കാലിഫോർണിയ: സിലിക്കോൺവാലി ഇന്ത്യൻ ലയൺസ് ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനവും ചാർട്ടർ നൈറ്റ് ഡിന്നറും ഒക്ടോബർ പത്തിന് വൈകിട്ട് 6 ന് ഹേവാർഡ് ഗോൾഡൻ പീക്കോക്ക് ബാങ്കറ്റ് ഹാളിൽ നടത്തും. ചടങ്ങിൽ ലയൺസ് ഇന്റർ നാഷണൽ ഓഫിസേഴ്‌സ്, രാഷ്ട്രീയ, സാമുദായിക തലത്തിലെ ഉന്നത വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും.

ആദ്യ ടിക്കറ്റ് സ്‌പോൺസർ റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനായ ജേക്കബ് വർഗീസിന് നൽകി ലയൺസ് ക്ലബ് പ്രസിഡന്റ് ജെയിംസ് വർഗീസ് 'ചാർട്ടർ നൈറ്റ്' ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലയൺസ് ഇന്റർനാഷണൽ പ്രതിനിധികളും പങ്കെടുത്തു.