- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്റ്റേഷന്റെ ഇരുവശത്തും ഒരു കിലോമീറ്റർ വീതം ദൂരം പദ്ധതിയുടെ സ്വാധീന മേഖല; പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നവർ എന്ന നിലയിൽ 10 തരത്തിലുള്ള നികുതികളും ലെവികളും ചുമത്താം; സിൽവർലൈനിന് സ്ഥലം കൊടുക്കാത്തവർക്കും പദ്ധതി വിനായകും; അതിവേഗ റെയിലിൽ നികുതിയും കൂടും
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് പുറത്തുള്ളവർക്കും അതിവേഗ റെയിലിൽ നഷ്ടങ്ങൾ ഏറെ. സിൽവർലൈൻ സ്റ്റേഷനു സമീപം ഭൂവുടമകൾക്കും കെട്ടിടം ഉടമകൾക്കും നികുതിയും ലെവിയും ചുമത്താനാണ് ശുപാർശ. ഫലത്തിൽ അടുത്ത് താമസിക്കുന്നവർക്ക് സ്ഥലം നഷ്ടമായില്ലെങ്കിലും ഭാവിയിൽ പണം പോകും. ഇതിനെല്ലാം ഡിപിആറിൽ നിർദ്ദേശം ഉണ്ട്.
പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നവർ എന്ന നിലയിൽ 10 തരത്തിലുള്ള നികുതികളും ലെവികളും ചുമത്താനാണ് നിർദ്ദേശം. സ്റ്റേഷന്റെ ഇരുവശത്തും ഒരു കിലോമീറ്റർ വീതം ദൂരം പദ്ധതിയുടെ സ്വാധീന മേഖലയാണ്. ഇവിടെയും, അനുബന്ധമായി പ്രത്യേക വാണിജ്യ വികസന മേഖലയായി പ്രഖ്യാപിക്കുന്നിടത്തും ഇവ ബാധകമാക്കാം. റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയാൽ പോലും അതിന്റെ തൊട്ടടുത്ത് മാത്രമേ കച്ചവട സാധ്യത ഉള്ളൂ. എന്നാൽ ഇവിടെ ഒരു കിലോമീറ്റർ ചുറ്റളവ് വരുന്നു. അതുകൊണ്ട് തന്നെ വലിയൊരു വിഭാഗം ആളുകളെ ഇത് ബാധിക്കും.
സർക്കാരിന്റെ നയമോ, തീരുമാനമോ വഴി പൊതു നിക്ഷേപത്തിലൂടെ വരുന്ന പദ്ധതി മൂലം സ്വകാര്യ ഭൂമിക്കും കെട്ടിടത്തിനും മൂല്യം വർധിക്കുന്നുവെന്ന വിലയിരുത്തലിലാണ് പുതിയ നികുതി. ഇങ്ങനെ വർധിക്കുന്നതിന്റെ ഒരു വിഹിതം സർക്കാർ ഈടാക്കുന്ന വാല്യു കാപ്ചർ ഫിനാൻസിങ് (വിസിഎഫ്) രീതി നടപ്പാക്കാം. ഈ തുക പൊതു നിക്ഷേപത്തിന് ഉപയോഗപ്പെടുത്താം. മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും ഇങ്ങനെ ചെയ്യുന്നുണ്ട്. അതായത് പാവങ്ങളിൽ നിന്നും ഫണ്ട് കണ്ടെത്താനുള്ള നീക്കവും സജീവമാണ്.
