റണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് : പ്രമുഖ റോബോട്ടിക്ക്സ് കമ്പനിയായ ഇങ്കർ റോബോട്ടിക്ക്സ് 13, 14, 15 എന്നീ മന്നു ദിവസങ്ങളിലായി തൃശൂരിൽ വ്യവസായിക ഓട്ടോമേഷനിൽ ഓരോ ദിവസത്തെ ശിൽപ്പശാല സംഘടിപ്പിക്കുന്നു. വ്യവസായിക ഓട്ടോമേഷനിൽ പ്രമുഖരായ മുംബൈ കേന്ദ്രീകരിച്ചുള്ള അബ്സല്യൂട്ട് മോഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വ്യവസായിക ഓട്ടോമേഷനിൽ പരിചയ സമ്പന്നരായ അലിസ്റ്റർ ഡിസിൽവയും ടീമുമായിരിക്കും സെഷനുകൾ നയിക്കുക. എംഎസ്എംഇ ജോയിന്റ് ഡയറക്ടർ ജി.എസ്.പ്രകാശ്, ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺ പാലിയക്കര എന്നിവർ യഥാക്രമം 13നും 14നും സെഷനുകൾ ഉദ്ഘാടനം ചെയ്യും.

ഓരോ ദിവസവും നാലു മണിക്കൂർ നീണ്ട സെഷനിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെട്ട 24 പേർക്ക് വീതം വ്യവസായിക വിദഗ്ധരിൽ നിന്നും പരിശീലനം ലഭിക്കും. ഉൽപ്പാദനം, ഓട്ടോമൊബൈൽ, റെസ്റ്റോറന്റ് ശൃംഖലകൾ തുടങ്ങിയ വ്യവസായങ്ങളിലെ ഉൽപാദന, പാക്കേജിങ് ലൈനുകളിലെ ഓട്ടോമേഷൻ സംബന്ധിച്ച് പരിശീലിപ്പിക്കുകയും ഭാവിയിലെ തൊഴിലവസരങ്ങൾക്ക് അവരെ സജ്ജരാക്കുകയും ചെയ്യും. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്‌സ്, മെക്കാട്രോണിക്‌സ് എന്നിവയിലെ ഫാക്കൽറ്റി അംഗങ്ങൾക്ക് നവയുഗ റോബോട്ടിക്‌സിനെക്കുറിച്ചുള്ള അറിവ് നവീകരിക്കാനും അത് വിദ്യാർത്ഥികൾക്ക് പകർന്ന് നൽകാനും ശിൽപ്പശാല സഹായിക്കും. താൽപര്യമുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും http://bit.ly/inekriawa സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഇതു സംബന്ധിച്ച അന്വേഷണങ്ങൾക്ക് +91 7356333471 നമ്പറിൽ വിളിക്കുകയോ info@inkerrobotics.comമെയിലിലോ ബന്ധപ്പെടുക.


കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ സെഷനുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം മൂന്നു ദിവസത്തേക്ക് ആകെ 72 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച (ജനുവരി 11) വരെ രജിസ്റ്റർ ചെയ്യാം. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അപേക്ഷിക്കാം. അധികൃതരുടെ സുരക്ഷാ പ്രൊട്ടോക്കോളുകളെല്ലാം കർശനമായി പാലിക്കേണ്ടതാണ്.

നിലവിൽ 168 ബില്ല്യൻ ഡോളർ വരുന്ന ഓട്ടോമേഷൻ വ്യവസായം മികച്ച വളർച്ച പ്രതീക്ഷിക്കുന്നുവെന്നും വരും വർഷങ്ങളിൽ ഐഒടി, റോബോട്ടിക്ക്സ്, മെഷീൻ ലേണിങ്, എഐ, മോഷൻ എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ നിന്നും മികച്ച സംഭാവകൾ പ്രതീക്ഷിക്കുന്നുവെന്നും ഈ ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ഇങ്കർ ശിൽപ്പശാലകളിലൂടെ ലക്ഷ്യമിടുന്നതെന്നും റോബോട്ടിക്ക്സിനും ഓട്ടോമേഷനും ഭൗതിക പരിശീലനം ആവശ്യമായതിനാൽ അത്യാധുനിക റോബോട്ടിക്ക്സ് ഉപകരണങ്ങളിൽ പ്രാക്റ്റിക്കൽ സെഷനുകൾക്കാണ് ശ്രദ്ധ നൽകുന്നതെന്നും സിഒഒ അമിത് രാമൻ പറഞ്ഞു.

ഈ ആവാസ വ്യവസ്ഥയുടെ സൃഷ്ടിക്കായി ഇങ്കർ റോബോട്ടിക്ക്സ് 'ഹെല്ലോ റോബട്ട്സ്' പോലുള്ള ഇത്തരം നിരവധി ശിൽപ്പശാലകൾ രാജ്യത്തുടനീളമുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിട്ടുണ്ട്.

പ്രതിജ്ഞാബദ്ധതയും ടീമിന്റെ ശ്രമവും വഴി ഇങ്കറിന് ഇന്ത്യയിൽ മികച്ച റോബോ ലാബ് സ്ഥാപിക്കാനായിട്ടുണ്ട്. 2019ൽ അഖിലേന്ത്യ റോബോട്ടിക്ക്സ് ആൻഡ് ഓട്ടോമേഷൻ കൗൺസിൽ ഐഐടി ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ മികച്ച റോബോ ലാബ് സെറ്റപ്പിനുള്ള അവാർഡ് ഇങ്കർ കരസ്ഥമാക്കി.