന്മാരുടെ സങ്കടം കേട്ടാൽ ആരുടേയും കണ്ണൊന്ന് നനഞ്ഞ് പോകും. അടുത്തൊരു ലോകമഹായുദ്ധം വന്നാൽ തങ്ങളുടെ കാര്യവും അതോടെ തീർന്നു എന്ന തിരിച്ചറിവാണ് ഇവരെ സങ്കടത്തിലാഴ്‌ത്തിയിരിക്കുന്നത്. അങ്ങനെയൊരു ലോക മഹായുദ്ധം ഉണ്ടായാൽ എങ്ങിനെ രക്ഷപ്പെടാം എന്നും അവർ ചിന്തിച്ചു തുടങ്ങി. അമേരിക്കയിലെ അതിസമ്പന്നരുടെ കേന്ദ്രമായ സിലിക്കൺവാലിയിലെ കോടിശ്വരന്മാരാണ് അടുത്തൊരു ലോകമഹായുദ്ധമുണ്ടായാൽ അതിൽ നിന്നും രക്ഷപ്പെടാൻ വഴികൾ തേടുന്നത്. സിലിക്കൺ വാലി ബില്യനയർമാരുടെ ഡിന്നർ പാർട്ടികളിലെ ഒരു പ്രധാന ചർച്ചാ വിഷയമാണ് ഈ രക്ഷപെടൽ മാർഗ്ഗം. ധനം കുറച്ചു കൈകളിലേക്ക് ഒതുങ്ങുന്നതിനാൽ (ഒരു ശതമാനം ആളുകളിൽ) ഫ്രഞ്ച് വിപ്ലവം പോലെയൊരു ജനരോഷം ഉണ്ടാകാം, രോഗാണുക്കൾ പുറത്തുവിടാം, ലോകമഹാ
ഒരു നേരത്തെ അന്നത്തിന് എന്ത് വഴി എന്ന് ചിന്തിച്ച്് സങ്കടപ്പെടുന്നവരാണ് ലോകത്തിലെ പല രാജ്യങ്ങളിലേയും ജനങ്ങൾ. എന്നാൽ കടലോളം സങ്കടവും വേദനയും കടിച്ചമർത്തി ഒരു കൂട്ടം ജനങ്ങൾ മറ്റൊരിടത്ത് ഉണ്ട്. കോടിക്കണക്കിന് രൂപയുടെ പുറത്തു കിടന്ന് ഉറങ്ങുന്ന അമേരിക്കയിലെ ഈ കോടീശ്വരന്മാരുടെ സങ്കടം കേട്ടാൽ ആരുടേയും കണ്ണൊന്ന് നനഞ്ഞ് പോകും. അടുത്തൊരു ലോകമഹായുദ്ധം വന്നാൽ തങ്ങളുടെ കാര്യവും അതോടെ തീർന്നു എന്ന തിരിച്ചറിവാണ് ഇവരെ സങ്കടത്തിലാഴ്‌ത്തിയിരിക്കുന്നത്. അങ്ങനെയൊരു ലോക മഹായുദ്ധം ഉണ്ടായാൽ എങ്ങിനെ രക്ഷപ്പെടാം എന്നും അവർ ചിന്തിച്ചു തുടങ്ങി. അമേരിക്കയിലെ അതിസമ്പന്നരുടെ കേന്ദ്രമായ സിലിക്കൺവാലിയിലെ കോടിശ്വരന്മാരാണ് അടുത്തൊരു ലോകമഹായുദ്ധമുണ്ടായാൽ അതിൽ നിന്നും രക്ഷപ്പെടാൻ വഴികൾ തേടുന്നത്.