കേന്ദ്ര നഗരവികസന മന്ത്രാലയം പുതിയ വിസിഎഫ് നയത്തിന്റെ ചട്ടക്കൂട് തയാറാക്കിയിട്ടുള്ളതു മാതൃകയാക്കണമെന്നാണു നിർദ്ദേശം. സ്റ്റേഷന് ഇരുവശത്തും 500 മീറ്റർ ദൂരം സ്റ്റേഷന്റെ സമീപ മേഖലയായും 500-1000 മീറ്റർ സമീപമല്ലാത്ത മേഖലയായും തിരിച്ചിട്ടുണ്ട്. വിസിഎഫ് പിരിക്കാൻ 10 മാർഗങ്ങൾ ആണ് ഡിപിആറിലുള്ളത്. ഇത് സംസ്ഥാന സർക്കാർ അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
പത്ത് നികുതി മോഡലുകൾ ചുവടെ
1. സ്ഥലമൂല്യ നികുതി സ്ഥലത്തിന്റെ ന്യായവില അടിസ്ഥാനമാക്കി ഒറ്റത്തവണത്തേക്കു പ്രത്യേക നികുതി
2. ഭൂമി തരംമാറ്റുന്നതിന് ഫീസ്.(കാർഷികാവശ്യത്തിനുള്ള ഭൂമി കാർഷികേതര ആവശ്യത്തിനും വാണിജ്യാവശ്യത്തിനുള്ള ഭൂമി വ്യവസായാവശ്യത്തിനും തരം മാറ്റുമ്പോൾ)
3 ഭൂമിയുടെ നിലവാരം ഉയർന്നതിനുള്ള ലെവിപദ്ധതിമൂലം സ്ഥലവില കൂടിയതിന് ഒറ്റത്തവണ ലെവി.
4. വികസന ചാർജ് ഒരു ഭൂമിയിൽ എന്തെങ്കിലും വികസനം നടത്താനുള്ള അനുവാദം നൽകുമ്പോൾ സ്ഥലത്തിന്റെ വിപണി വിലയുമായി ബന്ധപ്പെടുത്തി ഒറ്റത്തവണയായി ചാർജ് ഈടാക്കാം.
5. വികസന അവകാശം കൈമാറ്റം ചെയ്യൽ സർക്കാരിന്റെ സാമൂഹികാവശ്യത്തിനായി സ്വകാര്യ ഭൂമി ഉപയോഗപ്പെടുത്തേണ്ടി വരുമ്പോൾ സ്ഥലത്തിന്റെ മൂല്യം നഷ്ടമാകുന്നതിനു പകരം ഉടമയ്ക്കു നഷ്ടപരിഹാരം നൽകണം.
6. ഇളവിനു പ്രീമിയം നിലവിലുള്ള നഗരാസൂത്രണ ചട്ടത്തിൽ ഇളവ് അനുവദിക്കുന്നതിന് ഒറ്റത്തവണയായി പ്രീമിയം ഈടാക്കാം.
7. ഒഴിഞ്ഞ സ്ഥലത്തിനു നികുതി വെറുതേ ഇട്ടിരിക്കുന്ന ഭൂമിക്കു പ്രത്യേക നികുതി.
8. നികുതി വർധനയിലൂടെ ധനസഹായം വികസന പദ്ധതിക്കു ധനസഹായം ലഭിക്കാൻ ആ പ്രദേശത്തെ ഭൂമിയുടെ പ്രോപ്പർട്ടി നികുതി വർധിപ്പിക്കുകയോ, നിലവിലെ നികുതിയിൽ സർചാർജ് ഈടാക്കുകയോ ചെയ്യാം.
9. ഭൂമിയേറ്റെടുക്കൽ, സോൺ ഇളവ്പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമി വരുമാനത്തിന് ഉപയോഗപ്പെടുത്താം. പദ്ധതിയുടെ ഇരുവശത്തും നിശ്ചിത ദൂരപരിധിയിൽ എല്ലാ പുതിയ വികസനത്തിനും പ്രത്യേക ഫീസ് ഈടാക്കാം. സൗജന്യമായി ഭൂമി തരുന്നവർക്കു ബാക്കി സ്ഥലം ഇളവുള്ള സോണിൽ ഉൾപ്പെടുത്തി നൽകാം.
10. ലാൻഡ് പൂളിങ് ഒരു പ്രദേശത്തു വെറുതേ കിടക്കുന്ന ഭൂമി സമ്മതത്തോടെ സർക്കാർ വികസിപ്പിച്ച ശേഷം ഒരു വിഹിതം ഉടമയ്ക്കു തിരിച്ചു നൽകും.
മറുനാടന് മലയാളി ബ്യൂറോ