- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എം. മാണിക്ക് സുവർണ്ണ ജൂബിലി സ്മരണികയൊരുക്കി കേരള കലാകേന്ദ്രം
തിരുവനന്തപുരം: നിയമസഭാ സാമാജികനെന്ന നിലയിൽ 1965 മുതൽ തുടർച്ചയായി ഒരേ നിയോജകമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട് സുവർണ്ണ ജൂബിലിയിലെത്തി, ദേശീയ റെക്കോർഡ് സൃഷ്ടിച്ച ധനകാര്യമന്ത്രി കെ.എം. മാണിക്ക് ലോകമലയാളി സമൂഹത്തിന്റെ സഹകരണത്തോടെ സാംസ്കാരിക സംഘടനയായ കേരള കലാകേന്ദ്രം ബൃഹത്തായ സ്മരണിക ഒരുക്കുന്നു.പൊതുജനങ്ങൾക്കും രാഷ്ട്രീയ വിദ
തിരുവനന്തപുരം: നിയമസഭാ സാമാജികനെന്ന നിലയിൽ 1965 മുതൽ തുടർച്ചയായി ഒരേ നിയോജകമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട് സുവർണ്ണ ജൂബിലിയിലെത്തി, ദേശീയ റെക്കോർഡ് സൃഷ്ടിച്ച ധനകാര്യമന്ത്രി കെ.എം. മാണിക്ക് ലോകമലയാളി സമൂഹത്തിന്റെ സഹകരണത്തോടെ സാംസ്കാരിക സംഘടനയായ കേരള കലാകേന്ദ്രം ബൃഹത്തായ
സ്മരണിക ഒരുക്കുന്നു.
പൊതുജനങ്ങൾക്കും രാഷ്ട്രീയ വിദ്യാർത്ഥികൾക്കും പ്രയോജനപ്രദവും പഠനാർഹവുമായ തരത്തിലാണ് നാനൂറോളം പേജുകളുള്ള സ്മരണികയുടെ കെട്ടും മട്ടും ഉള്ളടക്കവും ഒരുക്കുന്നത്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നായകരുടേയും ദേശീയ അന്തർദ്ദേശീയ പ്രമുഖരുടേയും അൻപത് വർഷക്കാലയളവിൽ കെ.എം. മാണിയുമായി സഹകരിച്ച ഉദ്യോഗസ്ഥ-അനുദ്യോഗസ്ഥരുടേയും അനുഭവ കുറിപ്പുകളും ലേഖനങ്ങളും ഒട്ടേറെ അപൂർവ്വ ചിത്രങ്ങളും ഉൾക്കൊള്ളുന്നതാണ് സ്മരണിക.
കെ.എം. മാണിയുമായി ബന്ധപ്പെട്ട ഓർമ്മക്കുറിപ്പുകൾ, ലേഖനങ്ങൾ, ഫോട്ടോകൾ, പത്രക്കുറിപ്പുകൾ, ഫോട്ടോകൾ എന്നിവ കൈവശമുള്ളവർ സ്മരണികയിൽ ഉൾപ്പെടുത്തുന്നതിനായി അയച്ചുതരണമെന്ന് കേരള കലാകേന്ദ്രം ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭ്യർത്ഥിച്ചു. ഉപയോഗശേഷം അവ തിരികെ നൽകുന്നതാണ്. വിശദ വിവരങ്ങൾക്ക്
കെ. ആനന്ദകുമാർ, ജനറൽ സെക്രട്ടറി, കേരള കലാകേന്ദ്രം, 27/1819, തിരുവനന്തപുരം 695035, കേരളം എന്ന വിലാസത്തിൽ (ഫോൺ: 98950 70030,
E-mail: kalakendramtvm@asianetindia.com/ kalakendramtvm@gmail.com) ബന്ധപ്പെടുക.