സിലിക്കൺ വാലി ബില്യനയർമാരുടെ ഡിന്നർ പാർട്ടികളിലെ ഒരു പ്രധാന ചർച്ചാ വിഷയമാണ് ഈ രക്ഷപെടൽ മാർഗ്ഗം. ധനം കുറച്ചു കൈകളിലേക്ക് ഒതുങ്ങുന്നതിനാൽ (ഒരു ശതമാനം ആളുകളിൽ) ഫ്രഞ്ച് വിപ്ലവം പോലെയൊരു ജനരോഷം ഉണ്ടാകാം, രോഗാണുക്കൾ പുറത്തുവിടാം, ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാം. ഇങ്ങനെയുള്ള മഹാവിപത്തുകളിൽ പെട്ടാൽ എങ്ങനെ സ്വയം സുരക്ഷിതരാകാം എന്നതിനെപ്പറ്റി അവർ വർഷങ്ങളായി ചർച്ച ചെയ്തിരുന്നുവെന്നാണ് വാർത്തകൾ പറയുന്നത്. വളരെ രസകരമാണ്് അവയെ കുറിച്ച് അറിയുന്നത്.
ഒരു മഹാവിപത്തിൽ പെട്ടാൽ അമേരിക്ക ഉറപ്പായും അതിലെ പ്രധാന പങ്കാളിയായിരിക്കും. അതിനാൽ തന്നെ അമേരിക്ക സുരക്ഷിതമല്ലെന്ന തീരുമാനത്തിലാണ് വർഷങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിൽ അവർ എത്തിച്ചർന്നത്. രക്ഷപെടൽ പദ്ധതിക്കായി അടുത്ത കാലത്തായി അവർ 150 ടണ്ണിന്റെ രണ്ടു ബങ്കറുകൾ (യുദ്ധകാലത്ത് രക്ഷപെടാനുള്ള നിലവറകൾ) കരമാർഗ്ഗവും ജലമാർഗ്ഗവുമായി ടെക്സസിൽ നിന്ന് ന്യൂസിലൻഡിലേക്കു മാറ്റിയതായാണ് റിപ്പോർട്ട്. അവ അവിടെ 11 അടി താഴ്ചയിൽ കുഴിച്ചിടുകയും ചെയ്തു. ഇനി ഒരു ലോകമഹായുദ്ധത്തിന്റെ ലക്ഷണമുണ്ടായാൽ തന്നെ സ്വന്തം വിമാനത്തിൽ കയറി അവിടേക്ക് പറക്കാനാണ് ഈ കോടീശ്വരന്മാരുടെ തീരുമാനം.
ലോകത്തിന്റെ ഓരോ മുക്കും മൂലയും സ്വന്തം ഓഫിസിൽ ഇരുന്ന് കാണാൻ കഴിയുന്ന ഏഴു സിലിക്കൺ വാലി ധനികരാണ് റൈസിങ് എസ് കമ്പനിയിൽ (Rising S Co.) നിന്ന് ബങ്കറുകൾ വാങ്ങി ന്യൂസിലൻഡിൽ കുഴിച്ചിട്ടത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഇവർ ഇത്തരത്തിലുള്ള ഒരു നീക്കം നടത്തിയത്. മഹാവിപത്തുകളുടെ സൂചന ലഭിച്ചാൽ തങ്ങളുടെ സ്വകാര്യ ജെറ്റിൽ ചാടിക്കയറി പറന്നു ചെന്ന് ബങ്കറുകളിൽ കഴിയാനാണ് ഈ ഏഴു കാലിഫോർണിയക്കാരും തീരുമാനിച്ചിരിക്കുന്നത്. ന്യൂസിലൻഡ് ആരുടെയും ശത്രുവല്ലാത്തതും. അങ്ങോട്ട് മുഖം തിരിച്ച് ന്യൂക്ലിയർ മിസൈലുകളൊന്നും ഇരുപ്പില്ലാത്തതിനുമാലാണ് ഇവർ ന്യൂസിലൻഡിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇനി അധവാ ആരെങ്കിലും ന്യൂസിലാൻഡിനെ ലക്ഷ്യം വച്ചാൽ നേരെ അന്റാർട്ടിക്കയിലേക്ക് വെച്ചു പിടിക്കാനും ഇവർ നീക്കം നടത്തുന്നുണ്ട്.
സിലിക്കൺ വാലിയിലെ ആളകുൾക്ക് ഇഷ്ടമുള്ള ഒരു സ്ഥലമായി ന്യൂസിലൻഡ് മാറിക്കഴിഞ്ഞു. കാരണം അവിടം ഒട്ടും സിലിക്കൺ വാലിയെ പോലെയല്ല, അമേരിക്കയിലെ ബയോ മെഡിക്കൽ എൻജിനീയറായ റെഗി (ഞലഴഴശല ഘൗലറസേല) പറഞ്ഞു. അദ്ദേഹവും ന്യൂസിലൻഡിലേക്കു മാറുകയാണ്. താങ്കളും അന്തിമ ദിവസത്തെ ഭയന്നാണോ അമേരിക്ക വിടുന്നത്? കാരണം അവിടമാണല്ലോ സുരക്ഷിത താവളമായി അറിയപ്പെടുന്നതെന്ന് കാലിഫോർണിയക്കാർ അദ്ദേഹത്തോടു ചോദിച്ചു. ഇത്തരമൊരു പുനർവിചിന്തനം ന്യൂസിലൻഡിന് പുത്തനുണർവു പകർന്നിരിക്കുകയാണ്. ഒരുകാലത്ത് ധനവിനിമയത്തിന് ഏറ്റവും പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലൊന്നെന്നു പറഞ്ഞ് അതിനെ മാറ്റി നിർത്തിയിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ അതാണ് അവരുടെ ഭാഗ്യ ചിഹ്നമായി ഉയർന്നു വന്നിരിക്കുന്നത്.
ന്യൂസിലൻഡ് ഇപ്പോൾ ഇൻവെസ്റ്റർ വിസയിൽ കുടിയേറ്റക്കാർക്ക് പ്രവേശനം നൽകുന്നുണ്ട്. ഇതു മുതലെടുത്ത് ധനികരായ അമേരിക്കക്കാർ രാജകീയ വസതികളും മറ്റും സ്വന്തമാക്കുകയാണ്. ഇൻവെസ്റ്റർ പ്ലസ് വീസയ്ക്ക് 6.7 മില്യൻ ഡോളർ മൂന്നു വർഷത്തിനിടയ്ക്ക് ന്യൂസിലൻഡിൽ നിക്ഷേപിക്കണം. എന്നാൽ, ഇതെല്ലാം അവരുടെ പ്രധാന സ്ഥലങ്ങളിലിരിക്കുന്ന ഭൂസ്വത്ത് സമ്പന്നർക്ക് വിഴുങ്ങാൻ അവസരം നൽകുകായണെന്നു പറഞ്ഞ് പ്രതിഷേധവും ഉയരാൻ തുടങ്ങി. ഇതേത്തുടർന്ന് വിദേശികൾ ന്യൂസിലൻഡിൽ വീടുകൾ വാങ്ങുന്നത് സർക്കാർ നിരോധിച്ചു. വരും മാസങ്ങളിൽ അതു പ്രാവർത്തികമാകും.
അടുത്തിടെ പേപാലിന്റെ സഹ സ്ഥാപകനായ പീറ്റർ തിയൽ (Peter Thiel) വെറും 12 ദിവസം രാജ്യത്തു താമസിച്ചപ്പോൾ അദ്ദേഹത്തെ ന്യൂസിലൻഡ് പൗരനായി പ്രഖ്യാപിച്ചു. ഇതു കഴിഞ്ഞപ്പോൾ ന്യൂസിലൻഡ് പാസ്പോർട്ട് വിൽപനയ്ക്കു വച്ചിരിക്കുകയാണെന്നു പോലും ആരോപണങ്ങളുണ്ടായി. തിയൽ 13.8 മില്യൻ ഡോളറെറിഞ്ഞ് സ്വന്തമാക്കിയത് തടാകക്കരിയിലുള്ള വാങ്കാ (Wanka) ടൗണിലുള്ള 477 ഏക്കർ സ്ഥലമാണ്. മഞ്ഞു മൂടിയ മല നിരകളുടെ കാഴ്ച ലഭിക്കുന്ന ഈ സ്ഥലം കൂടാതെ, ക്വീൻസ്ടൗണിലും തിയൽ സ്ഥലം വാങ്ങി. ഇവിടെയുള്ള വീട്ടിലാകട്ടെ ആദ്യം പറഞ്ഞ തരത്തിലുള്ള യുദ്ധ സുരക്ഷാ മുറിയും പിടിപ്പിച്ചിട്ടുണ്ട്.
സിലിക്കൺ വാലിയിൽ അടുത്ത കാലത്തു നടന്ന മൂന്നു ഡിന്നർ പാർട്ടികളിലെ മുഖ്യ ചർച്ചാ വിഷയം, ഗുരുതര പ്രശ്നങ്ങൾ തുടങ്ങിയാൽ രക്ഷപെടാനുള്ള വഴികളും, ന്യൂ സീലൻഡിൽ ഭൂമി വാങ്ങുന്ന കാര്യമായിരുന്നു. ഒരു വമ്പൻ വെൻച്വർ ക്യാപ്പിറ്റലിസ്റ്റിന്റെ (venture capitalist) രക്ഷപെടൽ പരിപാടി ഇങ്ങനെയാണ്: സാൻ ഫ്രാൻസിസ്‌കോയിലെ അദ്ദേഹത്തിന്റെ വീട്ടിൽ സജ്ജമാക്കി നിറുത്തിയിരിക്കുന്ന മോട്ടോർ ബൈക്കിന്റെ ഹാൻഡിലിലുള്ള ബാഗിൽ തോക്കുകളാണുള്ളത്. പ്രശ്നം തുടങ്ങുമെന്നു തോന്നിയാൽ അദ്ദേഹം ബൈക്കിലേറി, ട്രാഫിക്ക് മുറിച്ചോടിച്ച് തന്റെ സ്വകാര്യ വിമാനം കിടക്കുന്നിടത്തെത്തും. സംസാരത്തിനിടയിൽ, തോക്ക് തന്നെ ആരെങ്കിലും തടയാൻ ശ്രമിച്ചാൽ മാത്രമെ ഉപയോഗിക്കൂ എന്നും അദ്ദേഹം പറയുന്നുമുണ്ട്. അവിടെയെത്തിയാൽ വിമാനം ഉയരുന്നത് ന്യൂസിലൻഡിലേക്കു പോകാനായിരിക്കും.
ഒരു തോക്ക്, ആന്റിബയോട്ടിക്സ്, ബാറ്ററികൾ, വെള്ളം, പുതപ്പ്, ഒരു ടെന്റ്, ഗ്യാസ് മാസ്‌ക്കുകൾ എന്നിവ കൊണ്ടാണ് അദ്ദേഹം തന്റെ അത്യാഹിത ബാഗ് നിറച്ചു വച്ചാണ് സാം ആൾട്ട്മാൻ എന്ന കോടീശ്വരന്റെ നടപ്പ്. സിലിക്കാൺ വാലി പ്രധാനികൾ ന്യൂസിലൻഡിലേക്കു പറക്കുന്നതിനെക്കുറിച്ചും ബങ്കറുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചുമുള്ള വിശദമായ പ്ലാനുകൾ തയാറാക്കി കഴിഞ്ഞെന്നു വിവോസ് പ്രൊജക്ടിന്റെ സ്ഥാപകൻ റോബർട്ട് വിസിനോ പറഞ്ഞു. വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് അവർ ഈ വെളിപ്പെടുത്തൽ നടത്തിയത്. സൗത്ത് ഐലൻഡിൽ പണിയുന്ന ബങ്കറിൽ 300 പേർക്കു താമസിക്കാം. ഇവിടെ താമസിക്കാൻ ഓൾക്ക് 35,000 ഡോളറാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ലിഞ്ചിന്റെ ബങ്കറുമായി താരതമ്യം ചെയ്താൽ ഈ തുക നിസാരമാണ്. അതിനു വേണ്ടത് 8 മില്യൻ ഡോളറാണ്. രണ്ട് 1,000 ചതുരശ്ര അടി ബങ്കറുകളും ഈ വർഷം ആദ്യം കയറ്റി അയച്ചിട്ടുണ്ട്.